“I used to draw like Raphael, but it has taken me a whole lifetime to learn to draw like a child”
- Pablo Picasso
കുട്ടികള്‍ വരക്കുന്ന ചിത്രങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. കുട്ടികളുടെ വരകളെക്കുറിച്ചെന്തെഴുതാന്‍ എന്നായിരിക്കും. നമ്മള്‍, എന്നുവെച്ചാല്‍ മുതിര്‍ന്നവര്‍(?) പലപ്പോഴും കുട്ടികള്‍ വരക്കുന്ന ചിത്രങ്ങള്‍ ഗൌരവമായെടുക്കുകയോ വേണ്ടവിധം അവയെ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നാണ് എനിക്ക് പൊതുവേ തോന്നിയിട്ടുള്ളത്.കുട്ടികള്‍ ചുമരിലോ തറയിലോ വരക്കുന്നത് കണ്ടാല്‍ കുട്ടികളെ കണ്ണുരുട്ടിക്കാട്ടുകയോ വഴക്കുപറയുകയോ ആണു പലരും ചെയ്യറുള്ളത്.ബാലനായ രാജാരവിവര്‍മ്മ കൊട്ടാരം ചുമരുകളില്‍ കരിക്കട്ടകൊണ്ട് വരച്ചിരുന്ന ചിത്രങ്ങള്‍ കഴുകി വൃത്തിയാക്കി തളര്‍ന്ന വൃദ്ധനായ വേലക്കാരന്റെ കഥയൊക്കെ പുസ്തകത്തിൽ വായിക്കാൻ കൊള്ളാം. (ഓ പിന്നേ, സ്കൂളുകളില്‍ ഉണ്ടായിരുന്ന ഡ്രോയിംങ്, സംഗീത ക്ലാസുകള്‍ വരെ നിന്നു പോയിട്ട് ഇവിടാര്‍ക്കും ഒരു പ്രശ്നവുമില്ല, പിന്നെയാണ് പിള്ളേര് ചുമരില്‍ വരക്കുന്നത്!)
എന്തൊക്കെപ്പറഞ്ഞാലും അസൂയാവഹമാണ് കുട്ടികളുടെ ഭാവനാലോകം. എത്ര അനായാസമാണ് അവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഫാന്റസിയിലേക്കും തിരിച്ചും ഒക്കെ തങ്ങളുടെ ഭാവനയെ നയിക്കുന്നത്! ലോജിക്കുകളോ, പെര്‍സ്പെക്റ്റീവ്, പ്രൊപോര്‍ഷന്‍ തുടങ്ങിയ ചിത്രരചനയിലെ നിയമങ്ങളോ ഒന്നും തന്നെ അവര്‍ക്കൊരു പ്രശ്നമേയല്ല. ബുദ്ധിപരമായ നാട്യങ്ങളില്ലാതെ, ശരിതെറ്റുകളെക്കുറിച്ചുള്ള ഭയം കൂടാതെ അതിരുകളില്ലാത്ത ഭാവനയോടും സ്വാതന്ത്യത്തോടും കൂടെ എന്തും അവര്‍ വരയ്ക്കുന്നു. അതുകൊണ്ട് തന്നെ അവരുടെ രചനകള്‍ ഏറ്റവും മൌലികതയുള്ളവയായിത്തീരുന്നു. ഒരര്‍ത്ഥത്തില്‍ പ്രായം ചെന്നവരൊക്കെയും ലിറ്റില്‍ പ്രിന്‍സ് എന്ന പുസ്തകത്തിലെ ആനയെ വിഴുങ്ങിയ പെരുമ്പാമ്പിന്റെ പടം മനസ്സിലാക്കാന്‍ ശേഷിയില്ലാത്തവര്‍ തന്നെ.
എന്നിരുന്നാലും മുതിന്നവരില്‍ ചിലരെങ്കിലും കലാരചനയ്ക് കുട്ടികളുടെ രചനകള്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാറുണ്ട്. ഉദാഹരണത്തിന് അമേരിക്കന്‍ ഇല്ലസ്ട്രേറ്ററായ ഡേവ് ഡിവ്രീസിന്റെ ‘ദ മോണ്‍സ്റ്റര്‍ എഞ്ജിന്‍’ പ്രൊജക്റ്റ്. കുട്ടികളുടെ കുത്തിവരകളെ മുതിര്‍ന്നവരുടെ കണ്ണിലൂടെ റിയലിസ്റ്റിക്കായി പുനര്‍നിര്‍മ്മിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെ കുട്ടികളുടെ ഭാവനാ കഥാപാത്രങ്ങള്‍ക്ക് ത്രീഡി ഇഫക്റ്റുകള്‍ നല്‍കി അവയ്ക് ജീവന്‍ വെയ്പിക്കുന്നു. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒറിജിനല്‍ രചനകളില്‍ നിന്നും വ്യതിചലിക്കാതെ തന്നെ, തന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ചെയ്ത് ചിത്രങ്ങളെ കൂടുതല്‍ രസകരമാക്കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. 7 വര്‍ഷം നീണ്ടു നിന്ന ഈ പ്രൊജക്റ്റിലെ ചിത്രങ്ങളോടൊപ്പം തന്റെ രചകള്‍ക്ക് പ്രചോദനം നല്‍കിയ കുട്ടികളുമായുള്ള അഭിമുഖ സംഭാഷണങ്ങളും പിന്നാമ്പുറ കഥകളും ഒക്കെ ചേര്‍ത്ത് ഒരു പുസ്തകവും അദ്ദേഹം ഇറക്കിയിട്ടുണ്ട്.

മറ്റൊരുദാഹരണം കൊറിയന്‍ ആര്‍ട്ടിസ്റ്റായ Yeondoo Jung ന്റെ ‘വണ്ടര്‍ലാന്റ്‘ എന്ന ഫോട്ടോ സീരീസ് ആണ്. അഞ്ചിനും ഏഴിനും ഇടക്കുള്ള ദക്ഷിണകൊറിയന്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളെ ആസ്പദമാക്കിയാണു ഈ സീരീസ്. വര്‍ണ്ണാഭമായ നിറങ്ങളും വസ്ത്രവിധാനങ്ങളോടും നാടകീയമായ രംഗ സജ്ജീകരണങ്ങളോടും കൂടെ മുതിര്‍ന്നവരായ മോഡലുകളെ നിര്‍ത്തി അവരുടെ സ്കെച്ചുകളെ പുന:സൃഷ്ടിച്ചുകൊണ്ട് സര്‍റിയലിസ്റ്റിക്കായി ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഈ വിഷയവുമായി നേരിട്ട് ബന്ധമില്ല എങ്കിലും Jeongmeeyoon എന്ന മറ്റൊരു കൊറിയന്‍ ഫോട്ടോഗ്രാഫറുടെ ‘ദ പിങ്ക് --ബ്ലൂ പ്രൊജക്റ്റിനെ’ ക്കൂടി പരാമര്‍ശിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പിങ്ക് നിറത്തോടും ആണ്‍കുട്ടികള്‍ക്ക് നീല നിറത്തോടും ഉണ്ടാവുന്ന/(അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന) ആഭിമുഖ്യത്തെക്കുറിച്ചുള്ള മികച്ച ഒരു പഠനം ആണ് ഈ പ്രൊജക്റ്റ്.

അതുകൊണ്ട്....അതുകൊണ്ടൊന്നുമില്ല.

21 comments:
താങ്ക്സ്.
:)
interesting..
നന്നായിരിക്കുന്നു.
ഇതിനകത്തൊരു വലിയ പ്രശ്നമുണ്ട്.. രണ്ടാമതു സൃഷ്ടിക്കപ്പെടുന്നത് എന്തായാലും കുട്ടികളുടെ കലയല്ല. അവനെ/അവളെ മുതിർന്ന ഒരാൾ നോക്കിക്കണ്ട രീതിയാണ്.. അതയാളുടെ പരീക്ഷണം മാത്രമാണ്.. താൻ പുനസൃഷ്ടിക്കപ്പെട്ടതിനെ ക്രിട്ടിക്കലായി സമീപിക്കാൻ കുട്ടിയ്ക്ക് പറ്റില്ല. കാരണം യുക്തിചിന്ത അത്രയ്ക്ക് ഉയർന്നാൽ (ഉണ്ടായാൽ) കുട്ടിയിലെ കലാകാരൻ നശിക്കും.. പിക്കാസോ കടന്നു വരും.. ആകെപ്പാടെ കുഴപ്പമാണീ സംഗതി!!!
രണ്ടാമതുണ്ടാകുന്ന കല കുട്ടികൾക്കു വേണ്ടിയല്ല. അതു മുതിർന്നവർക്കു വേണ്ടി തന്നെയാണു.
കുട്ടികളുടെ കലതന്നെയാണു മികച്ചത്, രണ്ടാമത്തേതല്ല.
ഇതു തന്നെയല്ലേ ഞാൻ പറഞ്ഞത് വെള്ളേ??
അല്ലേ? ആണോ? :)
കുട്ടികളുടെ വര കുട്ടികളുടേതായി കാണാതെ മുതിറ്‍ന്നവരുടെതാക്കി പുനറ്‍സൃഷ്ടിക്കുന്നതിണ്റ്റെ യുക്തി എന്താണ്?. ഉന്‍മേഷ് പറഞ്ഞതുപോലെ ലോജിക്ക്, പെറ്‍സ്പെക്റ്റീവ് എന്നിവ ഇല്ലാതെ തന്നെ അവരുടെ രചനകള്‍ മൌലികമാവുമ്പോള്‍ എന്തിനാണ് അത് വേറൊരുതലത്തിലേക്ക് മാറ്റി വരയ്ക്കുന്നത്?.
വടവോസ്കി,
കുട്ടികളുടെ വര കുട്ടികളുടേതായും അതിനെ മാറ്റി വരക്കുന്നതിനെ സ്വന്തന്ത്രമായ മറ്റൊരു സൃഷ്ടിയായും തന്നെ കണ്ടാല്‍ മതി. ഒന്നിനെ മറ്റൊന്നിനോട് താരതമ്യം ചെയ്യാതെ അതിന്റെ ഒരു പുനര്‍വായന എന്ന രീതിയിലും കാണാം. നിസ്സാരമെന്ന് നാം കരുതുന്ന കുത്തിവരകള്‍ എങ്ങിനെ മികച്ച കലാസൃഷ്ടികള്‍ നടത്താന്‍ ചിലര്‍ക്കെങ്കിലും പ്രചോദനമാകുന്നു എന്നു സൂചിപ്പിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.
രാമായണം സീതയുടെ പെര്‍സ്പെക്റ്റീവില്‍ നിന്നോ രാവണന്റെ പെര്‍സ്പെക്റ്റീവില്‍ നിന്നോ വേറൊരാള്‍ കാണാന്‍ ശ്രമിച്ചെന്നു കരുതി വാല്‍മീകി രാമായണത്തിന്റേയോ തുടര്‍ന്നുള്ള രചനകളുടെയോ കലാമൂല്യത്തിന് കുറവൊന്നും സംഭവിക്കുന്നില്ലല്ലോ?
very interesting!!
കുട്ടികള്‍ സഞ്ചരിക്കുന്ന അവരുടെ ഭാവനാ ലോകത്തു നിന്നും അവരെ അടര്‍ത്തിമാറ്റി മത്സരങ്ങളുടെ തിരക്കേറിയ നാഷണല്‍ ഹൈവകളിലെക്ക് തള്ളിവിടുന്ന മാതാപിതാക്കളെ എന്തുപറഞ്ഞാലാണ് നന്നാവുക
തറയിലും ചുമരിലും കാണുന്ന സ്ഥലങ്ങളിലൊക്കെയും അവരുടെ ഭാവനകളെ കോറിവരക്കുന്നതിനെ അഭിനന്ദിക്കുന്നതിനു പകരം അടിച്ചമര്‍ത്താന്‍ നോക്കുന്നു. അതോടൊപ്പം അദ്ധ്യാപകനെ കൂട്ടിരുത്തി മത്സരങ്ങളിലേക്ക് തള്ളി വിടുന്നു.
വളരെ നല്ലൊരു വിഷയം, കുറേക്കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു, :)
സത്യമാണു.കുഞ്ഞുങ്ങളുടെ വരകള്‍ എന്തു ചട്ടക്കൂടും മറി കടന്നു ഭാവനയുടെ ഏതറ്റം വരെയും പറക്കാന്‍ കഴിവുള്ളവയാണു.അതിനെ പുന:സൃഷ്ടിച്ചു മുതിര്‍ന്നവരിലൂടെ കാണുന്നത് ആദ്യമായാണു കാണുന്നത്.പുതിയ കാഴ്ചകളിലേക്ക് വലിയവര്‍ക്കു കണ്ണോടിക്കാന്‍ അങ്ങനെയെങ്കിലും അതൊരു പ്രചോദനമാവുമെങ്കില്‍ നല്ലത് തന്നെ.:)
ഒരൊറ്റക്കാര്യണ്ട്...
ഒരു നാപ്പതു കൊല്ലം മുമ്പേ
തന്റെ മകന് വീട്ടിലെ വെള്ളച്ചുമരുകള്‍ മുഴുവന്‍ കരിക്കട്ടകൊണ്ട് കുത്തിവരയ്ക്കാന്‍
ഫുള്‍ട്ടിഫുള്‍ സ്വാതന്ത്ര്യം കൊടുത്ത
ഒരച്ഛനുണ്ടായിരുന്നു ...
ഇന്ന്, എന്റെ 46ആം വയസ്സിലും 83 കാരിയായ അമ്മ ഞാന്‍ വരച്ചത് മണിക്കൂറുകളോളം
നോക്കിക്കൊണ്ടിരിക്കും.... :)
പുതിയ അറിവ്:)
രണ്ടാമത്തേത് കുട്ടികളുടെ കലയല്ലെന്ന വെള്ളെഴുത്തിന്റെ അഭിപ്രായത്തില്‍ കഴമ്പുണ്ടെങ്കിലും, അതിലുമില്ലേ ആലോചനയ്ക്കുള്ള വക? കുട്ടികള്‍ക്ക് വേണ്ടി മുതിര്‍ന്നവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളേക്കാള്‍ അവര്‍ക്കിഷ്ടം അവരുടെ ഭാവനയൊടൊട്ടിനില്‍ക്കുന്ന കഥാപാത്രങ്ങളോടായിരിക്കില്ലേ?
അപ്പോള്‍ "കുട്ടിക്കലയെ" മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാമെന്ന്. പരിചയപ്പെടുത്തലുകള്‍ക്ക് നണ്ട്രി !
ഉന്മേഷേ,
കുട്ടികളുടെ വരകളെ പിന്തുടർന്ന് മുതിർന്നവർ ചെയ്യുന്ന വർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ശരിക്കും താല്പര്യമുണ്ടാക്കുന്നതു തന്നെ. കുട്ടികളുടെ ഭാവനാലോകത്തിന് തങ്ങളുടേതായ രീതിയിൽ മൂർത്തസ്വഭാവം നൽകി നോക്കുകയെന്ന കൌതുകകരമായ യത്നത്തിനപ്പുറം ഗൌരവപൂർണ്ണമായ കലാപ്രവർത്തനമായി അതിനെ കണക്കിലെടുത്ത് പുകഴ്ത്തുകയോ വിമർശിക്കുകയോ ചെയ്യാനൊരുമ്പെടുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ തോന്നൽ. ഉന്മേഷ് അങ്ങനെ ചെയ്യാൻ ശ്രമിച്ചുവെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. ഒറ്റ നോട്ടത്തിൽ അത്തരമൊരു ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ടെന്നു മാത്രം സൂചിപ്പിച്ചതാണ്. വിശേഷിച്ചും ആദ്യം കൊടുത്തിരിക്കുന്ന പീകാസോയുടെ ഡയലോഗുമായി കൂട്ടി വായിക്കുന്നവർക്ക്.
സജ്ജീവ്( കാര്‍ട്ടൂണിസ്റ്റ്) : അമ്മയ്ക്ക് വേണ്ടി എല്ലാം നേരത്തെ വരച്ചുവല്ലെ; ഒന്നാപുസ്തകം ഇവിടെ തുറന്നുവെച്ചിരുന്നെങ്കില്‍.
un:താന്കളുടെ ചിത്രങ്ങള്‍ ആദ്യമായല്ല ഞാന്‍ കാണുന്നത്, പക്ഷെ, പോസ്റ്റിലെ ആദ്യത്തെ പടം ഏതു കുട്ടിയാ വരച്ചത്. ?
എന്റെ മൂന്നരവയസ്സായ മകൾ വരച്ചതാണു ബയാൻ. :) ക്രെഡിറ്റ് കൊടുക്കാൻ വിട്ടുപോയി.
ഹരിയേട്ടൻ പറഞ്ഞതു മനസ്സിലായി.
കുട്ടിയെപ്പോലെ വരക്കാൻ ഒരു ജീവിതകാലം വേണ്ടി വന്നു എന്നു പിക്കാസോ പറഞ്ഞത് കുട്ടികളെ അനുകരിച്ച് വരക്കുക എന്ന അർത്ഥത്തിൽ ആരും മനസ്സിലാക്കില്ല എന്നു വിശ്വസിക്കുന്നു.
un : നിറങ്ങളുടെ ഒരു ഘോഷയാത്ര തന്നെയുണ്ട് മോളുടെ ചിത്രത്തില്‍; വല്ല തെയ്യോം കുട്ടിച്ചാത്തനോ ആണെന്ന് തോന്നുന്നു. ഉന്മേഷിനെ വരച്ചതൊന്നുമല്ലല്ലോ. :)
bayan
thanks :)
നന്ദി ഉന്മേഷ്.
കാണാനും വായിക്കാനും വൈകി..എന്നാലും ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ എന്ന് ആശ്വാസം..നന്ദി..
good post!
Post a Comment