നിങ്ങള്‍ ഒരു മെയില്‍ ടൈപ്പു് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് മനസ്സിലാക്കുന്നതു് കീ ബോര്‍ഡില്‍ ഒരു അക്ഷരത്തിന്റെ കീ പ്രവര്‍ത്തിക്കുന്നില്ല എന്നു് . ആ അക്ഷരം പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടു് മെയില്‍ പൂര്‍ത്തിയാക്കാമോ? ബുദ്ധിമുട്ടായിരിക്കും. പക്ഷേ അസാധ്യം എന്നു തറപ്പിച്ച് പറയാനൊക്കുമോ? ഇംഗ്ലീഷിലാണെങ്കില്‍ Q, X, Z എന്നീ ചില വാക്കുകള്‍ ഇല്ലാതെ തന്നെ കുറേയൊക്കെ നമുക്കെല്ലാം എഴുതാം. എന്നാല്‍ വളരെയേറേ ഉപയോഗിക്കപ്പെടുന്ന A,E, I, O, U, പോലുള്ള സ്വരാക്ഷരങ്ങളിലേതെങ്കിലും ഒഴിവാക്കിയുള്ള രചനകള്‍ എത്ര ക്ലേശകരമായിരിക്കും എന്നു് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ലിപോഗ്രാം എന്നറിയപ്പെടുന്ന ഇത്തരം ചില സാഹിത്യനിയന്ത്രണങ്ങള്‍ (constraints) പാലിച്ചുകൊണ്ടു് രചനയിലേര്‍പ്പെടുന്നവരുണ്ടു്. Ernest Vincent Wright 1939ല്‍ രചിച്ച Gadsby എന്ന നോവലില്‍ E എന്ന അക്ഷരം ഒരു തവണപോലും ഉപയോഗിച്ചിട്ടില്ല. മറ്റൊന്ന് Georges Perecന്റെ ഫ്രെഞ്ച് നോവല്‍ La Disparition (The Disappearance) എന്ന പുസ്തകം . ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയായ "A Void" ലും E എന്ന അക്ഷരം ഉപയോഗിച്ചിട്ടില്ല. മുന്നോട്ടും പിന്നോട്ടും ഒരുപോലെ വായിക്കാന്‍ സാധിക്കുന്ന പാലിന്‍ഡ്രോമുകളെക്കുറിച്ചു് മുമ്പെഴുതിയിരുന്നു. ഇതാ മറ്റൊരുദാഹരണം കൂടി.
same nice cafe.
We face cinemas.
Same nice cinemas.
കല, ഡിസൈന്‍ എന്നീ മേഖലകളില്‍ നിയന്ത്രണങ്ങള്‍ അഥവാ constraints എന്നത് ഒരു പരിമിധി എന്നതിലേറെ രചനയുടെ ശക്തിയായി മാറുന്നു. ചിത്രകലയെ സംബന്ധിച്ചിടത്തോളാം ഒരു പെയിന്റിങ്ങിന്റെ പരിധിയും പരിമിധിയും അതിന്റെ ഫ്രെയിമിലൊതുങ്ങുന്നു എന്നാരോ പറഞ്ഞിട്ടുണ്ടു്. ഫ്രെഞ്ച് ചിത്രകാരന്‍ Georges Braque നെ സംബന്ധിച്ചിടത്തോളം കല എന്നത് അതിരുകള്‍ വികസിപ്പികയായിരുന്നില്ല മറിച്ചു് അവയെ തിരിച്ചറിയുക എന്നാതായിരുന്നു. ചിത്രകലയില്‍ constraintsന്റെ സാധ്യതകള്‍ മനസ്സിലാക്കാന്‍ Rouen Cathedral -ന്റെ ഒരേ ആംഗിളില്‍ നിന്നും മോണെ( Monet) വരച്ച മുപ്പതിലധികം പെയിന്റിങ്ങുകള്‍ കണ്ടാല്‍ മതി.

പക്ഷേ, മറ്റു ഏതുമേഖലേയെക്കാളുമേറെ ഡിസൈനിങ്ങിലായിരിക്കണം constraints-ന്റെ പ്രാധാന്യം ഏറ്റവും പ്രസക്തമെന്നു തോന്നുന്നു. ഏകദേശം ഒരേ ഉപയോഗമാണെങ്കിലും, ഒരു നേര്‍ത്ത വയര്‍ കഷണം വളച്ചുണ്ടാക്കിയ ഒരു പേപ്പര്‍ ക്ലിപ്പിന്റെ രൂപകല്പന, Staplerന്റേതിനേക്കാള്‍ മികച്ചതായി കാണേണ്ടതു് ഈയൊരര്‍ത്ഥത്തിലാണു്. നിലാവിന്റെ വെളിച്ചം മാത്രം പരമാവധി ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒരു ആംഫി തീയേറ്റര്‍ ഫ്രാന്‍സിലെ Montpellier എന്ന സ്ഥലത്തുണ്ടത്രേ!
ചില സന്ദര്‍ഭങ്ങളില്‍ ചുരുങ്ങിയ റിസോഴ്സുകള്‍ തുറന്നു തരുന്ന സാധ്യതകള്‍ അനന്തമാണ്. ഏറ്റവും നല്ല ഒരു ഉദാഹരണം ലോകത്തിലെ ഏതു മികച്ച വസ്ത്രരൂപകല്പനകളോടും കടപിടിക്കാവുന്ന നമ്മുടെ സാരി തന്നെ. വെറും അഞ്ചോ ആറൊ മീറ്റര്‍ നീളം വരുന്ന ഒരു വെറും തുണിക്കഷണത്തിന് ലോകത്തെ ഏതു വസ്ത്രത്തേക്കാളും എത്രയെത്ര വൈവിധ്യങ്ങളും ഉപയോഗസാധ്യതകളും ഉണ്ട് ! ആ വസ്ത്രത്തിന്റെ constraints തന്നെ മറ്റൊരു തരത്തില്‍ അതിന്റെ അനന്തസാധ്യതകളായി പരിണമിക്കുന്നു. ജപ്പാനികള്‍ തലയില്‍ക്കെട്ടാനായി ഉപയോഗിക്കുന്ന Tenugui എന്നൊരുതരം തൂവാലയും ഇതു പോലെ ലളിതമെങ്കിലും വളരെയേറെ വിധത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇതേ ലോജിക് വെച്ചു നോക്കിയാല്‍ നമ്മുടെ മുണ്ട്/ലുങ്കിയുടെ പ്രയോഗ സാധ്യതകളും അനന്തമാണ് :)
Tangram എന്ന ചൈനീസ് ഗെയിമിനെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ് ഇത്. ഒരു സമചതുരത്തില്‍ നിന്നും വെട്ടിയുണ്ടാക്കിയ പല ആകൃതിയിലും വലിപ്പത്തിലുമുള്ള ഏഴു കഷണങ്ങള്‍ പലരീതികളില്‍ കൂട്ടിയോജിപ്പിച്ച് എത്രയധികം രൂപങ്ങള്‍ വേണെമെങ്കിലും നിര്‍മ്മിച്ചെടുക്കാവുന്നതാണ് .
Less is more എന്നു പറഞ്ഞതാരെന്ന് എനിക്കറിയില്ല. Less is bore എന്നു പറഞ്ഞത് അമേരിക്കന്‍ ആര്‍കിടെക്റ്റായ Robert Venturi യാണ്.
* ജര്‍മന്‍ അബ്സ്ട്രാക് ആര്‍ട്ടിസ്റ്റായിരുന്ന Joseph Albers ന്റെ ചിത്രമാണ് - = +



2 comments:
Constraints, Economy എന്നിവയെക്കുറിച്ച് ചില കുറിപ്പുകള്‍.
നല്ല ലേഖനം.
Post a Comment