Wednesday, July 28, 2010

ഒരിക്കലും അവസാസിക്കാത്ത ചില സംവാദങ്ങള്‍

"the process of seeing a painting ( or a photograph) is less spontaneous and natural and a larger part of seeing depends on habit and convention"

- John Berger, Ways of seeing


കല ആസ്വദിക്കേണ്ടത് എങ്ങനെ എന്നതിന്‌ മാനദണ്ഡങ്ങൾ ഉണ്ടോ എന്ന് എനിക്കറിയില്ല. കൂടുതൽ നന്നായി ആസ്വദിക്കാൻ കൂടുതൽ സിനിമകൾ/പെയിന്റിങ്ങുകൾ/ഫോട്ടോഗ്രാഫുകൾ കാണുക അതേക്കുറിച്ച് വായിക്കുക എന്നതേ ഉള്ളൂ വഴി. റോബിയെപ്പോലെ ഒരാൾ ഒരു സിനിമയെക്കുറിച്ച് സംസാരിക്കുന്നതും അഭിപ്രായം പറയുന്നതും താൻ മുൻപ് കണ്ടിട്ടുള്ള സിനിമകൾ / സിനിമയെക്കുറിച്ച് വായിച്ചിട്ടുള്ള ലേഖനങ്ങൾ പുസ്തകങ്ങൾ എന്നിവയുടെ ഒക്കെ അടിസ്ഥാനത്തിലായിരിക്കും. റോബി എഴുതുന്ന ചില ലേഖനങ്ങൾ സിനിമയുടെ ചരിത്രപരവും സാമൂഹിക പരവുമായ പശ്ചാത്തലങ്ങളുടെ ധാരണക്കുറവു കൊണ്ട് എനിക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോകാറുണ്ട്. അതു സിനിമയുടേയോ റോബിയുടെ കുഴപ്പമല്ല, എന്റെ മാത്രം കുഴപ്പമാണ്‌.

അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ കേട്ട ആനയുടേയും ഉറുമ്പിന്റേയും തമാശകൾ കേട്ടാൽ ഇന്നെനിക്ക് ചിരി വരാത്തത് അഞ്ചാം ക്ളാസുകാരന്റെ കുഴപ്പമല്ല. ഫലിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പടുകൾ മാറിയതുകൊണ്ടാണ്‌. എന്തുകൊണ്ട് ചിരി വരുന്നില്ല എന്ന് അഞ്ചാം ക്ളാസുകാരൻ ചോദിക്കുന്നതിനുള്ള ഉത്തരം അവനെ പറഞ്ഞു മനസ്സിലാക്കാനും പാടാണ്‌. (കട. ദേവേട്ടന്‍)

ഫോട്ടോഗ്രാഫിയെക്കുറിച്ച് ജാംബവാന്റെ കാലത്തുണ്ടായിരുന്ന സങ്കല്പങ്ങളാണ്‌ ഇന്നും പലരും പിന്തുടരുന്നത്. ഒരു കലാരൂപം എന്ന നിലയിൽ ഫോട്ടോഗ്രാഫി കുറേയേറെ മുന്നോട്ട് പോയ്ക്കഴിഞ്ഞു. സാങ്കേതികമായ പരീക്ഷണങ്ങൾക്കു പുറമേ ഘടനയിലും ആശയരൂപീകരണത്തിലും ഒക്കെയായിവളരെയേറെ പരീക്ഷണങ്ങൾ നടക്കുന്ന ഒരു മേഖലയാണത്. കാഴ്ചയെ ഒരൊറ്റ ഫ്രെയിമിലേക്ക് ഫ്രീസ് ചെയ്യുക എന്ന പുരാതനമായ കടമയല്ല ഇന്ന് ഫോട്ടോഗ്രാഫി നിർവഹിക്കുന്നത്. അതിനു പകരം ഇന്ന് പല ഫോട്ടോഗ്രാഫർമാരും സ്വീകരിക്കുന്ന രിതി, കാഴ്ചയുടെ ഒരു തുടർച്ച അനുഭവഭേദ്യമാകും വിധം പല ചിത്രങ്ങളിലൂടെ ആശയ വിനിമയം ചെയ്യുകയാണ്‌. ഒരൊറ്റ ഫ്രെയിമിലെ കാഴ്ചയേക്കാളേറെ സത്യസന്ധമായ അനുഭവം സാധ്യമാകുന്നത് ഇങ്ങനെയുള്ള സീരീസുകളിലാണ്‌. അതുകൊണ്ട് തന്നെ ആ തുടർച്ചയിൽ നിന്നും ഒരു ചിത്രം അടർത്തി മാറ്റി വിശകലനം ചെയ്യുന്നതിൽ അപാകതയുണ്ട്. ഈ ചിത്രം നോക്കൂ.



ഒരു സാധാരണ പോട്രയറ്റ് എന്നു തോന്നാവുന്ന ചിത്രം exactitudes എന്ന സീരീസിന്റെ ഭാഗമായി കാണുമ്പോൾ മാത്രമേ പൂർണ്ണതയിൽ എത്തുന്നുള്ളൂ. (എല്ലാ സീരീസുകളും ഇത്രയും ലളിതമാവണമെന്നില്ല.)


those who are serious about understanding art could start with John Bergers' John Berger's groundbreaking TV documentary.









more parts available in youtube.

0 comments: