പണ്ട് ഞായറാഴ്ചകളില്‍ ഉറക്കമിഴിച്ചു കാത്തിരുന്നു കാണാറുണ്ടായിരുന്ന വേള്‍ഡ് ദിസ് വീക്കില്‍ നിന്നായിരുന്നു പ്രണയ് റോയ് യെ ബഹുമാനിച്ചു തുടങ്ങിയത്. പിന്നെ സ്റ്റാര്‍ന്യൂസിന്റെ കാലത്ത്, രാജ് ദീപ് സര്‍ദേശായും ബര്‍ക്കാ ദത്തും ഒക്കെ ചേര്‍ന്നുള്ള ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ധീരമായ കവറേജും അതിന്റെ മൈലേജില്‍ സ്വന്തമായി NDTV ചാനല്‍ ലോഞ്ച് ചെയ്തപ്പോഴൊക്കെയും വിടാതെ പിന്തുടര്‍ന്നിരുന്നു
എന്നാല്‍ ആ വിശ്വാസത്തിനേറ്റ ആദ്യ അടിയായിരുന്നു ബര്‍ക്കാദത്ത്-ബ്ലോഗര്‍ വിവാദം. NDTV പോലൊരു മുഖ്യധാരാ ചാനലില്‍ നിന്നും ഇനി ഏറെയൊന്നും പ്രതീക്ഷിക്കാനില്ല എന്ന്‍ തോന്നിത്തുടങ്ങിയിരുന്നു. മറ്റു പലരേയും പോലെ വാര്‍ത്താമാധ്യമങ്ങളുടെ വിശ്വാസ്യതയെയും ക്രെഡിബിലിറ്റിയെയും കുറിച്ച് ഇന്നെനിക്കും സംശയങ്ങള്‍ ഉണ്ട്. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ് 'ഇന്‍ഡ്യന്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് പരിപാടിയില്‍ ആജീവനാന്ത സേവനത്തിനുള്ള അവാര്‍ഡ് എല്‍.കെ അദ്വാനിക്ക് നല്‍കിക്കൊണ്ടുള്ള NDTV യുടെ തീരുമാനം.
ഇലക്ഷനു തൊട്ടുമുമ്പേ ഒരു വര്‍ഗ്ഗീയ കക്ഷിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വിളിച്ചു വരുത്തി അവാര്‍ഡ് നല്‍കി സുഖിപ്പിക്കുന്നതിന്റെ പൊളിറ്റിക്സും എക്കണോമിക്സും ഒക്കെ മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഡികളാണ് പൊതുജനം എന്നാണോ പ്രണോയ് റോയ് വിശ്വസിച്ചു വെച്ചിരിക്കുന്നത്? ഫലി നരിമാന്‍, അനു ആഗ, ശശി തരൂര്‍, വില്യം ഡാരിംപിള്‍ എന്നിവരടങ്ങുന്ന ജൂറിയുടെ തീരുമാനം തുടര്‍ച്ചയായി നാലു തവണ ജനപിന്തുണയോടെ അധികാരത്തിലെത്തിയ ദില്ലി മുഖ്യമന്ത്രി ശീലാ ദീക്ഷിദിന് ഇക്കൊല്ലത്തെ മികച്ച രാഷ്ട്രീയക്കാരനുള്ള അവാര്‍ഡ് കൊടുക്കണം എന്നായിരുന്നു. എന്നാല്‍ അതേ വേദിയില്‍ വെച്ച് ജൂറിമെമ്പര്‍മാരെ പരിഹാസ്യരാക്കിക്കൊണ്ട് അദ്വാനിക്ക് ആജീവനാന്ത സേവനത്തിനുള്ള അവാര്‍ഡ് നല്‍കാല്‍ ചാനല്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ ജൂറി മെമ്പര്‍മാരില്‍ ചിലര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.
എന്തായിരുന്നു ഇത്തരത്തില്‍ ഒരു അവാര്‍ഡ് കൊടുക്കാന്‍ മാത്രം മി.അദ്വാനി നമ്മുടെ രാജ്യത്തിനു നല്‍കിയ സേവനം? രഥയാത്രകള്‍ നടത്തി, പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കി, ഇന്‍ഡ്യയിലെ ജനങ്ങളെ ഒരു പക്ഷേ ഇനിയൊരിക്കലും മാറ്റം വരാത്ത വണ്ണം വര്‍ഗ്ഗീയമായി ചേരി തിരിച്ച് തമ്മില്‍ തല്ലിപ്പിക്കുന്ന അവസ്ഥയിലെത്തിപ്പിച്ചതോ? അതോ, കേന്ദ്രത്തില്‍ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ ഇരിക്കെ ഗുജറാത്തില്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ മൗനാനുവാദം നല്‍കിയതിനോ?
ഇതു തന്നെയാണോ വിയോജിപ്പ് പ്രകടിപ്പിച്ച ആ ജൂറി മെമ്പര്‍മാരും പ്രണയ് റോയിയോട് ചോദിച്ചിട്ടുണ്ടാവുക എന്നറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. ഈ അവാര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി മെമ്പറായിരുന്ന വില്യം ഡാരിംപിളിന് ഞാന്‍ അയച്ച മെയിലിനു മറുപടിയായി അദ്വാനിക്ക് അവാര്‍ഡ് കൊടുക്കാനുള്ള തീരുമാനം NDTV യുടേത് മാത്രമായിരുന്നെന്നും അദ്ദേഹവും ശശി തരൂരും ഈ തീരുമാനത്തെ എതിര്‍ത്തതായും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയ സെബിന് നന്ദി.
Subscribe to:
Post Comments (Atom)


31 comments:
വെറും ചിത്രമെഴുത്തു മാത്രം പോരല്ലോ. ഇങ്ങനെയൊക്കെ പ്രതികരിക്കാന്‍ കൂടെ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാണെനിക്കീ ബ്ലോഗ്!
ഇങ്ങനെ വിമര്‍ശിക്കാനും വേണം ആളുകള്‍ .....
അഭിനന്ദനങ്ങള്‍!
എന്നെ അറിയുമോ? ഇല്ലെങ്കില്‍ ഒന്നു സന്ദര്‍ശിച്ചു നോക്കൂ .........
എന്തൊരു നാറ്റം ദസ്തക്കിര് താങ്കളുടെ പോസ്റ്റിന്‍, തന്റെ രാഷ്ട്രീയത്തിനനുസരിച്ചേ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കാവൂ അല്ലേ...
എന്‍ഡിടിവി അന്നും ഇന്നും എപ്പോഴും ബിജെപിക്കെതിരെ നിലപാടുസ്വീകരിക്കുന്ന മാധ്യമമാണ് എന്ന കാര്യം സൌകര്യ്പൂര്‍വം അങ്ങു മറന്നു. അവാര്‍ഡാണിപ്പോള്‍ പ്രശ്നം.
താങ്കളുടെ അഭിപ്രായത്തില്‍ അവാര്‍ഡുകള്‍ക്കര്‍ഹര്‍ കോണ്‍ഗ്രസ്സുകാര്‍, കമ്മ്യൂണിസ്റ്റുകള്‍, എം എഫ് ഹുസൈന്‍ മുതലായവര്‍ മാത്രമേ ആകാന്‍ പാടുള്ളൂ?.
അദ്വാനി അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള ആളാണ്.
താങ്കളെപ്പോലുള്ളവരുടെ ആവശ്യം മംഗ്ഗലാപുരത്തേപ്പോലെ ബസിലുണ്ടായ ഒരു ചെറിയ പ്രശനം, സ്വയമുണ്ടാക്കിയതായിട്ടു പോലും, ഹിന്ദു-മുസ്ലീം പ്രശനമാക്കി മാറ്റി വോട്ടു നേടാനുള്ള ഭീകര തന്ത്രമാക്കിയ കുഞന്‍പുമാരെപ്പോലുള്ളവര്‍ക്കും, 5000ല്‍ പരം സിക്കുകാരെ കൂട്ടക്കൊല ചെയാന്‍ കൂട്ടുനിന്നവര്‍ക്കും, അധികാരക്കൊതി മൂത്ത് ഭാരതത്തെ വെട്ടിമുറിച്ച് ലക്ഷക്കണക്കിനാളുകളെ മരണത്തിലേക്കു നയിച്ച, ലക്ഷക്കണക്കിനാളുകളെ സ്വന്തം നാടുപേക്ഷിച്ചു പാലായനം ചെയ്യാന്‍(അദ്വാനി അതിലൊരാളാണ്) നിര്‍ബന്ധിതരാക്കിയ കോണ്‍ഗ്രസ്സുകാര്‍ക്കും അവാര്‍ഡ് നള്‍കണം എന്നായിക്കും.
ബൂലോകത്തിലെ കപട മതേതരന്മാരേ ഓടി വരൂ... ഓശാന പാടൂ...
ലാവ്ലിന്‍ മറക്കാന്‍ എന്തെല്ലാം വഴികള്‍..
എല്ലാര്‍ക്കുമെടുത്ത് ചാര്‍ത്താനുള്ളതാണോ ഈ ‘ഇന്ത്യന്‍’എന്ന വാക്ക്? അതിനെതിരെ എന്തോ നിബന്ധനകളില്ലേ? കേരളാ അവാര്‍ഡ് എന്ന് ഏഷ്യാനെറ്റിനു പറയാന്‍ സാധിക്കാത്തതുപോലെ?
NDTV Indian of the Year എന്നത് NDTV സ്പോണ്‍സര്‍ ചെയ്യുന്നു എന്നുണ്ടെങ്കിലും ആ ഇന്ത്യന്‍ അങ്ങിനെ യൂസ് ചെയ്യാന്‍ സാധിക്കേണ്ടതാണോ?
പണ്ട് പത്രധര്‍മ്മം എന്ന പാഠഭാഗം ചേട്ടന്‍ വായിക്കുംബോള്‍ കേട്ടിരുന്നതില്‍ ചിലതോര്‍ക്കാറുണ്ട്പലപ്പോഴും. വളരെ ഗഹനമായൊരു പത്രധര്‍മ്മ ചിന്തകളൊന്നുമല്ലെങ്കിലും അന്നു ലഭിച്ച അടിസ്ഥാന തത്വങ്ങളുടെ അറിവു മാത്രം മതി ഇന്നത്തെ മാധ്യമ പ്രവണതകളോട് അവജ്ഞ തോന്നാന്‍.
നര്‍ഗ്ഗീയ കൂട്ടുകെട്ട്(പ്രീണനം),കക്ഷിരാഷ്ട്രീയക്കാര്‍ക്കു മുന്നിലേക്കുള്ള നടുവളക്കല്‍..തുടങ്ങി,വ്യക്ത്യാരാധന വാര്‍ത്താവതരണങ്ങളില്‍ പോലും സീരിയലൈസ് ചെയ്യുന്ന മാധ്യമ വളര്‍ച്ചയെകുറിച്ച്നല്ലതായിട്ടെന്താണു പറയുക..ജീവകാരുണ്യപ്രവര്‍ത്തനങ്ങളും (നവ)ആത്മീയ പരിപാടികളും പലപ്പോഴും മറകളോ ഉപകാരസ്മരണകളോ ആണെന്നതിനു (അടച്ചാക്ഷേപിക്കുകയല്ല)എത്രയോ തെളിവുകള്‍.
നിരന്തരം ലഭിക്കാവുന്ന ലക്ഷകണക്കിനു രൂപയുടെ പരസ്യങ്ങള്‍ നഷ്ടപ്പെടുത്തി ,ഭരണാധികാരികളുടെയും കംബനി തലവന്മാരുടേയും പ്രമുഖ വ്യക്തികളുടേയും അപ്രീതി വാങ്ങി, ഒരു സ്വൈര്യ“ പ്രവര്‍ത്തനം” സാധ്യമല്ലെന്ന അവരുടെ തിരിച്ചറിവ് മറ്റെങ്ങനെയാണു പ്രതിഫലിക്കുക. പ്രതിഷേധ പ്രസംഗം കേട്ടോ കേള്‍ക്കാതെയോ സമരപന്തലില്‍ വന്നോ വരാതെയോ പി.ആര്‍.ഒ യുടെ വാക്കുകല്‍ക്ക് അച്ചുനിരത്തുന്ന തൊഴിലാളിസ്നേഹം പ്രാദേശീകതലം മുതലേ ഉണ്ട്.
ധാര്‍മ്മികത എന്നത് ദസ്തക്കിറിനുള്ളതു കൊണ്ട് ദസ്തക്കിര്‍ ചോദിക്കുന്നു.അതെന്നേ നഷ്ടപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഉത്തരമുണ്ടാകുമോ..?
ഇഞ്ചിപ്പെളണ്ണിന്റെ അഭിപ്രായം കാണാനില്ല. എന്റേത് ഇഞ്ചിപ്പെണ്ണിന്റെ പേരില്‍ വരികയും ചെയ്തു. ഇഞ്ചിപ്പെണ്ണേ ക്ഷമി.. കഴിയുമെങ്കില്‍ ശരിയാക്കണേ..എനിക്കറിയില്ല. സത്യമായിട്ടും...
thank you!
അതെ, ഭയങ്കരനാറ്റം ഇവിടെ. അത് പക്ഷെ, പോസ്റ്റിലല്ല, പ്രിയപ്പെട്ട അനോണി, താങ്കളുടെ വാക്കുകളിലാണ്. ഇരുട്ടത്ത് വന്ന് കല്ലെറിയാതെ.
മംഗലാപുരത്തേപ്പോലെ ബസിലുണ്ടായ ഒരു ചെറിയ പ്രശനം, സ്വയമുണ്ടാക്കിയതായിട്ടു പോലും, ഹിന്ദു-മുസ്ലീം പ്രശനമാക്കി മാറ്റി വോട്ടു നേടാനുള്ള ഭീകര തന്ത്രമാക്കിയ കുഞന്‍പുമാരെപ്പോലുള്ളവര്‍ക്കും,
അതെന്താണ് അനോണി ഈ സ്വയമുണ്ടാക്കിയ പ്രശ്നം ? ആ പെൺകുട്ടി ആൺകുട്ടിയോട് ബസിൽ സംസാരിച്ചതൊ ? അയാൾ മുസ്ലിം ആയതൊ ? സ്വയമുണ്ടാക്കിയ ചെറിയ പ്രശ്നം എന്നൊക്കെ പറഞ്ഞാൽ ശ്രദ്ധിക്കേണ്ട ആവശ്യമില്ലാത്ത ഒന്ന് എന്നാണോ വിവക്ഷ ? ആ പ്രശ്നം ശ്രദ്ധിക്കപ്പെട്ടപ്പോൾ മീഡിയ കവറേജ് കിട്ടിയപ്പോൾ ആർക്കൊക്കെയൊ ചൊറിഞ്ഞു, താങ്കളടക്കം. ഇനി അതല്ലെങ്കിൽ എന്താണ് ആ ചെറിയ, സ്വയമുണ്ടാക്കിയ പ്രശ്നം എന്നൊന്ന് പറ.
ഉന്മേഷ്, ഓഫ് ടോപ്പിക്കിനു മാപ്പ്.
എൻ.ഡി.റ്റി.വി സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരാളാണു ഞാനും.ഇപ്പോളും അവരുടെ പ്രൊഫഷണലിസം ഇഷ്ടമാണു..എന്നാൽ ഒരു ദൃശ്യ മാധ്യമം എന്ന നിലയിൽ അവരുടെ നയത്തിൽ കാര്യമായ മാറ്റങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്.അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണു ഉന്മേഷ് ഈ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചത്.ചെറിയ കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് ദിവസം മുഴുവൻ കൊണ്ടു നടക്കുന്ന ഒരു രീതിയാണ് അവരിപ്പോൾ സ്വീകരിയ്ക്കുന്നത്.
വളരെ സമയോജിതമായ പോസ്റ്റ്.എന്താണു അദ്വാനി ഈ രാജ്യത്തിനു സംഭാവന ചെയ്തിട്ടുള്ളതെന്ന് ചിന്തിച്ചാൽ ഒരു “വട്ടപൂജ്യം” ആയിരിയ്ക്കൂം ഉത്തരം.
കുറഞ്ഞ പക്ഷം ഏതെങ്കിലും ജനകീയ പ്രശ്നം ഏറ്റെടുത്ത് എന്തെങ്കിലും പ്രക്ഷോഭം നടത്തിയിട്ടുണ്ടോ? അതുമില്ല
സമയോചിതമായ പ്രതികരണവും പോസ്റ്റും. അഭിനന്ദനങ്ങള്‍ ഉന്മേഷ്.
എന്‍ ഡി ടി വി പൊളിറ്റിക്കല്‍ നടത്താറുള്ള പൊളിറ്റിക്കല്‍ അനാലിസിസിലും പക്ഷം ചേരലിലും എല്ലാം പ്രണോയ് റോയ് എന്ന രാഷ്ട്രീയ ജോത്സ്യന്റെ കണക്കുകൂട്ടലുകളുടെ നാറ്റമുണ്ടായിരുന്നു. എന്നും.
അദ്വാനിക്ക് കൊടുക്കേണ്ട .പോട്ടെ...വര്‍ഗ്ഗീയവാദി.......
പിന്നെയാര്‍ക്ക് കൊടുക്കാം.....മന്മോഹന്‍സിംഗ്, സോണിയാ ഗാന്ധി, കാരാട്ട് , പിണറായി.............??? ഇവരെല്ലാം മതേതരവാദികളാണല്ലോ....
എല്ലാവനും ഒന്നിനൊന്ന് കണക്കാണ് മാഷേ...........
അദ്വാനിക്കോ, അവര്‍ക്കിഷ്ടമുള്ള മറ്റാര്‍കെങ്കിലുമോ കൊടുക്കട്ടെ,, പക്ഷേ അതിനു വേണ്ടി എന്തിനാണ് ഒരു ജൂറിയുണ്ടാക്കിയത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.. അടുത്ത വര്‍ഷവും ജൂറിയുണ്ടാക്കും, ജൂറി നിര്‍ദ്ദേശിക്കും... എന്നിട്ട് അതു കേള്‍ക്കാതെ അവര്‍ക്കിഷ്ടമുള്ള മറ്റാര്‍ക്കെങ്കിലും കൊടുക്കും.... അയ്യയ്യെ.. പാവം ജൂറികള്‍..
മാറുന്ന മലയാളിക്കാണ് (അതോ നാറുന്നതോ?) കൊടുക്കേണ്ടത് ഈയവാര്‍ഡ്.
എല്ലാം ഒന്നിനൊന്ന് മെച്ചമെന്ന് കണ്ടുപിടിച്ചില്ലേ? ചില്ലറ കാര്യമാണോ? ഒരു ലൈഫ് ടൈം അച്ചീവ്‌മെന്റില്‍ കുറഞ്ഞ എന്താണത്? ഇന്ത്യയില്‍ ആരെങ്കിലും ഇന്നേവരെ ഈ കണ്ടുപിടുത്തം നടത്തിയതായി കേട്ടിട്ടുണ്ടോ? അദ്വാനിപോലും അന്തംവിട്ടുപോകും!
അദ്വാനിയും മന്‍മോഹന്‍സിങ്ങും ഒരേപോലുള്ള വര്‍ഗ്ഗീയവാദികളാണെന്ന് കണ്ടുപിടിച്ചയാള്‍ക്ക് ഒരു നോബല്‍ പ്രൈസെങ്കിലും വേണം, എന്തോന്ന് എന്‍.ഡി.ടി.വി അവാര്‍ഡ്!
ബ്ലോഗുള്ളതുകൊണ്ട് ഏതൊക്കെ മൗലികചിന്തകരാണപ്പാ വെളിച്ചം കാണുന്നത്!
ഹും.. പറയാനെന്തെളുപ്പം. 7th Race Course road വീട്ടിലെ ബിരിയാണിക്കെന്താ രുചിയെന്നറിയാമോ. കോയിക്കാലിന്റെ ഒരറ്റത്തുനിന്ന് ഈമ്പിവലിച്ചാല്‍ ജൂസാണ് വരണത് ജൂസ്. കോഴിക്കോട് പാരീസ് ഹോട്ടലിലെ ബിരിയാണി തോല്‍ക്കും. തീന്‍മുറിയില്‍ ഇല്ലെങ്കില്‍ അടുക്കളപ്പുറത്തെങ്കിലും ഒരു പാത്രം കിട്ടാന്‍ പിടിവലിയാണ്. പണ്ടത്തെപോലെയല്ല, ചാനലുകള്‍ക്ക് പേരിടാന്‍ അക്ഷരമാല തികയാത്ത അവസ്ഥയാണ്. പണ്ടൊക്കെ കോട്ടും ബുജി ഇമേജും ഒരേസമയം maintain ചെയ്യാന്‍ ഞങ്ങള്‍ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു. ഇപ്പഴോ, ഓരോ ചാനലിലും ഡസന്‍ കണക്കിനാണ് ഈ ഇനം. ഈ കടിപിടിക്കിടയില്‍ എങ്ങനെയെങ്കിലും അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള കോയിക്കാല് ഒപ്പിച്ചെടുക്കാനുള്ള വെപ്രാളത്തിനിടയിലാ ഓരോരുത്തന്മാര് "ഷെയിം ഓണ്‍ യു" പറയാന്‍ ബ്ലോഗുമായി ഇറങ്ങിയിരിക്കുന്നത്. ലവനൊന്നും ഉന്മേഷല്ല, നിരുന്മേഷാണ്.. നിരുന്മേഷ്.
പിന്നെ "എല്ലാരും കണക്കാ"ന്ന് പറഞ്ഞ മാഷേ, ജ്ജാണ് മ്മടെ ദോസ്ത്. കൊടുകൈ.
(ഓഫ്)
മി. നാട്ടുകാരന്‍!!!!
താങ്കളുടെ ബ്ലോഗിലേക്ക് ആളെക്കൂട്ടാന്‍ വേണ്ടി ഒരേ കമന്റ് തന്നെ കോപ്പി പേസ്റ്റ് ചെയ്ത് പല ബ്ലൊഗിലും കൊണ്ടു തള്ളണോ?? പോസ്റ്റ് നോക്കി സത്യസന്ധമായി കമന്റ് ചെയ്യൂ.. ആളുകള്‍ തന്നെ വന്നോളും...
(ഓഫിനു മാപ്പ് ദസ്തസ്കിര്‍)
അയ്യോ........ഏതോ അനോണിക്ക് വളരെ അങ്ങ് നൊന്തു എന്ന് തോന്നുന്നല്ലോ.......ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളീക്ക് (അത്തരം മലയാളിയെ സാറിനെ പോലുള്ള ചിലര്‍ക്കെങ്കിലും നാറും.അത് സ്വന്തം മൂക്കില്‍ എന്തെങ്കിലും ചീഞ്ഞളിഞ്ഞിരിക്കുന്നത് കൊണ്ടാകും) അദ്വാനിയും മന്മോഹന്‍സിങ്ങും, പിണറായിയുമൊക്കെ ഒരേ തൂവല്‍ പക്ഷികളാണ് സാറേ... ..
ഏതോക്കെ അനോണികള്‍ക്ക് സഹിച്ചില്ലെങ്കിലും എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍ മാറുന്ന മലയാളി അത് പറയും.അത് ഞാന്‍ ഒരു മൌലിക ചിന്തകനായത് കോണ്ടാ...:)
പ്രശന്ത് അണ്ണന്‍ പത്രം ഒന്നും വായിക്കറില്ലേ... പെണ്‍കുട്ടി യാത്ര ചെയത് ബസീലെ കണ്ടക്റ്ററാണ് ഈ പണീ ഒപ്പിച്ചെതെന്ന് എമ്മെല്ലേ അദ്ദേഹം പറഞ്ഞത്- കണ്ടക്ടര്‍ സീപിയെമ്മുകാരനാണ് എന്ന് പത്രങ്ങളില്‍ മുഴുവന്‍ വാര്‍ത്ത വന്നത് കണ്ടിടും കണ്ടില്ല എന്നു നടിച്ചാലല്ലേ പുരോഗമന വാദിയാകൂ അല്ലേ.
മുന്‍പ് പറഞ്ഞതു പോലെ കപട മതേതരര്‍ ഓടി വരൂ... ഓശാന പാടൂ...
മാറുന്ന മലയാളി said...“ഏതോക്കെ അനോണികള്‍ക്ക് സഹിച്ചില്ലെങ്കിലും എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍ മാറുന്ന മലയാളി അത് പറയും.അത് ഞാന്‍ ഒരു മൌലിക ചിന്തകനായത് കോണ്ടാ...:“
മാറുന്ന മലയാളീ=കാലുമാറുന്ന മലയാളി
മാറുന്ന മലയാളീ,
കര്‍ണ്ണാടക ആഭ്യന്തരമന്ത്രിയുടെ ബ്ലോഗ് പോസ്റ്റ് കണ്ടുവോ? ഇതാ ഇവിടെയുണ്ടു്. അതില്‍ എഴുതിയിരിക്കുന്ന ബസ് ജീവനക്കാരുടെ ബയോഡേറ്റ ഇങ്ങനെ:
Attackers Bio Data:
Bus Driver: Aravinda Das, CPM activist, AITUC member
Bus Conductor: CPI member, Brother of CPI Panchayat Member, CITU member
നുണ പറയുമ്പോള്‍ അബദ്ധം പറ്റാതെ നോക്കണമെന്നു് ആചാര്യയോടു് പറഞ്ഞുകൊടുക്കണേ. അവിടെ ഞാനൊരു കമന്റിട്ടിരുന്നു. മറുപടിയൊന്നും കിട്ടിയില്ല. ലിങ്കു് ഇവിടെ. ആര്‍ക്കും മറുപടി പറയാം. അതിനു് കാണാപ്പുറത്തു് തന്നെ ഇരിക്കണമെന്നില്ല.
ഹലോ... ഹലോ... സ്ഥലം മാറിപ്പോയോ? ഉന്മേഷ് അവതരിപ്പിച്ചിരിക്കുന്ന വളരെ പ്രസക്തമായ വിഷയത്തില്‍നിന്നും മാറിപ്പോകല്ലെ സുഹൃത്തുക്കളെ.
"എന്തായിരുന്നു ഇത്തരത്തില്‍ ഒരു അവാര്‍ഡ് കൊടുക്കാന്‍ മാത്രം മി.അദ്വാനി നമ്മുടെ രാജ്യത്തിനു നല്‍കിയ സേവനം? രഥയാത്രകള്‍ നടത്തി, പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കി, ഇന്‍ഡ്യയിലെ ജനങ്ങളെ ഒരു പക്ഷേ ഇനിയൊരിക്കലും മാറ്റം വരാത്ത വണ്ണം വര്‍ഗ്ഗീയമായി ചേരി തിരിച്ച് തമ്മില്‍ തല്ലിപ്പിക്കുന്ന അവസ്ഥയിലെത്തിപ്പിച്ചതോ? അതോ, കേന്ദ്രത്തില്‍ സ്വന്തം പാര്‍ട്ടി അധികാരത്തില്‍ ഇരിക്കെ ഗുജറാത്തില്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ മൗനാനുവാദം നല്‍കിയതിനോ?"
ഇതാണ് കാതലായ ചോദ്യം. ഒരു Dec 6ന് ലോകത്തിനു മുന്‍പില്‍ ഭാരതത്തെ കുറ്റവാളിയാക്കിയ, ഇനി ഒരിക്കലും തിരിച്ചു വരാത്ത വണ്ണം ജനതയുടെ മനസ്സിനെ കീറിമുറിച്ച ആ ഒരൊറ്റ പാതകം മതിയാകും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയായി ചരിത്രം അദ്വാനിയെ വിലയിരുത്താന്‍. ആ മഹാന് ആജീവനാന്ത സേവനത്തിനുള്ള അവാര്‍ഡ്, അത് പ്രണോയ് റോയിയെ പൊലുള്ള ഒരു മാദ്ധ്യമ പ്രവര്‍ത്തകനില്‍നിന്നും എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു ജനാധിപത്യ വിശ്വസിക്കും ഉണ്ടാകുന്ന നടുക്കമാണ് ഉന്മേഷ് പ്രകടിപ്പിടിച്ചത്.
"എല്ലാരും കണക്കാണ്" എന്ന വാചകം ജനത്തിന്റെ വായില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദികളുടെ ലക്ഷ്യം ഫാസിസമാണെന്നും തിരിച്ചറിയുക.
ഒരു ലൈഫ് ടൈം കൊണ്ട് ചില്ലറ "അച്ചീവ്മെന്റ്കളാണാ" അഡ്വാനിമച്ചാന്‍ ഒപ്പിച്ചെടുത്തത് ! ഛെ, മോഡിമാമനായിരുന്നു കുറച്ചു കൂടെ "അച്ചീവ്" ചെയ്തത്. അതും, അഡ്വാനി ജീയെപോലെ വലിയ സമയമെടുത്തൊന്നുമല്ല, ധിടീന്നല്ലേ... അടുത്ത തവണ ലങ്ങേരെ വേണം പരിഗണിക്കാന്‍.
സെബിന്‍ ജീ, ആ ലിങ്കിനു നന്ദി.
Bus Driver: Aravinda Das, CPM activist, AITUC member
Bus Conductor: CPI member, Brother of CPI Panchayat Member, CITU member !!
സി.പി.എമ്മുകാരന്‍ INTUC മെംബറാണെന്ന് കണ്ടു പിടിച്ചുകളഞ്ഞില്ലല്ല്... നമ്മടെയൊക്കെ മഹാഫാക്ക്യം ! സി.പി.എമ്മുകാരനും സി.പി.ഐക്കാരനും ബസ് ഡ്രൈവറും ബസ് കണ്ടക്റ്ററുമായി പാച്ചു-ഗോപാലന്‍ കളിക്കുകയും, പ്ലാന്‍ ചെയ്ത് എമ്മെല്ലേ പുത്രിയെ തട്ടിക്കൊണ്ടു പോകുകയും... സിദ്ധിക് ലാല്‍ സിനിമയീന്നാണാ ആചാരിമാമന്‍ ഇപ്പൊ ബ്ലോഗിനു വിഷയം കണ്ട് പിടിക്കണത് ?!
ഇദ്ദാണ് മോനേ, ശരിക്കും ഇന്ത്യന്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് കൊടുക്കേണ്ട അണ്ണന്‍.
ഫാലി നരിമാന്‍ ഇതിനെ എതിര്‍ത്തിട്ടുണ്ടാവണം. ഗുജറാത്തിനുവേണ്ടി നര്‍മദ കേസില്‍ സുപ്രീം കോടതിയില്‍ ഫാലി താന്‍ വാദിച്ചുകൊണ്ടിരുന്ന കേസില്‍ നിന്ന് ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു.
നല്ല പോസ്റ്റ് ഉന്മേഷ് :)
പ്രണയ് റോയിയോട് പറയാന്‍ തോന്നുന്നത് ഇതാണ്: ബ്രൂട്ടസ്സേ നീയും...!!
അവാര്‍ഡു ഷീലാ ദീക്ഷിത്തിനു തന്നെയായിരുന്നെന്നും കൂടെ അദ്വാനിയ്ക്കും കൊടുത്തെന്നാണല്ലോ മീഡിയാസ്കാനില്‍ വായിച്ചത്. അതിനെ ജൂറി അംഗങ്ങള്‍ എതിര്‍ത്തു എന്നും. അതു മാധ്യമം സ്വന്തം നിലയ്ക്കെടുത്ത തീരുമാനമായിരുന്നത്രേ..
അവാര്‍ഡ് ഷീലാ ദീക്ഷിത്തിനു് തന്നെയായിരുന്നു. എന്നാല്‍ അതിനോടൊപ്പം അദ്വാനിയുടെ സമഗ്രസംഭാവന പരിഗണിച്ചു് ചാനല്‍ എന്‍ഡിഎയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കും ചാര്‍ത്തി ഒരവാര്‍ഡ്.
>>[Sebin Abraham Jacob] "നുണ പറയുമ്പോൾ അബദ്ധം പറ്റാതെ നോക്കണമെന്നു് ആചാര്യയോടു് പറഞ്ഞുകൊടുക്കണേ. അവിടെ ഞാനൊരു കമന്റിട്ടിരുന്നു. മറുപടിയൊന്നും കിട്ടിയില്ല. ലിങ്കു് ഇവിടെ. ആർക്കും മറുപടി പറയാം. അതിനു് കാണാപ്പുറത്തു് തന്നെ ഇരിക്കണമെന്നില്ല."<<
[നകുലൻ]
സെബിൻ,
തെറ്റാണെന്നുറപ്പുള്ള ഒരു കാര്യം ശരിയാണെന്ന മട്ടിൽ ബോധപൂർവ്വം അവതരിപ്പിക്കുമ്പോളല്ലേ അതിനെ നുണ എന്നു വിളിക്കേണ്ടത്? ഉദാഹരണമായിപ്പറഞ്ഞാൽ, സി.പി.എമ്മുകാരുടെ പല ചെയ്തികളും അവർ തന്നെ ബോധപൂർവ്വം സംഘപരിവാറിന്റെ തലയിൽ വയ്ക്കാൻ നോക്കുമ്പോൾ അത് തികഞ്ഞ നുണതന്നെയാണ്. എന്നാൽ, അതു സത്യമാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് ആവർത്തിക്കുന്നവരേക്കൂടി നുണയന്മാർ എന്നു വിളിക്കാമോ? അത്തരക്കാർ പറയുന്നത് തെറ്റാണ്. പക്ഷേ നുണയല്ല.
ആചാര്യയുടെ ബ്ലോഗിൽ മാദ്ധ്യമവാർത്തകളുടെ ക്ലിപ്പിങ്ങുകൾ മാത്രമാണ് നൽകുകയെന്ന് അവിടെത്തന്നെ എവിടെയോ കണ്ടതായി ഓർക്കുന്നു. ഇടതുസംഘടനകളേപ്പറ്റി പ്രകടമായ തെറ്റ് അവിടെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടെന്നു താങ്കൾ ചൂണ്ടിക്കാട്ടിയതു ശരി തന്നെയാണ്. മിക്കവാറും എല്ലാ ഇംഗ്ലീഷ് മാദ്ധ്യമങ്ങളിലും അതുപോലെയുള്ള തെറ്റുകൾ ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ-യെ റിഡിഫും ടൈംസുമെല്ലാം വിദ്യാർത്ഥിസംഘടനയായിട്ടാണ് വിശേഷിപ്പിച്ചത്. കണ്ടക്ടറും ഡ്രൈവറുമെല്ലാം എങ്ങനെ വിദ്യാർത്ഥിസംഘടനയിൽ പ്രവർത്തിക്കും - വല്ല തൊഴിലാളി സംഘടനയോ യുവജനസംഘടനയോ ഒക്കെ ആയിരിക്കില്ലേ – എന്ന കേവലയുക്തി പോലും ആരും പ്രയോഗിച്ചുകണ്ടില്ല. ദാ ഈ രണ്ടു വാർത്തകൾ ശ്രദ്ധിക്കൂ.
Times - We tried to save MLA's daughter
Rediff - DYFI claims responsibilty for 'abducting' MLA's daughter
ആരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. കേരളം വിട്ടാൽപ്പിന്നെ ഇടതുപ്രസ്ഥാനങ്ങൾക്ക് കാര്യമായ സാന്നിദ്ധ്യമുള്ള സ്ഥലം ബംഗാൾ/ത്രിപുര മാത്രമായതുകൊണ്ട് മാദ്ധ്യമപ്രവർത്തകർക്ക് വിവിധ ഇടതു സംഘടനകളേക്കുറിച്ചൊന്നും അത്ര പിടിപാടുപോര. സി.പി.എംകാർ സംഘപരിവാർ സംഘടനകളേക്കുറിച്ചു സംസാരിക്കുന്നതുപോലെയാണ് മറ്റുസംസ്ഥാനങ്ങളിലെ പത്രക്കാർ ഇടതുസംഘടനകളേക്കുറിച്ച് പറയുന്നത്. പലതും പൊട്ടത്തെറ്റും പൊട്ടിച്ചിരിപ്പിക്കുന്നവയുമാണ്. അല്ലെങ്കിലും, എഴുതിവിടുന്ന കാര്യത്തിലെ ശരിതെറ്റുകളേപ്പറ്റി ആശങ്കപ്പെടുന്ന ശീലം പത്രക്കാരൊക്കെ പണ്ടേ ഉപേക്ഷിച്ചെന്നു തോന്നു. തലക്കെട്ടിലെ ‘റെസ്പോൺസിബിലിറ്റി’യുടെ സ്പെല്ലിംഗ് തന്നെ തെറ്റിച്ചു കൊടുത്തിരിക്കുന്ന റിഡിഫിനൊക്കെ എന്തോന്നു റെസ്പോൺസിബിലിറ്റിയുണ്ടെന്നാണ്?
എന്തെങ്കിലുമാകട്ടെ. അതല്ലല്ലോ ഇവിടുത്തെ വിഷയം. കൊമേഡിയൻ ഓഫ് ദ ഇയർ പട്ടം ആർക്കു വേണം എങ്ങെങ്ങാനുമൊരു ചർച്ചയായിരുന്നെങ്കിൽ കുഞ്ഞമ്പുവിനാണോ രേണുകാചൌധരിക്കാണോ കൂടുതൽ അർഹത എന്നതേപ്പറ്റി തർക്കിക്കാമായിരുന്നു. ഇതിപ്പോൾ പക്ഷേ അദ്വാനിയെ തല്ലാൻ ആരാണു മുന്നിൽ - സോറി – അദ്വാനിക്ക് അവാർഡുകൊടുത്തതു ശരിയോ എന്നതാണല്ലോ വിഷയം. അവാർഡു സംഗതി ശരിയായില്ല എന്നാണെനിക്കും തോന്നിയത്. പ്രധാനമന്ത്രിയാകാൻ സാദ്ധ്യത കല്പിക്കപ്പെടുന്ന ഒരാളെ പരിഗണിച്ചില്ലെന്നു വേണ്ട എന്നൊരു തോന്നൽ മാത്രമാണ് തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നു തോന്നുന്നു. ഷീലാദീക്ഷിത് – അദ്വാനി – മുതലായ രാഷ്ട്രീയക്കാർക്ക് അവാർഡു നൽകുന്ന പരിപാടിയേ ബോറാണ്. ഇത്തരം നിസാരകാര്യങ്ങൾക്ക് അദ്വാനിയും വഴങ്ങിക്കൊടുക്കേണ്ടതില്ലായിരുന്നു. എൻ.ഡി.ടി.വി. പോലെയുള്ളവരുടെ അന്ധമായ നെഗറ്റീവ് പ്രൊപ്പഗണ്ട അദ്ദേഹത്തിനും പാർട്ടിക്കും എക്കാലവും സഹായകമായിരുന്നതു കൊണ്ട് അവർ ഒരു കാര്യം വന്നു പറയുമ്പോൾ വഴങ്ങാതിരിക്കാൻ അദ്ദേഹത്തിനു മനസ്സുവന്നുകാണില്ല.
എന്തായാലും, ‘അദ്വാനി ഇവിടെ എന്താണു ചെയ്തത് ’ എന്നൊക്കെയുള്ള ചോദ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നില്ല. നോക്കട്ടെ. സമയം കിട്ടിയാൽ പറഞ്ഞുതരാം. അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാർട്ടിയേയും കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കാതെ ആളുകൾ അകന്നു നിന്നു മുറുമുറുക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ കുറ്റമല്ല.
പിന്നെ, മാദ്ധ്യമങ്ങളും അദ്വാനിയുമായുള്ള ഒരു ബന്ധം കൂടി മാത്രം പറഞ്ഞു നിർത്തുന്നു. ഇന്ത്യയിലെ മാദ്ധ്യമരംഗത്ത്, പ്രത്യേകിച്ചും സർക്കാർ നിയന്ത്രണത്തിലായിരുന്ന ആകാശവാണി/ദൂരദർശൻ മുതലായ സംഗതികളിൽ “പ്രതിപക്ഷബഹുമാനം” എന്നൊരു സങ്കല്പം തന്നെ നിർബന്ധിച്ചു കൂട്ടിച്ചേർത്തത് അദ്വാനിയായിരുന്നു. മുപ്പതു വർഷങ്ങൾക്കുമുമ്പ്, 1977ൽ അദ്ദേഹം വാർത്താവിതരണ/പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. അതിനു മുമ്പൊക്കെ മാദ്ധ്യമങ്ങളിൽ സർക്ക്‍ാർ പ്രതിനിധികൾക്കു മാത്രമേ നിലപാടുകൾ അവതരിപ്പിക്കുവാൻ അവസരമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്തിന്റേയും മറ്റും നിലപാടുകൾ ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കുവാൻ അവസരമില്ലാത്ത അവസ്ഥയായിരുന്നു. കോൺഗ്രസ് ഭരണകൂടങ്ങൾ ആ സ്ഥിതി ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥക്കാലത്തു പ്രത്യേകിച്ചും. അദ്വാനിയാണ് ആ ഏകപക്ഷീയതയും അവസരനിഷേധവുമെല്ലാം എടുത്തുകളഞ്ഞ് തുല്യ അവസരങ്ങൾ ഉറപ്പു വരുത്താനുള്ള ഭേദഗതികൾ നടപ്പിൽ വരുത്തിയത്. അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങൾ ഇന്നും തുടരുന്നു. 1992-നു ശേഷം മാത്രം അദ്വാനിയെ അറിയുന്നവർക്ക് ഇതൊക്കെയൊരു പുതുമയായേക്കും. അവരോട് ഇന്ത്യയുടെ രാഷ്ട്രീയചരിത്രമെടുത്തുവച്ചു കുറച്ചു കൂടി ആഴത്തിൽ പഠിക്കൂ എന്നു മാത്രമേ അഭ്യർത്ഥിക്കാനുള്ളൂ
Dear Dastakhir,
I am amused to see that of all the people in the world NDTV has given the award to LKA. It will be difficult to see more sinister agents than NDTV and their very own Burkha Dutt when it comes to harming Indian interests. LKA better watch out because NDTV never moves a finger without valid objectives behind it. They are upto something.
And no I dont believe LKA deserved that award.
By the way I remember you had embedded some gadget which plays songs on this blog sometime back. You have removed it now because they had stopped the service I guess. I used to enjoy the sufi music by Dina Awad among the once you had chosen. I searched long for it on the net. Do you know any location where I can download it? Thanks.
ഇവിടെ കമന്റായി ഇടണമെന്നു വിചാരിച്ച ചില കാര്യങ്ങൾ ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മമ്മൂട്ടി-ബ്ലോഗ്-രാഷ്ട്രീയം ചിലത്
.
കോര്‍പ്പറേറ്റ് എന്ന ഹിന്ദി പടം കണ്ടിട്ടുണ്ടോ. അതില്‍ ഒരു വ്യവസായ പ്രമുഖനുള്ള അവാര്‍ഡ് കൊടുക്കുന്ന സീന്‍ ഉണ്ട്. ഇത്രേ ഉള്ളൂ ഈ ടൈപ്പ് അവാര്‍ഡുകളുടെ രാഷ്ട്രീയം
ഇവിടെ ഇങ്ങനെ ഒരു സംഭവം
ഉണ്ടെന്നു ഇപ്പോഴാണ് കണ്ടത്.നന്നായി,
പറയുന്നവന്‍റെ പേര് നോക്കി അവനൊരു
ഇല്ലാത്ത മത ഐഡന്‍ടിറ്റി ഉണ്ടാക്കി കൊടുക്കും
വായിക്കും മുന്‍പ് തന്നെ. അല്ലെങ്കില്‍ കപട മതേതരത്വത്തിന്റെ.
അങ്ങനെ വായിക്കുമ്പോള്‍ സത്യങ്ങള്‍ നാറും.
പറയാന്‍ പലരും മടിക്കുന്നതും അത് കൊണ്ട് തന്നെ
Post a Comment