Tuesday, July 15, 2008

പച്ച കൊയ്ത്ത് പാടത്ത്, സൈക്കിളില്‍..

വിശാലമനസ്കന്റെ ഹോം പേജിലൊരു ചിത്രമുണ്ട് .പച്ച കൊയ്ത്ത് പാടത്ത് സൈക്കിളില്‍ ഒറ്റക്കാല്‍ കുത്തി നില്‍ക്കുന്ന ഒരു പയ്യന്‍സ്. എന്റെ ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഓരോ ഫ്രെയിമുകളിലും കാണും അതുപോലൊരു ഹെര്‍ക്കുലീസ് സൈക്കിള്‍. വല്ലപ്പോഴുമായി ചുരുങ്ങിയെങ്കിലും, നാട്ടിലെത്തുമ്പോഴുള്ള ആ സൈക്കിള്‍ കറക്കത്തിന്റെ സുഖം വേറെ തന്നെ. നഗരത്തിന്റെ മനം മടുപ്പിക്കുന്ന ട്രാഫിക് കുരുക്കുകളില്‍ പെട്ട് കിടക്കുമ്പോള്‍ പലപ്പോഴും ആ പഴയ സൈക്കിള്‍ കാലം ഓര്‍ത്ത് നെടുവീര്‍പ്പിടും.

വന്‍ നഗരങ്ങള്‍ പലതും സൈക്കിളുകളിലേക്ക് മടങ്ങുമ്പോഴും നമ്മുടെ രാജ്യത്ത് സൈക്കിള്‍ ഇപ്പോഴും ബൈക്കും കാറും വാങ്ങാന്‍ ഗതിയില്ലാത്തവന്റെ വാഹനം മാത്രമാണ്. ഈയിടെ ഇറ്റലിയില്‍ വച്ച് മനോഹരമായ ഒരു ഇന്‍സ്റ്റലേഷന്‍ കാണാനിടയായി. ഫ്രീ സൈക്കിള്‍-ഫ്രീ മൊബിലിറ്റി എന്നപേരില്‍ ഇറ്റാലിയന്‍ ആര്‍ക്കിട്ടെക്റ്റ് Oliviero Baldini ചെയ്ത ഒരു സൃഷ്ടി.

ചില ചിത്രങ്ങള്‍ ഇതാ.




ഫ്ലോറന്‍സ്, ഇറ്റലി, 2008

9 comments:

ദസ്തക്കിര്‍ said...

free cycle- free mobility ഇന്‍സ്റ്റലേഷന്‍ ചിത്രങ്ങള്‍

അതുല്യ said...

ദുഫായീ‍ീന്ന് കെട്ടിയെടുത്തിട്ട് നാട്ടിലെത്തിയ്പ്പോഴ് ആദ്യായ്ട്ട്, രണ്ടാം ദിനത്തില ചെയ്റ്റ്യ്ത് കാര്യം ഞാന്‍ പോയി സൈക്കിള്‍ എമ്പോറിയ്ത്തില്‍ നിന്ന് ഒരു ബി.എസ്.ഏ വാങീയ്അതായിരുന്നു. ഇപ്പോഴും അതില്‍ തന്നെ. നമ്മളോട് ആരും മത്സരത്തിനില്ലാതെ നമ്മള്‍ ആരോടും മത്സരിയ്ക്കാതെ അല്പം സമയം എടുക്കുമെങ്കിലും വളരെ സ്വതന്ത്ര്യം തോന്നുന്നുണ്ട് എനിക്ക് ഇപ്പോഴ്. സ്പീഡ് ഇല്ല്ലാതെ ഇരിയ്ക്കൂമ്പോഴ് മനസ്സിനും ഒരുപാട് റിലാക്സേഷന്‍ ഉണ്ട്. ഒരു ജോലിയ്ക്ക് ഒകെ പോകുമ്പോഴ് അത് പറ്റുമോ എന്ന് അറിയ്ഇല്ല, പക്ഷെ, പറ്റാവുന്ന സമയ്അം സൈക്കിള്‍ ആവാം എന്നുള്ള പക്ഷം തോന്നുന്നു എനിക്ക്.

വി.ആര്‍. ഹരിപ്രസാദ്‌. said...

interesting...

അത്ക്കന്‍ said...

ഇന്ന് ഞാനും വിശാലനും അതിനെ കുറിച്ച് സംസാരിച്ചേ ഉള്ളു.പിന്നെ ഫ്ലാറ്റിലെത്തി ബൂലോഗ വിവരം തിരക്കിയപ്പോഴാണ് പെരില്ലാ ബ്ലോഗില്‍ കണ്ണുടക്കിയത്.താങ്കള്‍ എഴുതിയ പോലെ ആ സൈക്കീളും വിശാലനും വല്ലാത്ത ഒന്നാണ്.അത് നമുക്ക് നിര്‍വ്വചിക്കാവുന്നതില്‍ അപ്പുറമാണ്.അദ്ദേഹം കൊടകരപുരാണത്തിന്റെ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്

അരുണ്‍കുമാര്‍ | Arunkumar said...

whatever it is, cycle is the best:)

കലേഷ് കുമാര്‍ said...

കൌതുകകരം!

pts said...

സംഗതി കൊള്ളമല്ലോ!

നചികേതസ്സ് said...

നന്ദി സുഹൃത്തെ....

Cartoonist Gireesh vengara said...

നന്നായി......