ഗ്രാഫിക് നോവലുകളെക്കുറിച്ചാവട്ടെ ആദ്യം. എന്റെയൊരു സുഹൃത്ത് പൂമ്പാറ്റ അമര്‍ചിത്രകഥകളുടെ എല്ലാ ലക്കവും വാങ്ങി ക്രമാനുസരണം ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചു വെച്ചിരുന്നു. ആ പുസ്തകങ്ങളിലുടെയായിരുന്നു മഹാഭാരത കഥയും രാമായണ കഥയും ഞാന്‍ ആദ്യമായി വായിച്ചത്. എന്റെ മനസ്സിലെ പല പുരാണ കഥാപാത്രങ്ങളുടെയും ഓര്‍മ്മ ഇപ്പോഴും അമര്‍ചിത്രകഥയിലൂടെ അങ്ങിനെ പരിചയപ്പെട്ട രൂപങ്ങളാണ് . അന്നു തൊട്ട് ഗ്രാഫിക് പുസ്തകങ്ങളോട് വല്ലാത്ത ഒരു ഭ്രമം ആയിരുന്നു. മറ്റൊന്നും വായിച്ചില്ലെങ്കിലും ബാല മാസികകളിലെ ഗ്രാഫിക് കഥകളൊക്കെ ഒന്നൊഴിയാതെ വായിച്ചിരുന്നു. (അതില്‍ ഏറ്റവും പ്രിയം വേണുവിന്റെ തലമാറട്ടെ ആയിരുന്നു.)
ഇസ്ലാമിക് വിപ്ലവത്തിനു ശേഷമുള്ള ഇറാനിലെ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഫ്രഞ്ച് എഴുത്തുകാരിയായ Marjane Satrapi യുടെ പെര്‍സപോളിസ് ആണ് ഏറ്റവും ഒടുവില്‍ വായിച്ച ഗ്രാഫിക് നോവല്‍. പുസ്തകം വായിച്ച ശേഷമാണ് അതേ പേരിലുള്ള സിനിമ കാണുന്നത്. എന്തോ സിനിമ എനിക്കിഷ്ടമായില്ല. (ഒരു ഗ്രാഫിക് നോവല്‍ എങ്ങനെ ഒരു മനോഹരമായ സിനിമയാക്കി മാറ്റാം എന്നതിനുദാഹരണമാണ് സിന്‍സിറ്റി). 
ചലച്ചിത്രത്തിന്റെ ഭാഷമനസ്സിലുള്ളവരും എന്നാല്‍ ഒരു സിനിമ നിര്‍മ്മിക്കാനുള്ള ക്ഷമയോ സംഘടനാ ശേഷിയോ ഇല്ലാത്തവരാണ് പൊതുവേ ഗ്രാഫിക് നോവലുകള്‍ എഴുതുന്നതെന്നാണ് ഇല്ലസ്ട്രേറ്ററായ അമൃത പാട്ടിലിന്റെ അഭിപ്രായം. പെര്‍സപ്പോളിസിന്റെ സമാനമായ രചനാ ശൈലിയാണ് അമൃതയുടെ രചനകള്‍ക്കും. അവരുടെ ആദ്യ നോവലായ ‘കാരി’ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങി. സ്വവര്‍ഗാനുരാഗിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് ‘കാരി‘.
ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും MFAയില്‍ ബിരുദമെടുത്ത ഇവര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലാണ് താമസം. മഹാഭാരതത്തെ അടിസ്ഥാനമാക്കി ‘പര്‍വ്വ/ ദ എപിക്‘ എന്ന അടുത്ത രചനയുടെ പണിപ്പുരയിലാണവര്‍. കുന്തി, ദ്രൌപതി, അശ്വത്ഥാമാവ് എന്നിവരുടെ വീക്ഷണകോണിലൂടെ മഹാഭാരതകഥയെ നോക്കിക്കാണാനുള്ള ഒരു ശ്രമം.
കൂടുതല്‍ രചനകള്‍ അവരുടെ ബ്ലോഗില്‍.
നോവലിനെക്കുറിച്ചുള്ള അവരുടെ അഭിമുഖം ഇവിടെ
അമൃതാ പട്ടിലിന് വരയേക്കാള്‍ ഇഷ്ടം എഴുത്താണെങ്കില്‍ ജോര്‍ജ് മാത്തന്റെ (അപ്പൂപ്പന്‍ എന്ന പേരില്‍ എഴുതുന്നു/വരക്കുന്നു) രചനകളില്‍ എഴുത്ത് കുറവാണ്. ആദ്യ നോവലായ ‘മൂണ്‍ വാര്‍ഡി‘ല്‍ കഥാപാത്രങ്ങള്‍ തമ്മില്‍ സംഭാഷണങ്ങളൊന്നും തന്നെയില്ല. ഹലാഹല എന്ന ഡിസ്റ്റോപ്യന്‍ ലോകത്ത് നടക്കുന്ന അത്യാര്‍ത്തിയുടേയും അഴിമതിയുടേയും കഥയാണ് മൂണ്‍ വാര്‍ഡ്. ഏറെ കാലികപ്രസക്തിയുള്ള ഈ കഥകളില്‍ പണക്കൊതിയന്മാരായ ആള്‍ദൈവങ്ങള്‍ ഭൂമിയിലെ സര്‍വ്വതും കൊള്ളയടിക്കുന്നതായിക്കാണാം. ബാംഗ്ലൂരില്‍ ആര്‍ട്ട് ഡിറക്റ്ററായി ജോലി നോക്കുന്ന ജോര്‍ജ്ജ് Lounge piranha എന്ന ബാന്‍ഡിന്റെ ഡ്രമ്മര്‍ കൂടിയാണ്. (ഇദ്ദേഹം ഒരു നല്ല ടാട്ടൂയിസ്റ്റും കൂടിയാണത്രേ. ഈ മല്ലൂസിന്റെ ഒരു കാര്യം! കക്ഷിയെക്കൊണ്ട് ഒരു ടാട്ടൂ വരപ്പിച്ചാലോ എന്ന ആലോചനയിലാണ് ഞാന്‍ :)
വാല്‍ക്കഷണം: ഈയിടെ മകള്‍ക്ക് ലുട്ടാപ്പിക്കഥ വായിച്ചു കൊടുക്കുന്നതിനിടെ ശ്രദ്ധിച്ച ഒരു കാര്യം പണ്ടു ഷഡ്ഡിമാത്രം ഇട്ടു നടന്നിരുന്ന ലുട്ടാപ്പിയും മായാവിയും ഗൌണിട്ടാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ്. വല്ല മോറല്‍ പോലീസുകാരും പേടിപ്പിച്ചോ ആവോ?
തുടരും.. :))
ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും MFAയില്‍ ബിരുദമെടുത്ത ഇവര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലാണ് താമസം. മഹാഭാരതത്തെ അടിസ്ഥാനമാക്കി ‘പര്‍വ്വ/ ദ എപിക്‘ എന്ന അടുത്ത രചനയുടെ പണിപ്പുരയിലാണവര്‍. കുന്തി, ദ്രൌപതി, അശ്വത്ഥാമാവ് എന്നിവരുടെ വീക്ഷണകോണിലൂടെ മഹാഭാരതകഥയെ നോക്കിക്കാണാനുള്ള ഒരു ശ്രമം.
കൂടുതല്‍ രചനകള്‍ അവരുടെ ബ്ലോഗില്‍.
നോവലിനെക്കുറിച്ചുള്ള അവരുടെ അഭിമുഖം ഇവിടെ
അമൃതാ പട്ടിലിന് വരയേക്കാള്‍ ഇഷ്ടം എഴുത്താണെങ്കില്‍ ജോര്‍ജ് മാത്തന്റെ (അപ്പൂപ്പന്‍ എന്ന പേരില്‍ എഴുതുന്നു/വരക്കുന്നു) രചനകളില്‍ എഴുത്ത് കുറവാണ്. ആദ്യ നോവലായ ‘മൂണ്‍ വാര്‍ഡി‘ല്‍ കഥാപാത്രങ്ങള്‍ തമ്മില്‍ സംഭാഷണങ്ങളൊന്നും തന്നെയില്ല. ഹലാഹല എന്ന ഡിസ്റ്റോപ്യന്‍ ലോകത്ത് നടക്കുന്ന അത്യാര്‍ത്തിയുടേയും അഴിമതിയുടേയും കഥയാണ് മൂണ്‍ വാര്‍ഡ്. ഏറെ കാലികപ്രസക്തിയുള്ള ഈ കഥകളില്‍ പണക്കൊതിയന്മാരായ ആള്‍ദൈവങ്ങള്‍ ഭൂമിയിലെ സര്‍വ്വതും കൊള്ളയടിക്കുന്നതായിക്കാണാം. ബാംഗ്ലൂരില്‍ ആര്‍ട്ട് ഡിറക്റ്ററായി ജോലി നോക്കുന്ന ജോര്‍ജ്ജ് Lounge piranha എന്ന ബാന്‍ഡിന്റെ ഡ്രമ്മര്‍ കൂടിയാണ്. (ഇദ്ദേഹം ഒരു നല്ല ടാട്ടൂയിസ്റ്റും കൂടിയാണത്രേ. ഈ മല്ലൂസിന്റെ ഒരു കാര്യം! കക്ഷിയെക്കൊണ്ട് ഒരു ടാട്ടൂ വരപ്പിച്ചാലോ എന്ന ആലോചനയിലാണ് ഞാന്‍ :)വാല്‍ക്കഷണം: ഈയിടെ മകള്‍ക്ക് ലുട്ടാപ്പിക്കഥ വായിച്ചു കൊടുക്കുന്നതിനിടെ ശ്രദ്ധിച്ച ഒരു കാര്യം പണ്ടു ഷഡ്ഡിമാത്രം ഇട്ടു നടന്നിരുന്ന ലുട്ടാപ്പിയും മായാവിയും ഗൌണിട്ടാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ്. വല്ല മോറല്‍ പോലീസുകാരും പേടിപ്പിച്ചോ ആവോ?
തുടരും.. :))
updates:



28 comments:
ഇതാ ഈ മലയാളികളുടെ പ്രശ്നം.
ബ്ലോഗുമാത്രം നോക്കി ദാ ‘ഠ‘ വട്ടമാണ് മല്ലു ആര്‍ട്ട് വേള്‍ഡ് എന്നു നിരൂപിച്ചളയും.
ഈ പോസ്റ്റിന് വളരെ നന്ദി.
കൊറിയയില്‍ വന്ന സമയത്ത്, കോമിക്സ് വായിക്കുന്ന കൊറിയന്‍ സുഹൃത്തിനെ കളിയാക്കാറുണ്ട്, അവ കുട്ടികള്‍ക്കു മാത്രമുള്ളതാണെന്ന മിഥ്യാബോധം നമ്മുടെ നാട്ടില്‍ നിന്നും എങ്ങനെയോ മനസ്സില്‍ കടന്നുകൂടിയതുകാരണം . പിന്നീടാണ് ജാപ്പനീസ് ആനിമേഷന്‍ സിനിമകളെ പറ്റി ഒരു ജാപ്പനീസ് സുഹൃത്തു പറഞ്ഞത്. താരങ്ങളെ വെച്ചുള്ള സിനിമാനിര്‍മ്മാണം വളരെ ചെലവേറിയ ഏര്‍പ്പാടായപ്പോളാണത്രേ, ആനിമേഷന്‍ സിനിമകള്‍ക്ക് ജപ്പാനില്‍ നല്ല പ്രചാരം കിട്ടിയത്. ഇന്ത്യയിലും ഇത്തരം പ്രവണതയുണ്ടായാല്‍ സിനിമാരംഗത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാം.:)
കൈപ്പള്ളിയണ്ണന് ആശയാതിസാരം ഉണ്ടാവുന്നതുകൊണ്ട് ആകെയുണ്ടാകാറുള്ള ഗുണം ഇതുപോലെയുള്ള പോസ്റ്റുകള്‍ വരാറുണ്ടെന്നുള്ളതാണ്. ക്രിയേറ്റീവായി പ്രതികരിക്കാന്‍ തീരുമാനിച്ചതിനു നന്ദി ഉന്മേഷ്. ബാക്കി ഭാഗത്തിന് കാക്കുന്നു.
ലുട്ടാപ്പിയെയും മായാവിയെയും ഉടുപ്പിടുവിച്ചോ?
അൺബിലീവബിൾ...! അവരിനി രാധയെയും ഡാകിനിയെയും സാരിയോ ചുരിദാറോ ഇടീയ്ക്കും.
ആനിമേഷൻ സിനിമകൾ എനിക്കും ഇഷ്ടമല്ലായിരുന്നു. മകളുടെ കൂടെ ഐസ് ഏജും ഷ്രെക്കും കണ്ട് ഞാനും ഇത് ഇഷ്ടപ്പെട്ടു തുടങ്ങി. വാൾട്സ് വിത് ബാഷിർ ഇഷ്ടപ്പെട്ടില്ല. പെർസെപോളിസ് കണ്ടുമില്ല. സിൻ സിറ്റി പക്ഷേ ഗംഭീരമായിരുന്നു. അമേരിക്കയിലൊക്കെ ഗ്രാഫിക് നോവൽ ഇപ്പോൾ സിനിമയിലേക്കുള്ള വാതിലായതുപോലെയുണ്ട്.
ക്രിയേറ്റീവ് ആയി പ്രതികരിച്ചതിനു നന്ദി.
പെയിന്റിങ് /ഇല്ല്വസ്റ്റ്രേഷൻ/ കാറ്ടൂൺ/ കോമിക്സ്/ ഗ്രാഫിക് ഡിസൈൻ/ സാഹിത്യം എന്നിങ്ങനെയുള്ള മീഡിയങ്ങളെ വിദഗ്ദമായി സമ്മേളിപ്പിയ്ക്കുകയാൺ ഗ്രാഫിക് നോവലുകൾ.സിനിമയെപ്പോലെ ഒരു മൾടി-മീഡിയ ആണിത് അങ്ങിനെ നോക്കിയാൽ. മേൽപ്പറഞ്ഞ രീതികൾക്ക് സ്വന്തം നിലയ്ക്ക് സാദ്ധ്യമല്ലാത്ത കഥപറച്ചിലിന്റെ ചില മേഖലകളെ/ സങ്കേതങ്ങളെ കൈകാര്യം ചെയ്യാനാവുന്നു എന്നതാൺ ഈ വിഭാഗത്തിലുള്ള സൃഷ്ടികളെക്കുറിച്ചുള്ള ആവേശകരമായ കാര്യം.
ഈയടുത്ത ഒരു ലൈബ്രറിയുടമയുമായി സംസാരിച്ചപ്പോൾ അദ്ധേഹം ഗ്രാഫിക് നോവലുകളുടെ മാറ്കറ്റ് വളരെ വേഗത്തിൽ വളരുകയാൺ എന്ന് പറഞ്ഞിരുന്നു.സിനിമയ്ക്ക് ആനിമേഷൻ/എഫക്സ് ജനുസ്സ് എന്താണോ അതായിരിയ്ക്കും പ്രിന്റ് സാഹിത്യത്തിൻ ഗ്രാഫിക് നോവലുകൾ ഭാവിയിൽ എന്ന് തോന്നുന്നു.
ഓഫ്. മനോരമ ഓണ്‍ലൈനിലെ ആനിമേറ്റഡ് സ്റ്റോറി സെക്ഷനില്‍ മായാവിയും ലുട്ടാപ്പിയും ഇപ്പോഴും കുട്ടിനിക്കറില്‍ തന്നെ :)
ഓഫാണ്:
>>എന്റെയൊരു സുഹൃത്ത് പൂമ്പാറ്റ അമര്‍ചിത്രകഥകളുടെ എല്ലാ ലക്കവും വാങ്ങി ക്രമാനുസരണം ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ചു വെച്ചിരുന്നു<<
ഇപ്പോഴും ഇത് സുഹൃത്തിന്റെ കൈവശമുണ്ടോ? ഒരാഴ്ചക്ക് തരാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ? ഒരു കേടുപാടും വരുത്താതെ തിരിച്ച് തരാമെന്ന് പറയൂ :), പല രീതിയില്‍ പലവട്ടം ശ്രമിച്ച് ലഭിക്കാത്തതിനാല്‍ ചോദിച്ചതാണ്, സ്വകാര്യമായി മെയില്‍ അയച്ചാലും മതി, aliyup at gmail
അനിമേഷന്‍ അത്ര ചിലവുകുറവുള്ള ഏര്‍പ്പാടാണോ പ്രമോദേ? ത്രീ ഡീ അനിമേഷനൊക്കെ നല്ല അധ്വാനവും പണച്ചിലവുമുള്ള ഏര്‍പ്പാടാണെന്നാണ് കേട്ടിട്ടുള്ളത്.
ഗുപ്തന്‍, റോബി
ലുട്ടാപ്പിയുടെയും മായാവിയുടേയും ചിത്രങ്ങള്‍ ഷഡ്ഡിയിട്ടതും ഗൗണിട്ടതുമായി പോസ്റ്റില്‍ അപ്ഡേറ്റു ചെയ്തിട്ടുണ്ട്.
തറവാടി,
സുഹൃത്ത് നാട്ടിലാണ്. ഇനി പോകുമ്പോള്‍ ചോദിച്ചു നോക്കാം. അമര്‍ചിത്രകഥ ഇംഗ്ലീഷില്‍ മതിയെങ്കില്‍ ദാ ഇവിടെ കിട്ടും http://www.amarchitrakatha.com/india/index.php
I wrote a rather long malayalm reply to this post. Comparing and contrasting the various genre's of comic from both east west and India. But then I thought that would be a pointless excercise. Since you would simply harp about how great inidan artists are etc. etc. Even if you know the merits of Goscinny, Uderzo and the work of Herge, you would still say those are nothing compared to some obscure Indian artist.
Now for some painful facts. I also manage an event management company in UAE. Last month I had a requirement for Sand sculptors, live painting performances, and air brush artists. I couldn't find even one decent artist that could match artists from UK, Japan, Phillipines and France.
Please tell me where these artists are hiding. I am also looking for a whole lot of Artists for various exhibitions and shows all over the GCC.
If you do find them please send their portfolio to me
അത്രയൊക്കെ പറയാനുണ്ടോ? അമർചിത്രകഥയും മായവിയും ഒക്കെ പൂവർ ഇമിറ്റേഷൻസ് അല്ലേ?
ജാപ്പനീസ് മാങ്ങാ പോലെ ഒരു യുണീക്ക് ഗ്രാഫിക്ക് ആർട്ട് വർക്ക് കൺസപ്റ്റ് ഇന്ത്യയിലുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവിൽ.
ഇതിന്റെ അർത്ഥം ഇന്ത്യയിൽ നിലവാരമുള്ള കലാസൃഷ്ടി ഇല്ല എന്നല്ല, പക്ഷെ അതു പറയാൻ ഗ്രാഫിക്ക് നോവലുകൾ എടുത്തത് എന്തു ബേസിസിലാണെന്ന് മനസ്സിലായില്ല.
ഇഞ്ചിപ്പെണ്ണ്
ഇന്‍ഡ്യയില്‍ നിലവാരമുള്ള കലാകാരന്മാര്‍ ഇല്ല എന്ന ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റിനെതിരെ പ്രതികരിക്കണം എന്നു തോന്നി. പെയിന്റിങ്ങും ഫോട്ടോഗ്രാഫിയും പോലുള്ള മേഖലകള്‍ക്കു പകരം താരതമ്യേന പ്രശസ്തി കുറഞ്ഞ മേഖലകളെക്കുറിച്ച് ആദ്യം സംസാരിക്കാമെന്നു കരുതിയാണ് ഗ്രാഫിക് നോവലുകളില്‍ തുടങ്ങിയത്. എനിക്കു പരിചയമുള്ള മേഖലകളെക്കുറിച്ചല്ലേ എനിക്കെഴുതാന്‍ പറ്റൂ. അമൃതാ പട്ടീല്‍, ജോര്‍ജ്ജ് മാത്തന്‍ എന്നീ ഗ്രാഫിക് നോവലിസ്റ്റുകളെക്കുറിച്ചു പറയുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതിനായി ഗ്രാഫിക് നോവലുകളെക്കുറിച്ച് പൊതുവായി ചിലതൊക്കെ പറഞ്ഞു. അല്ലാതെ അമര്‍ചിത്രകഥയെയും മായാവിയുമാണ് ഗ്രാഫിക് നോവലിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ എന്നാണോ ഞാന്‍ പറഞ്ഞത്?
ജാപ്പനീസ് മാങ്ങാ ആര്‍ട്ടിനെക്കുറിച്ച് എനിക്കറിയില്ല. അതുകൊണ്ട് അതുപോലെയുള്ള യുണീക്ക് ആര്‍ട്ട് കണ്‍സപ്റ്റുകള്‍ ഇവിടെയുണ്ടോ എന്ന് ചോദ്യത്തിനുത്തരം പറയാനറിയില്ല. എന്നാല്‍ യുണീക്ക് എന്ന് 'എനിക്കു തോന്നിയ' പല സംഗതികളും ഇവിടെ കണ്ടിട്ടുണ്ട്. വിശദമായി അടുത്ത പോസ്റ്റില്‍ എഴുതാം.
Kaippally,
ഗ്രാഫിക് നോവലുകളെക്കുറിച്ച് പറയുന്നതിന്റെ ആമുഖമായി ഞാന്‍ കോമിക്സിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചെന്നത് ശരി. പക്ഷേ, ഞാന്‍ ചൂണ്ടിക്കാട്ടിയ രണ്ടുപേരും അവരുടെ നോവലുകളും കോമിക്സ് എന്ന വിഭാഗത്തില്‍പ്പെടുന്നതല്ല. അത് ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ( അതിനെയാണോ obscure എന്ന് പറഞ്ഞതെന്നറിയില്ല) ഗ്രാഫിക് നോവലുകള്‍ ആണ്. താങ്കള്‍ പേരെടുത്തുപറഞ്ഞ മൂന്നു പേരും കോമിക്സ് ബുക്കുകളാണ് ചെയ്യാറെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഗോവാക്കാരനായ മരിയോ മിരിന്‍ഡയുടെ വരയും ഇപ്പറഞ്ഞ മൂന്നൂ പേരേക്കാളും ഒട്ടും മോശമല്ല. താങ്കള്‍ പറഞ്ഞതുപോലെ അത്തരം ഒരു താരതമ്യം നടത്തുന്നതില്‍ അര്‍ത്ഥമില്ല. ഗ്രാഫിക് നോവലുകളില്‍ തന്നെ നല്ല നിലവാരമുള്ള രചനകള്‍ വിദേശീയരില്‍ നിന്നുണ്ടാവുണ്ട് എന്നറിയാം. പെര്‍സപ്പോളിസിന്റെ ഉദാഹരണം പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറയാനുദ്ദേശിച്ചത് ഗ്രാഫിക് നോവലുകള്‍ പോലുള്ള നൂതനസങ്കേതങ്ങളില്‍പ്പോലും നിലവാരമുള്ള ഇന്‍ഡ്യന്‍ രചനകള്‍ ഉണ്ടാവുന്നുണ്ട് എന്നാണ്. (കവിതാ ബാലകൃഷ്ണന്റെ ഒരു ഗ്രാഫിക് രചന മാധ്യമത്തില്‍ വന്നിട്ട് ഏറെ നാളായില്ല.)
ലോകത്തിലുള്ള എല്ലാ കലാരൂപങ്ങളിലും ഇന്‍ഡ്യക്കാര്‍ യു.കെ,ജപ്പാന്‍, ഫിലീപ്പീന്‍സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യക്കാരെപ്പോലെ കേമന്മാരാണ് എന്ന അഭിപ്രായം എനിക്കില്ല. ഭാരതീയരുടെ പെര്‍ഫോമിങ് ആര്‍ട്ടുകളില്‍ ഇപ്പറഞ്ഞ രാജ്യക്കാരെ എന്തേ കാണുന്നില്ല എന്നു തിരിച്ച് ചോദിക്കുന്നതു മണ്ടത്തരമാണെന്നും അറിയാം.
live painting performanceല്‍ എം. ഫ്. ഹുസൈനേക്കാള്‍ മികച്ച ഏതു ആര്‍ട്ടിസ്റ്റിനെ കിട്ടും? (പുള്ളി ഇപ്പോള്‍ ദുബായിലാണ് താമസവും)
കുറച്ചുകാലം മുൻപ് ഹിന്ദിസിനിമയ്ക്കുവേണ്ടി പ്രവറത്തിച്ച ഒരു ഫാഷൻ ഡിസൈനറ് പ്രൊസസ്സിന്റെയോ ഔട്പുട്ടിന്റെയോ ഗുണനിലവാരത്തിൽ ഇന്ത്യൻ ഫാഷൻ സിനിമയ്ക്ക് എത്രയോ കാതം മുന്നിലാൺ എന്ന് സൂചിപ്പിച്ചിരുന്നു. ഈ പ്രസ്താവന ഇന്ത്യയിലെ മറ്റു ഡിസൈൻ മേഖലകൾ, കൊമേഴ്സ്യൽ ഫൊടൊഗ്രഫി,അഡ്വൈറ്ടൈസിങ് തുടങ്ങിയവയ്ക്കും ബാധകമാൺ, ഇതിൻ വ്യക്തമായ കാരണങ്ങളുമുണ്ട്. ഇന്ത്യയിൽ കൂടുതൽ വിസിബിലിറ്റിയുള്ള സിനിമ, സംഗീതം, നൃത്തം തുടങ്ങിയ കൊമേഴ്സ്യൽ ആറ്ട്ടുകൾ ഇന്ത്യൻ ഓഡിയൻസിൻ മാത്രം കാറ്ററ് ചെയ്യുന്നതും കുറേയൊക്കെ ഇന്റുറ്റിവ്, ഓൺ ദി ഫ്ലൈ ഇന്തയ്ൻ ഗ്രാമീണരീതിയിൽ പ്രവറ്ത്തിയ്ക്കുന്നതുമായ വ്യവസായങ്ങളാൺ. എന്നാൽ ഡിസൈൻ പോലുള്ള മേഖലകൾക്ക് വിദേശമാറ്ക്കറ്റും പ്രീമിയം മാറ്കറ്റുമുണ്ട്, അവയുടെ പ്രൊസസ്സുകൾ വിദേശനിറ്മ്മിത ഫൂൾപ്ര്രൊഫ് ശാസ്ത്രീയരീതികളുടെ (പോസിറ്റീവ്ലി) ബ്ലൈന്റ് അനുകരണങ്ങളാൺ.(അനുകരണം എന്നല്ല അച്ചടക്കം എന്നാൺ പറയണ്ടത്) രണ്ടാമത്തത് ഡിസൈൻ പോലുള്ള മേഖലകളിലെ വൻപുലികൾ പലപ്പോഴും എൻ.ഐ.ഡി. പോലുള്ള മികച്ച സ്ഥാപനങ്ങളുടെ പ്രോഡക്റ്റുകളാൺ.
സിനിമയ്ക്കോ സംഗീതത്തിനോ സെലിബ്രിറ്റികളോ വിസിബിലിറ്റിയോ ഇല്ലാത്തതിനാലാൺ ഇന്ത്യൻ ഡിസൈൻ ആറ്ക്കും പിന്നിലല്ല എന്ന സത്യം നാമറിയാതെ പോകുന്നത്. മറ്റൊന്ന് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ നമ്മുടെ ഇൻഡസ്റ്റ്രിയും മാറ്കറ്റും ഇപ്പോഴും ചെറുതാൺ. എന്നാൽ ഗുണനിലവാരത്തിൽ ഇന്ത്യൻ ഡിസൈനുകൾ ഒട്ടും മോശമല്ല. ജപ്പാനുമായി താരതംയം ചെയ്യരുത്, ജപ്പാൻ ഗ്രാഫിക് ഡിസൈനിൽ വളരെയധികം മുന്നോട്ട് പോയ ഒരു രാജ്യമാൺ, അതിനെ ഫണ്ട് ചെയ്യത്തക്ക രീതിയിൽ വളരെ വികസിച്ച ഒരു ബിസിനസ്സ്/വ്യവസായ മേഖലയും അവറ്ക്കുണ്ട്.
കോമിക്സ് എന്നുപറഞ്ഞാലും അത്ര നിസ്സാരകാര്യമൊന്നുമല്ല, മിക്കിമൌസും ആറ്ചീസും പോപോയുമൊക്കെക്കഴിഞ്ഞ് കാല്വിൻ, പീനട്സ് പോലുള്ള ‘അഡൾട്;)‘ കോമിക്സുകളുടെ അടുത്തപടിയുമായിരിയ്ക്കാം ഗ്രാഫിക് നോവലുകൾ, മറുവശത്ത് അവിടുന്നിങ്ങോട്ട് ഇല്ലസ്റ്റ്രേറ്റഡ് ലിറ്ററേചറുമുണ്ടായിരുന്നു.
ഇന്ത്യൻ ഡിസൈനുകളും ഡിസൈനറ്മാരും എണ്ണത്തിൽക്കുറവായിരിയ്ക്കാം, ഉള്ളത് നല്ലതാൺ എന്ന നിറ്ദ്ധേശത്തെ പിന്താങ്ങുന്നു എന്നറിയിയ്ക്കാനാൺ ഇത്രയും എഴുതിയത്:)
"സിനിമയ്ക്കോ സംഗീതത്തിനോ സെലിബ്രിറ്റികളോ വിസിബിലിറ്റിയോ"
സിനിമയ്ക്കോ സംഗീതത്തിനോ ഉള്ളകണക്ക് സെലിബ്രിറ്റികളോ വിസിബിലിറ്റിയോ
മധു,
ഇന്‍ഡ്യക്കാര്‍ക്കേ സ്വന്തം നാട്ടുകാരുടെ കലാഭിരുചിയില്‍ വിശ്വാസക്കുറവുള്ളൂ എന്നാണെനിക്ക് തോന്നുന്നത്.ഉദാഹരണത്തിന് ഇന്‍ഡ്യന്‍ അനിമേഷനുകളുടെ നിലവാരത്തെക്കുറിച്ച് കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന പലരും മനസ്സിലാക്കാതെ പോകുന്ന ഒരു സത്യം അവയുടെ നിമ്മാണത്തിനു പിന്നില്‍ ഒട്ടേറെ ഇന്‍ഡ്യന്‍ കലാകാരന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ്. (ഞാന്‍ അടുത്തകാലത്തുകണ്ട 2D അനിമേഷനിലൊന്ന് കരടി ടെയിത്സ് സീരീസ് ആണ്.)
ഈ പോസ്റ്റിനു പകരം NID യുടെ ഗ്രാജുവേറ്റ് പ്രൊജക്റ്റുകളുടെ ലിങ്ക് കൊടുത്താലും മതിയായിരുന്നു :)ഡിസൈന്‍ ഫീല്‍ഡില്‍ മാത്രം ഒതുക്കെണ്ട എന്നു കരുതി.
ദാ ലിങ്ക്
http://youngdesigners.nid.edu/
ഹോളീവുഡ് സിനിമ മാത്രം കാണുന്ന ചെല അണ്ണന്മാര്‍ക്ക് അദ്ദാണ് ലോകത്തിലെ ഏറ്റവും പൊളപ്പ് സിനിമകള് എന്നു തോന്നും. അവരോട് സലീംകുമാറിനെക്കുറിച്ച് പറഞ്ഞിട്ട് എന്തര് കാര്യം അണ്ണാ?
അടുത്ത കാലത്തു് എന്റെ 2 വയസുള്ള മകൾക്ക കാണാനായി ഒരു സുഹൃത്തിന്റെ കുറച്ച് മലയാളം 3D animated cartoon DVDകൾ കൊണ്ടുവരുകയുണ്ടായി. Hiyawo Miyazakiയുടെതും, Disneyയുടെതും ചില Cartoonകൾ അവൾ എത്ര തവണ പോലും കണ്ടുകൊണ്ടിരിക്കും. ഈ പറഞ്ഞ മലയാളം cartoon ഒരു തവണ പോലും കാണാൻ കൂട്ടാക്കിയുട്ടില്ല. അതു് തുടങ്ങുമ്പോൾ തന്നെ അവൾ കസേരെ എടുത്ത് screenൽ എറിയാൻ തുടങ്ങും.
നിലവാരം അളക്കേണ്ടതു് പ്രേക്ഷകരാണു്.
ബിജു കോട്ടപ്പുറം
അറിയാവുന്നതും, പഠിച്ചതും, പ്രവർത്തിക്കുന്നതുമായ മേഖലയിൽ നിന്നുകൊണ്ടു് ചില അവരുടെ അനുഭവങ്ങളും പങ്കുവെക്കുകയാണു്.
ഈ മേഖലയിൽ സാറിന്റെ അനുഭവങ്ങൾ എന്തൊക്കെയാണെന്നു കൂടി പറയൂ. ഹോളിവുഡ്ഡിൽ പോയി അവിടുത്തെ production process രീതികൾ മനസിലാക്കിയിട്ടുണ്ടെങ്കിൽ അതും വിശതീകരിച്ചാൽ കൊള്ളാമായിരുന്നു. വിലയേറിയ താങ്കളുടെ ഈ മേഖലയിലെ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.
In my 20 year professional career as an design engineer I have seen many talented indian civil, mechanical, and electrical engineers. I have had the privilege of wrking with some of the most outstanding personalities in the world in insulations, corossion protection and heat transfers, But when it comes to putting a form on the function Indians fail miserably. I have observed that design does not marry well with our designs.
Why am I talking about engineers and engineering?
Animation is more about fluid dynamics form and structures today than anything else. Have a look at the movie "9", or the blockbuster "Transformers".
Our animations and cinema and concepts are still too involved in romance, emotions, nostalgia and subjects that are vague. It takes a lot of effort and "Engineering" to move away from those concepts to "Material" concepts.
Subjects like space, future, alternative worlds (Subjects Miyazawa, Tolkien, Valmiki, and Vyas explores) are not found in contemporary indian Art.
Infact when we study indian Art it is difficult to draw a tangible link between the ancient indian heritage and what we see today as art. Ther was so much form and structure to Indian Art. (Just have a look at the beam /column structure of Darasuram Temple) or the "phonic" pillars of Maduraimeenakshi temple.
I know I don't think any of what makes any sense to any of you guys. But still hey, its a Friday, And I have nothing much to do .
Cheers
un
Now, I do understand how much you know about staging a concert, managing an event and presenting someone like MF Hussein on such an event.
First of all I don't think I can afford The Mr. MFH. If I was to present MFH then he would have to be the main show piece, not a side show. I don't think these are interesting topics for our mallu 'nostalgia mongering bunch' :)
പൂപ്പി, മഞ്ചാടി തുടങ്ങിയ മലയാളം അനിമേഷനുകളുടെ നിലവാരത്തെക്കുറിച്ചാണ് സൂചിപ്പിച്ചതെങ്കില്‍ ശരിയാണ്. നിലവാരം കുറക്കേണ്ട എന്നുകരുതി ഹുസൈന്റെ പേരു പറഞ്ഞതാണ്. :) പണ്ട് കോളേജ് ഫെസ്റ്റിവല്ല് ഉത്ഘാടനത്തിനൊക്കെ പുണിഞ്ചിത്തായ, പൊന്നിയം ചന്ദ്രന്‍ തുടങ്ങി അനേകം ആര്‍ട്ടിസ്റ്റുകള്‍ മിനിട്ടുകള്‍ക്കകം ജലച്ഛായ ചിത്രങ്ങള്‍ വരക്കുന്നത് കണ്ടിട്ടുണ്ട്. ഇവര്‍, സ്റ്റേജ് പെര്‍ഫോമെന്‍സുകള്‍ ചെയ്തിട്ടുണ്ടോ എന്നറിയില്ല.
post lunch, I'll react on your comment about Contemporary Indian Art.
until then
Cheers!
പിന്നെ ഞാൻ ജപനീസ് "മാങ്ങ" കണ്ടിട്ടില്ല. പക്ഷെ "മാങ്ക" കണ്ടിട്ടുണ്ടു്
http://artconcerns.net എന്ന സൈറ്റ് http://www.artconcerns.com ന്റെ ആര്‍ക്കൈവാണ്. അതില്‍ പോയി ഇന്റര്വ്യൂ/ മൈ വര്‍ക്ക് എന്നൊതൊക്കെ ഇടയ്ക് നോക്കണത് നല്ലതാ.. ബ്ലഡിമല്ലു..ബ്ലഡി ദേശി വികാരം അല്പ്പമെങ്കിലും കുറയാന്‍ അത് സഹായിച്ചാല്‍ അത്രയും നല്ലത്.
ഓഫ്
മരിയോ മിരിന്‍ഡയുടെ റെഫറന്‍സിന് നന്ദി.
കലയെ കുറിച്ചു് എനിക്കുള്ള കാഴ്ചപ്പാടിൽ നിന്നും തികച്ചും വിത്യസ്തമാണു് താങ്കളുടെത് എന്നു പറയാൻ ശ്രമിക്കുകയാണല്ലോ.
എന്നാൽ കലയെ പറ്റിയും ആവിഷ്കാരത്തെ പറ്റിയും സ്വന്തം അഭിപ്രായമുള്ള താങ്കൾ താഴെ പറയുന്ന ചിത്രങ്ങളെ കുറിച്ച് ആ ബ്ലോഗുകളിൽ അഭിപ്രായം എഴുതു്.
അങ്ങനെ താങ്കളുടേ കലയെ കുറിച്ചുള്ള നിലപാടുകൾ പ്രേക്ഷകർക്ക് വ്യക്തമാകും എന്നു കരുതുന്നു.
56 മലയാളം ബ്ലോഗിൽ നിന്നും കഴീഞ്ഞ 25 മണിക്കൂറിൽ ഏറ്റവും അധികം hitകൾ ലഭിക്കുന്ന ചില ചിത്രങ്ങൾ ആണു് ഇവ
ചിത്രം 1
ചിത്രം 2
ചിത്രം 3
ചിത്രം 4
ചിത്രം 5
ചിത്രം 6
കൈപ്പള്ളി,
ഫോട്ടോഗ്രാഫിയില്‍ എനിക്കു താല്പര്യം ഉള്ളത് ഫൈന്‍ ആര്‍ട്ട്/കണ്‍സപ്ഷ്വല്‍ ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ ഇവിടെ ലിങ്ക് ഇട്ട ചിത്രങ്ങളൊന്നും എന്റെ സെന്‍സിബിളിറ്റിയെ സംബന്ധിച്ചിടത്തോളം താല്പര്യമുണര്‍ത്തുന്നവയല്ല. അതില്‍ താല്പര്യമുള്ളവര്‍ ഉണ്ടാവും അതുകൊണ്ടാവുമല്ലോ ഹിറ്റുകളും കമന്റുകളും കിട്ടുന്നത്. അതുകൊണ്ട് അസ്വസ്ഥനാവേണ്ട കാര്യവും എനിക്കില്ല. എനിക്കു താല്പര്യമില്ല, അല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നുവെച്ച് മറ്റൊന്നും നല്ലതല്ല എന്ന്‍ അര്‍ത്ഥമില്ല, അഥവാ എല്ലാവരും ഫൈന്‍ ആര്‍ട്ട്/കണ്‍സപ്ഷ്വല്‍ ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും എനിക്കഭിപ്രായമില്ല. കൂടാതെ, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്ഥം ആയതുകൊണ്ട്, ഫൈന്‍ ആര്‍ട്ട്/കണ്‍സപ്ഷ്വല്‍ ഫോട്ടോഗ്രാഫി എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ആയിരിക്കില്ല ചിലപ്പോള്‍ താങ്കളുദ്ദേശിക്കുന്നത്. (താങ്കള്‍ നല്‍കിയ Seb Janiak, Zhang Jingna, Hirano Aichi, Alexandra Hager, Ciril Jazbec.എന്നിവരുടെ ഉദാഹരണങ്ങളിലൂടെ അങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.) ഇതു നല്ല ചിത്രമല്ല എന്ന് ഓരോ ബ്ലോഗിലും പോയി പറയുന്നതിനു പകരം നല്ല ചിത്രങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നതെന്തെന്ന് എന്റെ ബ്ലോഗില്‍ പറഞ്ഞാല്‍പ്പോരേ?
"തുടക്കങ്ങള്‍" എന്ന നോവലിലൂടെ അങ്ങനെ മലയാളത്തിലും ഒരു പുതിയ ഒരു സാഹിത്യ ശാഖ ഉണ്ടായിരിക്കുന്നു അതാണ് "ഗ്രാഫിക് നോവല്‍". തുടക്കങ്ങള്‍ എന്ന ഈ നോവല്‍ 2007 മുതല്‍ http://www.keralacomics.com/ എന്ന സൈറ്റിലൂടെ വായനക്കാരുടെ മനം കവരുന്നു. "The Beginnings" എന്ന ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഇപ്പോള്‍ ഇതിന്റെ പ്രിന്റഡ് ബുക്കും എത്തിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ മലയാളിയായ നിഷാന്ത് ഗോപിനാഥന്‍ ആണ് ഇതിന്റെ രചയിതാവ്. കൂടുതല്‍ വിവരങ്ങള്‍ കാണുന്നതിനായും, ഈ നോവല്‍ വായിക്കുന്നതിനായും സൈറ്റ് സന്ദര്‍ശിക്കുക. http://keralacomics.com/
Post a Comment