Wednesday, February 13, 2008

ലൌ ഇന്‍ ദ സിറ്റി!



ഡച്ച് ഡിസൈനറായ Anke Weiss ന്റെ Love in the City എന്ന ആശയം. ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ കറുത്ത സ്റ്റിക്കറുകള്‍ മുറിച്ചൊട്ടിച്ച് നിര്‍മിച്ചതാണിത്. വാലന്റൈന്‍ ദിവസം ആഘോഷിക്കണോ വേണ്ടയോ എന്നൊക്കെ ഓരോത്തരും സ്വയം തീരുമാനിക്കട്ടെ. പക്ഷെ ഇത്, നഗരത്തിന്റെ ഒരിക്കലുമൊടുങ്ങാത്ത തിരക്കുകള്‍ക്കിടയില്‍, ശപിക്കപ്പെട്ട ട്രാഫിക് കുടുക്കുകളില്‍ ദിവസവും പെടേണ്ടി വരുന്ന ജനങ്ങളില്‍ ഒരു ചെറുപുഞ്ചിരിയെങ്കിലും ഉണര്‍ത്താതിരിക്കുമോ? ഏതായാലും അപകടത്തിന്റെയും പ്രതിരോധത്തിന്റെയും നിറമായി കാണാതെ ചുവപ്പിനെ പരിശുദ്ധമായ സ്നേഹത്തിന്റെ നിറമായി ചിത്രീകരിച്ച സായിപ്പിന്റെ ക്രിയേറ്റിവിറ്റിക്ക് ലാല്‍ സലാം!

കടപ്പാട് : dezeen.com

7 comments:

പേര്.. പേരക്ക!! said...

സായിപ്പിന്റെ ക്രിയേറ്റിവിറ്റിക്ക് ലാല്‍ സലാം!

പച്ചാളം : pachalam said...

നല്ല തല.

പ്രശാന്ത് കളത്തില്‍ said...

റെഡ് എന്ന സിനിമ ഓര്‍മ്മവരുന്നു പേരയ്ക്കേ, അതില്‍ ഇങ്ങനെ ഇല്ലെങ്കിലും.
പേരയ്ക്കയ്ക്കും ലാല്‍‌സലാം..

ശ്രീലാല്‍ said...

ചുവപ്പന്‍ അടയാളങ്ങള്‍ :)

sivakumar ശിവകുമാര്‍ said...

It is interesting.....

മഞ്ജു കല്യാണി said...

സായിപ്പിന്റെ ക്രിയേറ്റിവിറ്റിക്ക് ലാല്‍ സലാം!

ഇതു തന്നെയേ എനിയ്ക്കും പറയാനുള്ളൂ

സിമി said...

പേരക്കേ, സായിപ്പിനു നല്ല ചുവപ്പന്‍ സലാം. വാലന്റൈന്‍സ് ഡേയ്ക്കു നമ്മളാരും ബ്ലോഗിന്റെ ബാക്ഗ്രൌണ്ട് ചുവപ്പാക്കിയില്ലല്ലോ എന്ന വിഷമം ബാക്കി :(.

ഇതിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക്കായി ഇട്ട പാട്ട് ഏതാ? സ്ട്രീമിങ്ങ് ആഡിയോ ആണോ? നല്ല പാട്ട് :-)