ഈ വിഷയം ആധാരമാക്കി ഒന്നിലേറെ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. 2004ല്‍ ഇറങ്ങിയ The Day After Tomorrow , അല്‍ഗോര്‍ നിര്‍മിച്ച ഡോക്യുമെന്ററി ചിത്രമായ An Inconvenient Truth എന്നിവ കൂടാതെ ടൈറ്റാനിക് ഹീറോ ഡികാപ്രിയോ നിര്‍മിച്ച 11th hour ലും വിഷയം ഇതു തന്നെ. ഈ ചിത്രങ്ങളെല്ലാം താല്‍കാലികമായ ഒരു ഭീതിയുണര്‍ത്തും എന്നതു ശരിതന്നെ. എന്നാല്‍ സ്റ്റീവ് മക് കറി ചിത്രം പോലെ എന്റ്റെ മനസ്സില്‍ തങ്ങി നിന്ന മറ്റൊരു സൃഷ്ടി കൂടെയുണ്ട്. അമേരിക്കന്‍ ന്യൂ മീഡിയാ ഡിസൈനറും ഫിലിം മേക്കറുമായ D. Hillman Curtis നിര്‍മിച്ച Roof എന്ന ഓണ്‍ലൈന്‍ ഷോര്‍ട്ട് ഫിലിം. രണ്ടോ മൂന്നോ നിമിഷം മാത്രം ദൈര്‍ഘ്യമുള്ള ഈ ലഘുചിത്രം ആഗോള താപനത്തിന്റെ ഭീതിയെയും ഭവിഷ്യത്തുകളെയും എത്ര ഫലപ്രദമായാണ് അവതരിപ്പിച്ചിരിക്കുന്നത്!
ചിത്രം ഇവിടെ
അനുബന്ധം:
designboom.com ല്‍ Love your Earth എന്ന വിഷയത്തില്‍ നടന്ന പോസ്റ്റര്‍ മത്സരത്തിലെ രചനകള്‍ ഇവിടെ കാണാം.


5 comments:
ആഗോള താപനത്തെക്കുറിച്ച് ഒരു ലഘു ചിത്രം.
Short but, beautiful...!!!!!!
OT: Your today' background music is superb PERAYKKA!
അവസോരിചതം മാഷേ..
വെള്ളപ്പൊക്കത്തില്‍ പെട്ട ഒരു നായയുടെ അവസ്ഥ വരച്ചുവച്ച, തകഴിയുടെ മനോഹരമായ ഒരു ചെറുകഥയുമുണ്ടു്. വെള്ളപ്പൊക്കത്തില്‍ എന്നു തന്നെയാണു് പേരു്. ഇനി അതു തന്നെയാണോ തലക്കെട്ടിനു ഹേതുവന്നെറിയാന്‍ വയ്യ. പക്ഷേ ലിങ്കിയിരിക്കുന്ന പടം കണ്ടപ്പോള്‍ പറയാതെ പോകാന്‍ വയ്യ.
സിദ്ധാര്‍ത്ഥന്‍,
തകഴിയുടെ കഥ തന്നെയായിരുന്നു മനസ്സില്‍. സാഹിത്യ വാരഫലത്തില്‍ നാഴികക്ക് നാപ്പതു വട്ടം സൂചിപ്പിച്ചിരുന്ന കഥയായിരുന്നതു കൊണ്ട് എടുത്തു പറഞ്ഞില്ല എന്നേ ഉള്ളൂ :)
Post a Comment