
ബൂലോക കാരുണ്യം, ബൂലോക കവിത, ഫോട്ടോ ക്ലബ്, ബ്ലോഗ് അക്കാദമികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പല പലതരത്തിലുള്ള കൂട്ടായ്മകളും ബൂലോകത്തുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായി ബ്ലോഗിങ് എന്നത് വ്യക്തിപരവും സ്വതന്ത്രവുമായ ആശയവിനിമയത്തിനും അഭിപ്രായ പ്രകടനത്തിനുമാണ് പൊതുവേ ഉപയോഗിക്കപ്പെടുന്നത് എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ തുറന്നു തരുന്ന സാധ്യതകള്‍ അനന്തമാണ്. അത്തരത്തില്‍ ശ്രദ്ധിക്കാനിടയായ ബ്ലോഗു കൂട്ടായ്മയുടെ ക്രിയാത്മകമായ സാധ്യതകളിലൊന്നാണ് ബ്ലോഗത്തോണ്‍. ആറു വ്യത്യസ്ഥ വിഷയങ്ങളില്‍ ആറു ദിവസം നീണ്ടു നില്‍കുന്ന ഒരു ബ്ലോഗിങ്ങ് മാരത്തോണ്‍ പോലെ ഒന്ന്. ഒരു മത്സരമെന്നതിലേറെ ഒരു event അഥവാ ഒരു കൂട്ടായ്മ എന്ന രീതിയിലാണ് ഇത് സംഘടിക്കപ്പെടുന്നത്. ഒരേ വിഷയത്തില്‍ ഒരായിരം വീക്ഷണങ്ങളും, നിരീക്ഷണങ്ങളും, നിര്‍ദ്ദേശങ്ങളും ഒത്തു ചേരുന്ന ഒരു കൂട്ടായ്മ. ബ്ലോഗിങ്ങിന്റെ മനോഹരമായ സാധ്യതകളിലൊന്ന്.
ഇത്തരത്തിലുള്ള ചില സംരഭങ്ങളൊക്കെ ബൂലോകത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. (ഉദാഹരണത്തിന് കുമാറിന്റെ നിഴലുകള്‍ എന്ന ചിത്രം വിഷയമാക്കി എഴുതപ്പെട്ട കഥകള്‍). കുറേക്കൂടെ വിശാലമായൊരു വേദിയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഇത്തരത്തിലൊരു ബൂലോക കൂട്ടയോട്ടം/കൂട്ടായ്മ നമുക്ക് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്?
ഇത്തരത്തിലുള്ള ചില സംരഭങ്ങളൊക്കെ ബൂലോകത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. (ഉദാഹരണത്തിന് കുമാറിന്റെ നിഴലുകള്‍ എന്ന ചിത്രം വിഷയമാക്കി എഴുതപ്പെട്ട കഥകള്‍). കുറേക്കൂടെ വിശാലമായൊരു വേദിയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഇത്തരത്തിലൊരു ബൂലോക കൂട്ടയോട്ടം/കൂട്ടായ്മ നമുക്ക് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെയൊക്കെ അഭിപ്രായമെന്താണ്?
കാലികപ്രസക്തമായ ചില പൊതുവിഷയങ്ങളില്‍ ഒരു ബ്ലോഗറെന്ന നിലക്ക് ഓരോര്‍ത്തക്കും ഇടപെടാനും തങ്ങളുടെ അഭിപ്രായങ്ങള്‍ കുറേക്കൂടെ വിശാലമായ ഒരു വേദിയില്‍ അവതരിപ്പിക്കാനും ഇതു സഹായകമാകില്ലേ? റീഡറുകളിലും വായനാലിസ്റ്റുകളിലുമായി ഒതുങ്ങിത്തുടങ്ങിയിരിക്കുന്ന ബൂലോകത്ത് പഴയവര്‍ പുതിയവര്‍ എന്നിങ്ങനെ വകഭേദമൊന്നുമില്ലാതെ പൊതുവായ വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ ഒരു പൊതു വേദിയില്‍ കൊണ്ടു വരുവാന്‍ ഇത്തരമൊരു സംരഭത്തിനാവും എന്നാണെനിക്കു തോന്നുന്നത്.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?

8 comments:
ബ്ലോഗത്തോണിനെ കുറിച്ച് അതിന്റെ സൈറ്റില്‍ നിന്ന് വായിച്ചുകൊണ്ടിരിക്കവേയാണ് ഈ പോസ്റ്റും കാണാനിടയായത് . വളരെ നല്ല നിര്‍ദ്ദേശം . ഈ വരുന്ന 27ന് ഞായറാഴ്ച കോഴിക്കോട് വെച്ച് ഒരു ബ്ലോഗ് ശില്പശാല നടക്കുന്നു . തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരം ശില്പശാലകള്‍ സംഘടിപ്പിച്ച് ബ്ലോഗ് ജനകീയപ്രസ്ഥാനമാക്കാന്‍ ബ്ലോഗ് അക്കാദമിക്ക് പരിപാടിയുണ്ട് . സീനിയര്‍ ബ്ലോഗ്ഗേര്‍സ് അധികമാരും ഇതിനോട് പ്രതികരിച്ചു കണ്ടില്ല . ഏതായാലും ബ്ലോഗ് വളരുന്നു എന്നത് നല്ലത് തന്നെ . ബാംഗ്ലൂരില്‍ നടക്കാന്‍ പോകുന്ന ബ്ലോഗത്തോണ്‍ മാതൃകയില്‍ ഒരു ബ്ലോഗോട്ടം നമുക്കും നടത്താവുന്നതാണ് . കൂട്ടത്തില്‍ , ബ്ലോഗ് അക്കാദമിയുമായി സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു .
ആശംസകളോടെ,
ഉന്മേഷ്..... നല്ല നിര്‍ദ്ദേശമല്ലേ. ധൈര്യമായി തുടങ്ങൂ.. ലക്ഷം ലക്ഷം പിന്നാലെ.
നല്ല ഉദ്യമം.. മൈ സപ്പോര്‍ട്ട്
പ്രിയ പേരക്ക,
ബ്ലോഗിലെ ഒരു സംഭവവികാസം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി പറയട്ടെ.ബ്ലോഗിന്റെ വികസനത്തില്‍ ബ്ലോഗത്തോണ്‍ ഗുണപരമായ സംഭാവനകള്‍ നല്‍കുമെങ്കില്‍ നല്ലതുതന്നെ.
മാത്രമല്ല , ബ്ലൊഗില്‍ ഉണ്ടാക്കുന്ന ഏതു കൂട്ടായ്മയും ചെറിയൊരു സംഭാവനയെങ്കിലും നല്‍കാതിരിക്കില്ല.
എന്നാല്‍,
ബ്ലോഗത്തോണ്‍ മുന്നോട്ടുവക്കുന്ന ടോപ്പിക്കുകള്‍ എന്ന കണ്‍സപ്റ്റ് കുതിരക്ക് കാഴ്ച്ച പരിമിതപ്പെടുത്താന്‍ ഉപയോഗിക്കുന്ന തരത്തിലൊരു ഉപകരണമായി തോന്നുന്നു. നമ്മുടെ നൈസര്‍ഗ്ഗീകമായ പ്രതികരണ ത്വരയെ പരിമിതപ്പെടുത്തി സംഘാടകര്‍ ആഗ്രഹിക്കുന്ന ആറു വിഷയങ്ങളിലേക്ക് ഫോക്കസ് ചെയ്യപ്പെടുംബോള്‍ ബ്ലൊഗിന്റെ ജനാധിപത്യം ഒരു കൂട്ടായ്മയുടെ സങ്കുചിത കാഴ്ച്ചപ്പാടിലേക്ക് അടിയറവുവക്കപ്പെടാനുള്ള സാധ്യതകളുണ്ട്.
ബ്ലോഗിനെ സ്വാധീനിക്കാനും, നിയന്ത്രിക്കാനും ,ചിന്താവിഷയങ്ങളെ തീരുമാനിക്കാനും കാലത്തെയല്ലാതെ മറ്റ്ആരെയും ഏല്‍പ്പിക്കുന്നത് ആത്മഹത്യാപരമായേ ചിത്രകാരനു കാണാനാകു.
എന്നാല്‍ ഇത്തരം സംരംഭങ്ങളെ തടയേണ്ടതുമില്ല.,(തടയാന്‍ സാധിക്കുന്നതുമല്ല) കൂട്ടായ്മയുടെ സംഘാടകരുടെ ഉദ്ദേശശുദ്ധിയും,ആത്മാര്‍ത്ഥതയുമനുസരിച്ച് ബ്ലോഗത്തോണ്‍ നിലനില്‍ക്കും.
ക്രിക്കറ്റു പരംബരകള്‍ പോലുള്ള മാരത്തണ്‍ ചര്‍ച്ചകളില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ചിത്രകാരന്‍ പതിവുപോലെ പുറത്തായിരിക്കും.
സസ്നേഹം.
ചിത്രകാരന്‍,
ഞാനും ആദ്യം ആ രീതിയില്‍ തന്നെയാണ് ചിന്തിച്ചത്.ബ്ലോഗത്തോണില്‍ ഇപ്പോഴുള്ളതു പോലെ ചില സംഘാടകരും അവര്‍ നിശ്ചയിക്കുന്ന വിഷയങ്ങളും അവര്‍ നിശ്ചയിക്കുന്ന സമ്മാനാര്‍ത്ഥികളും എന്ന സംങ്കല്പം എനിക്കും ദഹിച്ചില്ല.മത്സരം നടത്തി മികച്ച ബ്ലോഗറെ കണ്ടെത്തുക എന്നതായിരുന്നില്ല എന്റെ മനസ്സില്‍. ബ്ലോഗര്‍മാര്‍ തന്നെ ചില വിഷയങ്ങള്‍ സ്വയം തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ആ വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുക എന്നതാണ്. ബ്ലോഗിങ്ങിന്റെ അടിസ്ഥാന പരമായ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ തന്നെ ഒരു കൂട്ടായ്മ ഇത്തരത്തില്‍ സാധ്യമല്ലേ?
നൂറുപേര്‍ നൂറു വ്യത്യസ്ഥവിഷയങ്ങളെക്കുറിച്ച് നൂറിടങ്ങളിലായി അഭിപ്രായം പറയുന്നതിനു പകരം നൂറില്‍ പത്തുപേരെങ്കിലും അവര്‍ക്കു താല്പര്യമുള്ള ഒന്നോ രണ്ടോ വിഷയങ്ങളില്‍ ഒരിടത്തു വന്നു ചര്‍ച്ച ചെയ്യുന്നതല്ലേ ആ വിഷയത്തിന്റെ സാധ്യതകളെ കൂടുതല്‍ സഹായിക്കുക എന്ന ചിന്ത മാത്രമാണ് ഈ കുറിപ്പിനു പിന്നില്‍.
സുകുമാരന്‍ ചേട്ടാ,
ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.സഹകരിക്കാം എന്നു ഭംഗിവാക്ക് പറയാമെന്നല്ലാതെ അതിനു വേണ്ടി ബ്ലോഗില്‍ഊടെയല്ലാതെയുള്ള മറ്റു സഹായങ്ങള്‍ തല്‍കാലം ചെയ്യാന്‍ നിവൃത്തിയില്ല.കഞ്ഞികുടി മുട്ടും.:) സീനിയര്‍ ബ്ലോഗര്‍മാര്‍ എന്നുപറഞ്ഞവരുടെ കാര്യവും അങ്ങനെ തന്നെയാവണം. ഇതിനായി ഇറങ്ങി നടക്കാനുള്ള സമയവും സൌകര്യവും ഉണ്ടായെന്നു വരില്ല.
ഞാന്‍ സൂചിപ്പിച്ചത് ബ്ലോഗിന്റെ ഇട്ടാവട്ടത്തിനകത്തുള്ള കൂട്ടായ്മക്കുറിച്ചാണ്
thanks for that well written blogpost on blogging.
Malayalathil ithra nalla oru post blogathoninu vendi dedicate cheythathinu nanadi. Keralathil ninnu regional blogging participants-ine kittunnilla ennulla oru vishamam neengi kitti.
njan blogathon admin team member aanu. and i had to translate this post for the reat of the people.
Jerry
http://jerrymannel.com
ഛെട്ടന്മാരെ, എന്റെ പേരു മൊഹന്‍. ജെറി ചെട്ടനെ പോലെ, ഞാനും ഈ ബ്ലൊഗതോന്‍ ഇന്ത്യയുടെ അദ്മിനിസ്റ്റ്രറ്റര്‍ ട്ടീമില്‍ ഉള്ളതാനു. ഈ ഓണ്‍ലൈണ്‍ പരിപാടി ഇങ്ങനെ പ്രസിദീകരികുന്നത് വളരെ നല്ലതു തന്നെ! ഈ പോസ്റ്റ് കണ്ടിട്ട് വളരെ സന്തോഷമാകുന്നു - എന്താന്നു ചോതിചു കഴിഞ്ഞാല്‍, ഞാന്‍ ആണു ഈ ഐഡിയ ആദ്യം പറഞ്ഞത്.
എന്നാല്‍, ഒരു ചെറിയ തെറ്റിധാരണ തിരിതിക്കൊട്ടെ. ബ്ലൊഗതോന്‍ ഇന്ത്യ ബാങ്ങലൂരുകാര്‍ക്ക് മാത്രമല്ല. ഇന്ദ്യയിലെ എല്ലാ ബ്ലോഗ്ഗെര്‍മര്‍കും ഉള്ളാതാണു. പറ്റുവെങ്ങില്‍ നിങ്ങള്‍ എല്ലാവരും പങ്ങെദുക്കണം.
ബ്ലോഗാതോണിലെ റ്റോപിക്സ് നമ്മുടെ കേരള്ളത്തിലും പ്രാധാന്യമുള്ളവയാനു.
പിന്നെ മറ്റോന്നു കൂടി. ബ്ലോഗ് വര്‍ക്ക്ഷൊപ് നടതുംബോള്‍, ഇംഗ്ലീഷും മലയാലവും വേറെ വേറെ നടതരുത്. ഭാഷ അല്ല പ്രധാനം. അഭിപ്രായങ്ങളും, ഉദ്ദേശങ്ങളും ആണ്ണ്‍.
ഞാനും കൂടാം വര്‍ക്ക്ഷോപ്പുകല്‍ക് - നാടിലുണ്ടെങ്ങില്‍. ഞാന്‍ ബാങ്ങലൂരില്‍ ഒരു വിധ്യാര്‍ത്തി ആണു.
അപ്പോല്‍ പോകട്ടെ. എല്ലാവരും ബ്ലൊഗതോണില്‍ പങ്ങെടുക്കും എന്നു വിശ്വസിക്കുന്നു.
By the way, ente blog : www.bloggingindia.net
Blogathoninte kooduthal vivarangalkayi - www.blogathon.in
Post a Comment