നോവലും സിനിമയും രണ്ടു വ്യത്യസ്ഥ മാധ്യമങ്ങളാണ്. രണ്ടിനും അതിന്റേതായ സാധ്യതകളും പരിമിതികളും ഉണ്ട്. അതുകൊണ്ട് രണ്ടിനേയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, മുന്നൂറു പേജുള്ള നോവലിനെ രണ്ടരമണിക്കൂര്‍ സിനിമയാക്കുമ്പോള്‍ നോവലിലെ ഏതൊക്കെ ഭാഗങ്ങള്‍ സ്വീകരിക്കുന്നു ഏതൊക്കെ ഉപേക്ഷിക്കുന്നു എന്നതു പ്രധാനമാണ്. മഹാഭാരതം കഥ രണ്ടരമണിക്കൂര്‍ സിനിമയാക്കുമ്പോള്‍ ജരാസന്ധനെപ്പോലുള്ള കഥാപാത്രത്തെ ഒഴിവാക്കുന്നത് മനസ്സിലാക്കാം പക്ഷേ കര്‍ണ്ണനെ ഒഴിവാക്കിയാലോ? അതാണ് പാലേരി മാണിക്യം സിനിമയാക്കിയപ്പോള്‍ രഞ്ജിത്തിനു പറ്റിയത്.
ദൃശ്യസാധ്യതയുള്ള പല രംഗങ്ങളും കഥാപാത്രങ്ങളും രഞ്ജിത് ഒഴിവാക്കി. നോവലില്‍ ദുരൂഹമായി അവതരിപ്പിച്ചിരിക്കുന്ന മുതുവന അഹമ്മദ് സിനിമയില്‍ വരുന്നുണ്ട് പകരം പെരിനാട് മണിമാഷ്, മാണിക്യത്തിന്റെ കാമുകന്‍ കുഞ്ഞാറ് നായര്‍ എന്നിവരെക്കുറിച്ച് ഒരു പരാമര്‍ശം വരെ സിനിമയില്‍ ഇല്ല. ഇന്‍സ്പെകര്‍ ലക്ഷ്മണ്‍ കാര്‍ത്തികേയനെക്കാണിക്കുന്നത് ആകെ ഒരു ഷോട്ടിലാണ്. ഒറ്റ ഡയലോഗും. യഥാര്‍ത്ഥത്തില്‍ കേസന്വേഷണം ഒരു വഴിത്തിരിവിലെത്തിക്കുന്നത് കാര്‍ത്തികേയനാണ്. അദ്ദേഹത്തിന്റെ ചാരനാണ് പെരിനാട് മണിമാഷ്. ഹാജിയുടെ മറ്റു ഭാര്യമാര്‍, കേശവന്റേയും ഹംസയുടെയും സ്വവര്‍ഗ്ഗാനുരാഗം, ഹംസയുടെയും ഹാജ്യാരുടെ ഒന്നാംഭാര്യ പാത്തുമ്മയുടേയും ഡിങ്കോള്‍ഫികള്‍, ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ ഇതൊക്കെ വിട്ടുകളഞ്ഞു. അതേ സമയം പോലീസ് നായയെക്കുറിച്ച് തന്റെ അറിവ് വിളമ്പുന്ന കഥാപാത്രം പോലെ യാതൊരു പ്രാധാന്യവുമില്ലാത്തവരെ കാണിച്ച് സമയംകളയുന്നുമുണ്ട്. നോവലിലെ രാഷ്ട്റീയ പരാമര്‍ശങ്ങളും കുറെയൊക്കെ വിഴുങ്ങി. സൂപ്പര്‍ ഹിറ്റുകള്‍ പൊളിറ്റിക്കലി കറക്റ്റ് ആവണമല്ലോ. എസ്.കെ. പള്ളിപ്പുറത്തിന് കാര്‍ത്തികേയന്റെ റിപ്പോര്‍ട്ടിന്റെ കോപ്പി എങ്ങനെ കിട്ടുന്നു എന്ന് നോവല്‍ വായിക്കാതെ സിനിമകാണുന്ന ഒരാള്‍ വണ്ടറടിക്കാന്‍ സാധ്യതയുണ്ട്. ഒരു സുഹൃത്ത് കൊടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും സുഹൃത്ത് എന്തിന് ഒരു രഹസ്യ റിപ്പോര്‍ട്ടിന്റെ കോപ്പി ഒരു നാടകകൃത്തിനു കൊടുക്കണം? എന്തുകൊണ്ട് ആ ഭാഗം വിട്ടുകളഞ്ഞെന്നും അതിലെ രാഷ്ട്രീയം എന്തെന്നുമൊക്കെ രഞ്ജിത്തിന്റെ മറ്റു സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. മംഗലശ്ശേരി നീലകണ്ഠനെന്ന സ്ത്രീലമ്പട കഥാപാത്രത്തെ ഹീറോ ആക്കി കൈയ്യടിച്ചവര്‍ തന്നെയാണ് മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയെന്ന ജന്മി സ്ത്രീകളോട് കാണിക്കുന്ന ക്രൂരത കണ്ട് രോഷാകുലരാകുന്നതെന്നതും കൌതുകകരമാണ്.

നോവലിന്റെ രസം മിത്തുകളും സത്യങ്ങളും ഒക്കെ കൂടിക്കുഴഞ്ഞുള്ള ഒരു കഥപറച്ചില്‍ ആണ്. ആ ഒരനുഭൂതി കൊണ്ടുവരാന്‍ രഞ്ജിത്തിന്റെ കഥപറച്ചിലിനു കഴിഞ്ഞില്ല.ഇത്രയും വലിയ ഒരു ക്യാന്‍വാസിലെഴുതിയ നോവല്‍ സിനിമയാക്കാന്‍ എളുപ്പമല്ലെന്നറിയാം. എന്നാലും ഹരിദാസ്, സരയു എന്നിവര്‍ക്ക് അമിത പ്രാധാന്യം നല്‍കിയതെന്തിനെന്നു മനസ്സിലാകുന്നില്ല. ഹരിദാസ് നായകനല്ല, കഥ പറച്ചിലുകാരനാണ്. (മമ്മൂട്ടിയുടെ ഇടപെടലാണോ ആവോ?) നായകനും നായികയും ഇല്ലാതെ സിനിമ വിജയിക്കില്ല എന്നു തന്നെയാണ് നമ്മുടെ സിനിമാക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. കേരളാകഫെയുടെ വിജയമെങ്കിലും അവരെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പെച്ചെങ്കില്‍! ഭൂതകാലവും വര്‍ത്തമാനവും ഒക്കെ ഇടകലര്‍ത്തിയുള്ള കഥ പറച്ചിലിന്റെ സാധ്യതകള്‍ ആകെ ഒന്നോ രണ്ടോ ഷോട്ടുകളില്‍ മാത്രമേ സംവിധായകന്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. (ഉദാ: മാണിക്യത്തിന്റെ ജഡം കൊണ്ടുപോകുന്ന തോണിയും പൊക്കന്റെ കൂടെ കല്യാണം കഴിഞ്ഞ് വരുന്ന തോണിയും ഉള്ള ഷോട്ടിന്റെ നടുവില്‍ ഹരിദാസ് നിന്നു കഥപറയുന്ന ഷോട്ട്) സംവിധായകന്‍ ഹരിദാസിനെ ഹാജ്യാരുടെ ജാരസന്തതിയാക്കിയത് മനസ്സിലാക്കാം എന്നാല്‍ ക്ലൈമാക്സിനായ് ഖാലിദെന്ന കഥാപാത്രത്തില്‍ തന്റെ ഭാവനകള്‍ കുത്തിത്തിരുകി ഒരു ഹരിമുരളീരവം സ്റ്റൈല്‍ ഗസല്‍, നായകന്റെ ധാര്‍മ്മിക പ്രസംഗം ഇതൊക്കെ ചേര്‍ത്ത് ചുരുക്കത്തില്‍ മഹാബോറാക്കിയതെന്തിന്? നായക നായികാ സങ്കല്പം പോലെ എല്ലാ കഥകള്‍ക്കും നാടകീയമായ ഒരു ക്ലൈമാക്സ് വേണമെന്നായിരിക്കും. മാണിക്യത്തിന്റെ കൊലപാതകം, അതേക്കുറിച്ചുള്ള നാട്ടുകാരുടെ ഊഹാപോഹങ്ങള്‍, പലതരം ഭാഷ്യങ്ങള്‍ ഇവയൊക്കെ അവതരിപ്പിക്കുന്നതിനു പകരം യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കാനിടയുള്ള കാര്യങ്ങള്‍ മാത്രം സ്വീകരിച്ച് മലയാളസിനിമാക്കാര്‍ക്ക് ആകെ അറിയവുന്ന ഒരു ലീനിയര്‍ സ്റ്റൈല്‍ കഥപറച്ചിലാക്കി മാറ്റി എന്നതാണ് ഞാന്‍ കണ്ട പ്രധാനദോഷം. ഓഫ് കോഴ്സ്, ഫ്ലാഷ് ബാക്ക് ടെക്നിക്കൊക്കെ രഞ്ജിതിനറിയാം കേട്ടോ.
കാസ്റ്റിങ്, ഹാജ്യാരായുള്ള മമ്മൂട്ടിയുടെ അഭിനയം, (ഡോണ്ട് വറി മൂന്നാമത്തെ റോള്‍ അതിനും മാത്രം ബോറാക്കിയിട്ടുണ്ട്) പല റോളുകളിലും നാടക നടന്മാരെ ഉപയോഗിക്കാനുള്ള തീരുമാനം, പൊക്കന്‍, നൊസ്സു മുസലിയാര്‍, കെ.പി. ഹംസ എന്നിവരുടെ അഭിനയം, ചീരുവിനെപ്പോലെ ചുരുക്കം ചില കഥാപാത്രങ്ങള്‍ ഒഴികെ മമ്മൂട്ടിയുടെ ഹാജി അടക്കമുള്ള മിക്കവരും ഉപയോഗിച്ചിരിക്കുന്ന വടകര ഭാഷ, ഇവയൊക്കെ നന്നായി. വസ്ത്രാലങ്കാരത്തില്‍ വന്ന പാളിച്ചകള്‍ ഒഴിച്ചാല്‍ അമ്പതുകളുടെ രംഗ സജ്ജീകരണവും നന്നായിട്ടുണ്ട്. 1950കളില്‍ പാലേരി പോലൊരു ഗ്രാമത്തില്‍ ഷര്‍ട്ടിട്ടു നടക്കുന്ന എത്ര പുരുഷന്മാര്‍ ഉണ്ടായിട്ടുണ്ടാവും ആവോ? ടി.പി. രാജീവന്‍ നോവല്‍ എഴുതാന്‍ ഏഴെട്ടു വര്‍ഷമെങ്കിലും റിസര്‍ച്ച് ചെയ്തിരുന്നു എന്നു കേട്ടു. വസ്ത്രാലങ്കാരം മേക്കപ്പ് എന്നിവയിലൊക്കെ ഏഴെട്ടു ദിവസത്തെ ഗവേഷണം എങ്കിലും രഞ്ജിത്തിനും കൂട്ടര്‍ക്കും നടത്താമായിരുന്നു.
ഹരിയുടെ ചിത്രവിശേഷത്തില്‍ ഒരു കമന്റായി എഴുതിയതാണ്. എഴുതി വന്നപ്പോള്‍ നീണ്ടുപോയതുകൊണ്ട് പോസ്റ്റാക്കുന്നു.
ഹരിയുടെ ചിത്രവിശേഷത്തില്‍ ഒരു കമന്റായി എഴുതിയതാണ്. എഴുതി വന്നപ്പോള്‍ നീണ്ടുപോയതുകൊണ്ട് പോസ്റ്റാക്കുന്നു.