'Why there are several arts and not just one?'
-Jean Luc Nancy, The Muses (1996)
-Jean Luc Nancy, The Muses (1996)
One and Three Chairs by Joseph Kosuth
ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റേയും ഭൂതക്കണ്ണാടിയില്‍ക്കൂടെ ഫിക്ഷന്‍ വായിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അതേക്കുറിച്ച് ബസ്സിലും ബ്ലോഗിലും ഒക്കെ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങളും ചര്‍ച്ചകള്‍ അതിന്റെ വഴിക്കു നടക്കട്ടെ. എനിക്കു പറയാനുള്ളത് കല, സാഹിത്യം, സംഗീതം തുടങ്ങിയ ക്രിയേറ്റീവ് ആയ ഒരു മേഖലകളിൽ നിയതമായ നിയമങ്ങളോ മാര്‍ഗ്ഗരേഖകളോ വേണമെന്ന് ശാഠ്യം പിടിക്കുന്നതിനെക്കുറിച്ചാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണു നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കല, സാഹിത്യം അവയെക്കുറിച്ചുള്ള ആസ്വാദനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയൊക്കെ കലയും സാഹിത്യവും ഒക്കെ ഇന്ന് എവിടെ എത്തി നില്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കേണ്ടതുണ്ട്. വര്‍ത്തമാനകാലത്ത് പുറത്തുവരുന്ന ക്രിയാത്മകമായ ഏതു രചനകളേയും ഇന്ന് നിലവിലുള്ള കലാമാധ്യമങ്ങളുടെയും കലാസ്വാദന സങ്കേതങ്ങളുടേയും അടിസ്ഥാനത്തില്‍ മാത്രമേ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. ചെമ്മീന്‍ ഇറങ്ങിയ കാലത്തെ സെന്‍സിബിലിറ്റി കൊണ്ടല്ല കുട്ടിസ്രാങ്കും ആന്റിക്രൈസ്റ്റും പോലുള്ള സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ പലതും അരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള വിശ്വാസങ്ങളെയും സങ്കല്പങ്ങളേയും അടിസ്ഥാനമാക്കിയാണ് നടക്കുന്നത് എന്നു തോന്നാറുണ്ട്. ഗ്രാഫിറ്റി, മറ്റു റിബല്‍ ആര്‍ട്ടുകള്‍, വീഡിയോ ആര്‍ട്ട്, അണ്ടർ ഗ്രൗണ്ട് മ്യൂസിക് തുടങ്ങി പുറം ലോകത്തു പരീക്ഷിക്കപ്പെടുന്ന സാധ്യതകളോടൊക്കെ പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു സമൂഹത്തില്‍ കലാചര്‍ച്ചകള്‍ റൂള്‍ ഓഫ് തേര്‍ഡില്‍ ചുറ്റിക്കറങ്ങുന്നതില്‍ അത്ഭുതമില്ല. സാഹിത്യത്തിലും സിനിമയിലും ഒഴിച്ച് ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ഒന്നും തന്നെയും നമ്മെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.
1969ല്‍ കോസുത് (Joseph Kosuth) "All art is Conceptual, because art only exist conceptually"എന്ന് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പു തന്നെ ഡാവിഞ്ചി " All art is conceptual, painting included" എന്ന് കലയെ നിര്‍വ്വചിച്ചിരുന്നു. ഇന്ന് മിക്ക ആര്‍ട്ടിസ്റ്റുകളും ഒരു പ്രത്യേക മാധ്യമത്തില്‍ മാത്രം ഒതുങ്ങി നില്‍കുന്നവരല്ല. കലാകാരന് ആശയ വിനിമയമാണ് പ്രധാനം. അതിനാവശ്യമായ ഏതു മാധ്യമത്തേയും ഉപയോഗിക്കാന്‍ അവനു മടിയില്ല. ചിത്രകലയിലയില്‍ നിന്ന് സിനിമയിലേക്കും ഫോട്ടോഗ്രാഫിയിലേക്കും സാഹിത്യത്തില്‍ നിന്നും സംഗീതത്തിലേക്കും അതുപോലെ തിരിച്ചും ഒക്കെ ആവശ്യാനുസരണം മാറുന്നവരാണ് ഇന്നത്തെ കലാകാരന്മാര്‍. ഫൈഡൻ ബുക്സ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 'യങ്ങർ ദാൻ ജീസസ്' ഇന്നത്തെ യുവ കലാകാരന്മാരുടെ പട്ടികയിൽ വന്ന പകുതിയിലേറെപ്പേരും ഒന്നിലധികം മീഡിയങ്ങൾ ഒരേ സമയം ഉപയോഗിക്കുന്നവരാണെന്നത് യാദൃശ്ചികമല്ല. 1960കളില്‍ ഫിലിപ് ഗുസ്റ്റണ്‍ അബ്സ്ട്രാക്റ്റ് രചനകളില്‍ നിന്നും റെപ്രസെന്റേഷന്‍ രചനകളിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തിന്റെ സമകാലികരായ കലാകാരന്മാര്‍ ഉണ്ടാക്കിയ കോലഹലങ്ങളൊന്നും ഇന്‍സ്റ്റലേഷനില്‍ നിന്നും പെയിന്റിങ്ങിലേക്കും തിരിച്ചും രചനകള്‍ നടത്തുന്ന കരേന്‍ കിലിംനിക്നെ പ്പോലുള്ള ഇന്നത്തെ ഒരു ആര്‍ട്ടിസ്റ്റിന് അനുഭവിക്കേണ്ടതില്ല. (ഇന്‍സ്റ്റലേഷനും പെയിന്റിങ്ങും സബ്ജക്റ്റിനനുസരിച്ച് ഉപയോഗിക്കുന്ന അവര്‍ സ്കാറ്റ്രേഡ് ആര്‍ട്ട് എന്നാണ് തന്റെ ഇന്‍സ്റ്റലേഷനെ വിശേഷിപ്പിക്കുന്നത്.) വിവിധകലാരൂപങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തു വരികയും മീഡിയങ്ങളില്‍ മാത്രമല്ല, മറ്റീരിയലുകള്‍, ടെക്നിക്കുകള്‍, പ്രോസസുകള്‍ എന്നിവയിലൊക്കെ പണ്ടത്തേക്കാളേറെ വളരെയേറെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. (ആനപിണ്ഡം കൊണ്ട് പെയിന്റിങ് ചെയ്യുന്ന ഓഫിലിയെപ്പോലുള്ള ചിത്രകാരന്മാര്‍, ബാന്‍സ്കിയുടെ ചിത്രങ്ങക്ക് എന്നിവ ഉദാ.)

Pure Red Colour, Pure Yellow Colour, Pure Blue Colour-Alexander Rodchenko
ചിത്രകല, ഫോട്ടോഗ്രാഫി, പ്രിന്റ് മേക്കിങ്, ഗ്രാഫിറ്റി, ഇന്‍സ്റ്റലേഷന്‍, വീഡിയോ ആര്‍ട്ട്, ശില്പകല എന്നീ വേര്‍തിരിവുകള്‍ കൂടാതെ ഈ ദൃശ്യമാധ്യമങ്ങളെ പൊതുവായി ‘ വിഷ്വല്‍ ആര്‍ട്ട്’ എന്ന്‍ പോലും കലാനിരൂപകര്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 1950കളില്‍ തന്നെ തിയറി ഡി ദുവേ, അലക്സാണ്ടര്‍ റോദ്ചെങ്കൊ, മോന്ദ്രിയാന്‍ തുടങ്ങിയ കലാകാരന്മാര്‍ ഇത്തരം ഒരു ‘ജെനറിക് ആര്‍ട്ടി’ നു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഇന്ന് പല ആര്‍ട്ട് സ്കൂളുകളിലും ‘വിഷ്വല്‍ ആര്‍ട്ട്’ എന്നൊരു വിഭാഗം കൂടി ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കലാരൂപത്തില്‍ പ്രാവീണ്യം നേടുന്നതിനു പകരം വിദ്യാര്‍ത്ഥികള്‍ക്ക് ‘deskilled‘ പരിശീലനം നല്‍കി ഓരോ പ്രോജക്റ്റിനും ആവശ്യമായ മീഡിയം സെലക്റ്റ് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്ന തരത്തിലാണ് ഈ ‘വിഷ്വല്‍ ആര്‍ട്ട്’ വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗതമായ സങ്കേതങ്ങളേയും സങ്കല്പങ്ങളേയും ബ്രേക്ക് ചെയ്യാന്‍ കലാകാരന്മാര്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസത്തിന്റെ കാലത്താണ് പല കലാകാരന്മാരും ഈ സോ കോള്‍ഡ് നിയമങ്ങളെ പരസ്യമായി അവഗണിക്കാനും തിരുത്താനും തുടങ്ങിയത്. ആഡ് റെന്‍ഹാഡ് (Ad Reinhardt) നെ പ്പോലുള്ള കലാകാരന്മാര്‍ തന്റേതടക്കമുള്ള അബ്സ്ട്രാക്റ്റ് രചനകളെ ” the first truly un-mannered and untrammeled and unentangled, styleless, universal work of art" എന്നു വിശേഷിപ്പിച്ചിരുന്നു. കലയിലെ നിയമങ്ങളെ പാടേ അവഗണിച്ചു കൊണ്ടുള്ള ഇതിലും ശക്തമായ മറ്റൊരു പ്രസ്ഥാവന കണ്ടെത്താനാവുമോ എന്നറിയില്ല. ഒരു ചിത്രം എങ്ങിനെയാണ് കാണേണ്ടതെന്നതിനെക്കുറിച്ച് അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റ് നിരൂപകനായിരുന്ന ക്ലമന്റ് ഗ്രീന്‍ബര്‍ഗിന്റെ കമന്റ് കൂടെ ശ്രദ്ധിക്കുക.“ One tends to see what is in an old master before seeing it as a picture, where one sees a modernist picture as a picture first" അതായത് മോണോലിസയും വാര്‍ട്ടര്‍ലില്ലിയും കാണുന്നതും പോള്ളോക്കിന്റെ ചിത്രങ്ങളോ ഡക്കാമ്പിന്റെ ചിത്രങ്ങളും കാണുന്നതും ഒരുപോലെയല്ല എന്ന്. തങ്ങള്‍ക്കു മുന്നേ വന്നവരുടെ കലയെ നിഷേധിച്ചുകൊണ്ട് ‘മ്യൂസിയങ്ങള്‍ നശിപ്പിക്കൂ’ എന്നാഹ്വാനം ചെയ്ത് രംഗത്തുവന്ന ഫ്യൂച്ചറിസ്റ്റുകളും പറഞ്ഞത് മറ്റൊന്നായിരുന്നില്ല. ഭൂതകാല രചനകളുടെ അടിസ്ഥാനത്തിലായിരിക്കരുത് തങ്ങളുടെ രചനകളെ വിലയിരുത്തേണ്ടത് എന്നു തന്നെയായിരുന്നു അതിനര്‍ത്ഥം. ഗ്രീന്‍ബര്‍ഗിന്റെ അപ്രോച്ചും ഇന്ന് കാലാഹരണപ്പെട്ടു എന്നു പറയേണ്ടതില്ലല്ലോ. അദ്ദേഹം പറഞ്ഞ രണ്ടു തരത്തിലുള്ള വായനകളും Contemporary Art ന്റെ ആസ്വാദനത്തിന് മതിയാവാതെ വരുന്നു. ഗോദലിന്റെ theoroms of undecidability and incompleteness പോലെ. (No one set of axioms could solve all mathematical problems). Contemporary ആര്‍ട്ട് എന്നത് ഒരു ചോദ്യത്തിന്റെ ഉത്തരമോ അവതരിപ്പിച്ചിരിക്കുന്ന പ്രശ്നത്തിന്റെ പരിഹാരമോ ആവണമെന്ന് നിര്‍ബന്ധമില്ല എന്ന മൈക്കല്‍ ഫ്രൈഡിന്റെ നിവ്വചനം ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. അപ്പോള്‍ എന്താണ് Contemporary ആര്‍ട്ട് എന്ന ചോദ്യം വരും. യഥാര്‍ത്ഥത്തില്‍ അതേക്കുറിച്ച് ഓരോ കലാകാരന്മാര്‍ക്കും അവരവരുടേതായ ഒരു നിര്‍വ്വചനം (അല്ലെങ്കില്‍ ഒന്നിലധികം) ഇന്നുണ്ട്. അതു പരിഗണിക്കേണ്ട എന്നു കരുതിയാല്‍ തന്നെ, ആര്‍ട്ട് എന്നത് ആര്‍ട്ട് മാത്രമല്ല, അതേ സമയം കലയെക്കുറിച്ചുള്ള ഒരു ആശയത്തെക്കുറിച്ചുള്ള പ്രതീകം( representation of an idea about art) ആണെന്നുള്ള ഒരു നിലപാടാണ് മിക്ക വര്‍ത്തമാനകാല ആര്‍ട്ടിസ്റ്റുകളും എടുത്തിട്ടുള്ളത് എന്നു മനസ്സിലാക്കാന്‍ അവരുടെ രചനകള്‍ പരിശോധിച്ചാല്‍ മതി. ആര്‍ട്ടിലെ ഇമേജിനെ/സബ്ജക്റ്റിനെ പ്രതിനിധാനം ചെയ്യുവാനല്ല ആര്‍ട്ട് മറിച്ച് ആ ഇമേജ് നിലനില്‍കുന്നത് ആര്‍ട്ടിനെ പ്രതിനിധാനം ചെയ്യാനാണ്. അതായത് അതൊരു പെയിന്റിങ്ങാണെങ്കില്‍ art is the painting's idea of painting എന്ന്.

Ad Reinhardt- Abstract painting no 34
രചനകളെ വേര്‍തിരിച്ച് കാണിക്കാന്‍ ഒരുകാലത്ത് കലാനിരൂപകര്‍ ഉപയോഗിച്ചിരുന്ന വിവിധ 'സ്കൂളുകള്‍' (Ecole de Paris, Newyork School, Bengal School etc) മൂവ്മെന്റുകള്‍ ‘(ക്യൂബിസം എക്സ്പ്രഷനിസം, സര്‍റിയലിസം etc ) തുടങ്ങിയ ചരിത്രയൂണിറ്റുകള്‍ പോലും ഇന്നത്തെ Contemporary ആര്‍ട്ടിനെ വിശദീകരിക്കാന്‍ കലാചരിത്രമെഴുതുവര്‍ ഉപയോഗിക്കാന്‍ തുനിയാറില്ല, ഭൂമിശാസ്ത്രപരമായ വേര്‍തിരിവുകള്‍ ഒഴിച്ച്. ന്യൂയോര്‍ക്കില്‍ 1950 കളില്‍ ഉണ്ടായ ഗൌരവമായ എല്ലാ പെയിന്റിങ്ങുകളും ബ്ലാക് & വൈറ്റ് ആയിരുന്നു എന്നും നിറങ്ങള്‍ ഉപയോഗിക്കാന്‍ കലാകാരന്മാര്‍ക്ക് അനുവാദമില്ലായിരുന്നു എന്നും അലെക്സ് കാറ്റ്സ് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. പിന്നെ 1953 നു ശേഷം പെട്ടന്ന് ഒരുദിവസം എല്ലാവരും നിറങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും. 2010ല്‍ അതേക്കുറിച്ച് വായിക്കുമ്പോള്‍ കലയുമായി വലിയ ബന്ധമില്ലാത്തവര്‍ക്കുപോലും അസംബന്ധം എന്നു തോന്നാവുന്ന ഒരു പ്രാക്റ്റീസ് ആയിരുന്നു അതെന്ന് പറയേണ്ടതില്ലല്ലോ?
ചില വര്‍ത്തമാന കാല ഉദാഹരണങ്ങള്‍ കൂടെ പറഞ്ഞിട്ട് നിര്‍ത്താം. ചിത്രകലയില്‍ സംഗീതത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്ന ജിം ലാംബി എന്ന ആര്‍ട്ടിസ്റ്റിനെക്കുറിച്ച് ‘ വൈറ്റമിന്‍ പി- ന്യൂ പെര്‍സ്പെക്റ്റീവ് ഇന്‍ പെയിന്റിങ്’ (2002) എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
'Jim Lambie does not paint, he spins. He's a visual DJ who mines the resource of club culture and history of pop music to create decidedly post-painterly visual environments.'
മറ്റൊന്ന്, വരച്ചു തീര്‍ത്ത ക്യാന്വാസുകള്‍ ഒടിച്ചുമടക്കുകയും വലിച്ചു കീറുകയും ഒക്കെ ചെയ്യുന്ന ആഞ്ജെല ഡി ല ക്രൂസിന്റെ വര്‍ക്കുകള്‍. വേറൊരുദാഹരണം ഫിലിം മേക്കിങ്ങില്‍ പുതിയ സാധ്യതകള്‍ പരീക്ഷിക്കുന്ന റൂണ ഇസ്ലാമിയുടെ വര്‍ക്കുകള്‍. അവരുടെ വര്‍ക്കിനെക്കുറിച്ച് ട്യൂണര്‍ പ്രൈസ് സൈറ്റില്‍ പറയുന്നത്: (ഞാന്‍ അവരുടെ സിനിമകള്‍ കണ്ടിട്ടില്ല. പക്ഷേ, സിനിമ പോലൊരു മീഡിയത്തില്‍പ്പോലും പല പരീക്ഷണങ്ങളും നടക്കുന്നുണ്ട് എന്നതിന് ഉദാഹരണമായി ഇതു പറയുന്നെന്നേ ഉള്ളൂ)
'Runa Islam is fascinated by the ability of film to capture something existing beyond physical space. Her film installations explore the content and apparatus of film, exposing its technical processes to reveal the inherently illusory nature of the medium, yet preserving its magic. They assert that the internal and external codes of cinema cannot be separated. Location, action, shot and installation, apparatus and dialogue with the viewer are all agents in the production of light and illusion. She carefully choreographs these elements in open ended, counter narrative frameworks and composed installations that are conceptually based but at the same time emotionally charged. Whilst visually lyrical, underwritten by their conceptual foundations they are an investigation into the technology of film and the possibilities of representation.'
(അവരുടെ സിനിമാസങ്കല്പങ്ങളെക്കുറിച്ച് ഈ ഇന്റര്‍വ്യൂവില്‍ വായിക്കാം.)
(അവരുടെ സിനിമാസങ്കല്പങ്ങളെക്കുറിച്ച് ഈ ഇന്റര്‍വ്യൂവില്‍ വായിക്കാം.)
ഇനിയും എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ കണ്ടെത്താം. ഇതുപോലുള്ള പരീക്ഷണങ്ങളെയൊന്നും തന്നെ പരമ്പരാഗതമായ ആസ്വാദനസങ്കല്പങ്ങൾ ഉപയോഗിച്ച് വിശദീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. കലാകാരനെ പള്ളു പറയലല്ല അതിനു പരിഹാരം. ത്രീഡി സിനിമ ത്രീഡിയായി കാണണമെങ്കിൽ അതിനുള്ള കണ്ണട വെച്ച് നോക്കാതെ പറ്റില്ലല്ലോ?


5 comments:
കൂടുതലും യോജിപ്പാണുള്ളത് .
“കല, സാഹിത്യം, സംഗീതം തുടങ്ങിയ ക്രിയേറ്റീവ് ആയ ഒരു മേഖലകളിൽ നിയതമായ നിയമങ്ങളോ മാര്‍ഗ്ഗരേഖകളോ വേണമെന്ന് ശാഠ്യം പിടിക്കുന്നതിനെക്കുറിച്ചാണ്.“
ഇതൊക്കെ ഒഴിവാക്കിയാല്‍ നല്ലത്... ആരാണിങ്ങനെയൊക്കെ ശാഠ്യം പിടിക്കുന്നത് ?
കണ്‍സര്‍വേറ്റിസം കലയുടെ നേരെ വിപരീതദിശയില്‍ സഞ്ചരിക്കുന്നതാണു...
Good one, again
ഏറെയും യോജിപ്പാണുള്ളത്.
സിനിമയിൽ നടക്കുന്ന പുതിയ പരീക്ഷണങ്ങളെ സൂചിപ്പിക്കാൻ ഉന്മേഷ് തെരഞ്ഞെടുത്ത ഉദാഹരണം അത്ര പോരെന്ന് മാത്രം തോന്നി.
റൂണ ഇസ്ലാമിയുടെ ഷോർട്ട് ഫിലിം (ട്രസ്റ്റ്) കണ്ടിട്ടുണ്ട്. ആക്സിയൽ കട്ടും 30 ഡിഗ്രി റൂളുകളും മിസ്-ൻ-സീൻ സങ്കേതവും ഉപയോഗിച്ചാണവർ അത് എടുത്തിട്ടുള്ളത്.
ക്രിയേറ്റീവ് ആയ ഒരു മേഖലകളിൽ നിയതമായ നിയമങ്ങളോ മാര്‍ഗ്ഗരേഖകളോ വേണ്ടെന്ന സ്ഥാപിക്കാൻ ഉന്മേഷ് തെരഞ്ഞെടുത്ത ഉദാഹരണമായ അവർ തന്നെ നിയതമായ ചില നിയമങ്ങളും മാര്‍ഗ്ഗരേഖകളുമൊക്കെ ഉപയോഗിക്കുന്നുണ്ട്.
ആ ഷോർട്ട് ഫിലിം -ഗ്രേറ്റ് എന്നു പറയാൻ പറ്റില്ലെങ്കിലും- എനിക്കിഷ്ടമായി. അവരുടെ ഫിലിം ഇൻസ്റ്റലേഷൻ വർക്കുകളെക്കുറിച്ച് അറിയില്ല. അത് എന്റെ താത്പര്യപരിധിയിൽ വരുന്നതാണോ എന്നറിയില്ല.
പിന്നെ അവരുടെ ഇനിയും പൂർത്തിയായിട്ടില്ലാത്ത REM എന്ന വർക്കിനെക്കുറിച്ചാണെങ്കിൽ, കണ്ടിട്ടില്ലാത്തതോ ഇനിയും മുഴുവനായിട്ടില്ലാത്തതോ ആയ വർക്കുകളെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അറിയില്ല. അങ്ങനെ ബിൽഡ് ചെയ്യുന്ന ആർഗ്യുമെന്റിനോട് എങ്ങനെ പ്രതികരിക്കണമെന്നും നിശ്ചയമില്ല. ഉന്മേഷ് ഉയർത്തിപ്പിടിക്കുന്ന തരം സെൻസിബിലിറ്റി വെച്ച് മുഴുവനായിട്ടില്ലാത്തതിന്റെയും കാണാത്തതിന്റെയും ആസ്വാദനമാണ് നടക്കുന്നതെങ്കിൽ, എനിക്കാ സെൻസിബിലിറ്റി വേണ്ടെന്നേ പറയാനുള്ളൂ.
പുതിയ വർക്കിനെക്കുറിച്ച്(REM) റൂണ ഇസ്ലാമിയുടെ വാചകം കേട്ടപ്പോൾ Diving bell and the butterfly ഓർമ്മ വന്നത് എനിക്കു മാത്രമായിരിക്കും.
നല്ല ലേഖനം ഉന്മേഷേ, ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റേയും ഭൂതകണ്ണാടിയിലൂടെയും ഫിക്ഷൻ വായിക്കാം. അത് അസംബന്ധമാണെന്ന് പറയുന്നതിനോട് യോജിക്കാൻ നിവൃത്തിയില്ല. ചരിത്രം എന്നത് ഇതാണെന്ന നമ്മുടെ ബോധം കേറി ഇടപെടുന്നതുകൊണ്ടാണങ്ങനെ. അതിന്റെ പരിധി വിശാലമാക്കിയാൽ കലയ്ക്ക് അതിന്റെ ഒരു ചരിത്രവും ശാസ്ത്രവും അതിൽ തന്നെ അത് എവിടെ നിൽക്കുന്നു എന്ന് അടയാളപ്പെടുത്തുന്ന സ്ഥാനവും കാണിച്ചു തരും. പ്രെമിസുകളുടെ വിസ്താരം കൂടുന്നതിനനുസരിച്ച്....എന്നാണ് ഇതിനെ പറയുക. അതല്ലേ ഒരർത്ഥത്തിൽ ഈ ലേഖനം ചെയ്യുന്ന നന്മയും.
ഒക്കെ ശരിയാണ്!! മേരിമാതയിലിരുന്നു കണ്ണട വയ്ക്കാതെ കുട്ടിച്ചാത്തന്‍ കാണേണ്ടി വന്നവരെന്തു ചെയ്യുമെന്നതാണ് ..
Post a Comment