Friday, February 01, 2008

മൊബൈല്‍ ബ്ലോഗിങ്ങ് അഥവാ മൊബ്ലോഗിങ്!!


നമ്മുടെ രാജ്യത്ത് സമീപകാലത്ത് നടന്ന വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ് മൊബൈല്‍ ഫോണുകളുടെ പ്രചാരം. അടുത്തകാലം വരെ വെറും സംസാരത്തിന് മത്രം ഉപയോഗിച്ചിരുന്ന ഫോണ്‍ എന്ന ഉപകരണം ഇന്ന് ക്യാമറയും, റേഡിയോയും, MP3പ്ലെയറും SMSഉം MMSഉം ഒക്കെ അടങ്ങുന്ന മള്‍ട്ടി പര്‍പസ് ഗാഡ് ജറ്റായി മാറിക്കഴിഞ്ഞിരിക്കുന്നു. മൊബൈലുകളുടെ അത്രയും ജനപ്രിയമായില്ലെങ്കിലും ബ്ലോഗിങ്ങും വിപ്ലവകരമായ ഒരു മാറ്റം തന്നെയായിരുന്നു. ഇനി ഇതിന്റെയൊക്കെ അടുത്ത ഘട്ടം ഇതു രണ്ടും കൂടെ ചേര്‍ന്ന മൊബൈല്‍ ബ്ലോഗിങ്ങ് അഥവാ മൊബ്ലോഗിങ് തന്നെയാകണം.

മൊബ്ലോഗിങ്ങിനെക്കുറിച്ച് കേട്ടു തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും നമ്മുടെ രാജ്യത്ത് മൊബ്ലോഗിങ് ഉപയോഗം കാര്യമായ തോതില്‍ വളര്‍ന്നിട്ടില്ല എന്നു വേണം പറയാന്‍. മൊബൈല്‍ കമ്പനികള്‍ പതിയെ ഈ രംഗത്ത് ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ബോംബെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഡാസ് ഏജന്‍സി മൊബിലോഗ് എന്നപേരില്‍ മൊബൈല്‍ ഫോട്ടോ ബ്ലോഗിങ് സേവനം നടത്തുന്നുണ്ട്. ഇത്തരത്തിലെ രാജ്യത്തെ പ്രഥമ സംരംഭം.

മൊബ്ലോഗിങ്ങിന്റെ ഏറ്റവും പ്രധാനഗുണം ഇന്റെര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ SMS വഴി ബ്ലോഗ് സൈറ്റുകളിലേക്ക് ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും സാധിക്കും എന്നതാണ്. ഇപ്പോള്‍ പല മൊബൈല്‍ കമ്പനികളും ഇറക്കുന്ന മോഡലുകളില്‍ മൊബ്ലോഗിങ്ങിനുള്ള സംവിധാനവും കൂടെ ചേര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന് Nokia മൊബൈല്‍ Six Apart എന്ന കമ്പനിയുമായി ചേര്‍ന്ന് Vox എന്ന ബ്ലോഗിങ് സര്‍വീസിന്റെ സേവനം Nokia N-series മൊബൈലുകളില്‍ സാധ്യമാക്കിയിട്ടുണ്ട്. Nokia N93i ,Vox സര്‍വീസോടുകൂടെയാണ് ഇറങ്ങുന്നത്. മറ്റുപല N-series ഹാന്‍ഡ് സെറ്റുകളിലും ഇവ ഡൌണ്‍ലോഡ് ചെയ്യാനുമാകും.

മൊബ്ലോഗിങ് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍

1. SMS ഉപയോഗിച്ച്: ഏറ്റവും ചിലവുകൂടിയ മാര്‍ഗമാണിത്. (ഒരു MMS ന് 5രൂപയും SMS ന് 3രൂപയും!) റിലയന്‍സ് പോലുള്ള കമ്പനികള്‍ ഈ സര്‍വീസ് നല്‍കുന്നുണ്ട്. ഉദാഹരണത്തിന് റിലയന്‍സിന്റെ ബ്ലോഗ് സൈറ്റ് വഴിയോ അല്ലെങ്കില്‍ നിങ്ങളുടെ ഫോണില്‍ നിന്ന് 51234 എന്ന നമ്പറിലേക്ക് SMS/MMS ആയി പോസ്റ്റുകള്‍ അയച്ചോ പബ്ലിഷ് ചെയ്യാം.(keyword mblog)

2. WAP / XHTML over GPRS / EDGE വഴി: ഉദാ: GPRS ഉള്ള മൊബൈലുകളില്‍ നിന്ന് http://m.wordpress.com/ എന്ന url വഴി ലോഗിന്‍ ചെയ്ത ശേഷം പോസ്റ്റ് ചെയ്യാം. blogger ഉപയോഗിക്കുന്നവര്‍ മൊബൈല്‍ ബ്ലോഗിങ്ങിനായി നിങ്ങളുടെ സെല്‍ഫോണില്‍ നിന്നും go@alpha.blogger.com എന്ന അഡ്രസിലേക്ക് ഒരു e-mail ലോ MMSഓ അയച്ചാല്‍ മതി.

3. 3rd പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് : Shozu പോലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോ വീഡിയോ എന്നിവ flickr, Youtube എന്നിവയിലേക്ക് അപ് ലോഡ് ചെയ്യാന്‍ കഴിയും. മറ്റൊന്ന് Litefeeds ആണ്. ഇത് സൌജന്യമായി മൊബൈല്‍ RSS റീഡര്‍ ന്‍ല്‍കുന്നു. നിങ്ങളുടെ ബ്ലോഗ് സെറ്റിങ്ങ് കോണ്‍ഫിഗര്‍ ചെയ്ത് പോസ്റ്റ് ചെയ്യാനാവുമെന്നതിന് പുറമേ Del.icio.us അക്കൌണ്ടുകളും മറ്റും ബുക് മാര്‍ക് ചെയ്യാനും സാധിക്കും.

റീഡിഫ് ഐലാന്റ് പോലുള്ള പോര്‍ട്ടലുകള്‍ നല്‍കുന്ന മൊബൈല്‍ ബ്ലോഗിങ് സേവനം കൂടാതെ MSN India ഈയിടെ തുടങ്ങിയ http://msnmobile.in എന്ന url വഴിയും ബ്ലോഗിങ് സൈറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഈ വിഷയത്തെക്കുറിച്ച് ഇന്‍ഡ്യയിലെ മൊബ്ലോഗിങ്ങിന്റെ തുടക്കക്കാരിലൊരാളായ കിരണ്‍ ജൊന്നലഗഡ്ഡ (Jace എന്ന പേരില്‍ മൊബ്ലോഗ് ചെയ്യുന്നു)മായുള്ള അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് ഇവിടെ. മൊബ്ലോഗിങ്ങില്‍ താല്പര്യമുള്ള ബ്ലോഗര്‍മാര്‍ക്ക് ഉപയോഗപ്പെട്ടേക്കും. അഭിമുഖത്തിന്റെ ലേഖനരൂപം പൂര്‍ണ രൂപത്തില്‍ ഇവിടെ

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്‍ഡ്യയില്‍ മൊബ്ലോഗിങ് ഉപയോഗകരുടെ എണ്ണം ഇപ്പോള്‍ വളരെക്കുറവാണ്. പ്രധാന കാരണം തികച്ചും സൌജന്യമായ ബ്ലോഗിങ്ങിനെ അപേക്ഷിച്ച് മൊബ്ലോഗിങ്ങിന് ചിലവുകൂടുതലാണെന്നതു തന്നെ. VAS (Value Added services)ന് ചിലവു കൂടുമെന്നതു മാത്രമല്ല, GPRS അഥവാ internet connectivity മൊബൈലുകളുടെ എണ്ണത്തിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഇപ്പോള്‍ മിക്ക സര്‍വീസ് പ്രൊവൈഡേര്‍സും തുച്ഛമായ മാസവരിക്ക് GPRS അന്നുവദിക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത്, VAS ന്റെ സേവനം അത്ര മികച്ചതല്ല എന്നതും ഒരു കാരണമാവാം. കൂടാതെ GPRS/EPRS/EDGE എന്നിവ ഉപയോഗപ്പെടുത്തുന്നതിലെ സാങ്കേതികമായ ബോധവല്‍കരണത്തിന്റെയും പ്രശ്നം അവഗണിച്ചു കൂടാ. മൊബൈല്‍ സര്‍വീസ് നല്‍കുന്ന കമ്പനികള്‍ അവരുടെ സേവനം മെച്ചപ്പെടുത്തിയാല്‍ മൊബ്ലോഗിങ് വളരെപ്പെട്ടെന്ന് ബ്ലോഗര്‍മാര്‍ ഈ മേഖലയും കൈയ്യേറുമെന്ന് നിസ്സംശയം പറയാം.

8 comments:

പേര്.. പേരക്ക!! said...

കറന്റും കമ്പ്യൂട്ടറും ഇല്ലെങ്കിലും ബ്ലോഗ് ചെയ്യാനൊരു വഴി. മൊബൈല്‍ ബ്ലോഗിങ്! യൂണിക്കോഡ് ഉപയോഗം മൊബൈലുകളില്‍ സാധ്യമാണോ അല്ലയോ എന്ന് ആ രംഗത്ത് അറിവുള്ള പുലികള്‍ ആരെങ്കിലും പറഞ്ഞു തരുമല്ലോ?

വാല്‍മീകി said...

വളരെ നല്ല ലേഖനം.

അഭിലാഷങ്ങള്‍ said...

പോസ്റ്റ് വളരെ ഇന്‍ഫര്‍മേറ്റീവ്..

നന്ദി..

-അഭിലാഷ്

sivakumar ശിവകുമാര്‍ said...

very useful....thanks

കാനനവാസന്‍ said...

ലേഖനം വിജ്ഞാനപ്രദമായി....:)

Simy Chacko said...

പോസ്റ്റ് വളരെ നന്നായി ..

മൊബൈലില്‍ മലയാളം ബ്ലൊഗിങ്നിനു സഹായകരമയ വിവരങ്ങള്‍ അരിയാവുന്ന പുലികള്‍ ഇനിയും ഇതുപോലത്തെ ലേഖനങ്ങള്‍ എഴുതണേ

Simy Chacko said...

http://www.noeman.org/gsm/symbian-os-9-1-applications/19176-changing-fonts-s60-3rd-edition-symbian-os-9-1-a.html ലുള്ള വിവരം വച്ച്, നമ്മുടെ മലയാളം യൂണികൊഡ് ഫൊന്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റ്വൊന്ന് ആരേലും നോക്കിയിട്ടുണ്ടോ

Sebin Abraham Jacob said...

പേരക്കേ,

മലയാളം ബ്ലോഗിംഗില്‍ സജീവമായ രണ്ടുപേര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിക്കുന്നതായും എസ്.എം. എസ് അയക്കുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. കര്‍ഷകനായ ചന്ദ്രേട്ടനാണു് ഒരാള്‍. അദ്ദേഹത്തിന്റെ കൈവശമുള്ള മൊട്ടറോള കമ്പനിയുടെ ഒരു സാധാരണ മോഡല്‍ മൊബൈല്‍ ഫോണില്‍ മെനു പോലും പൂര്‍ണ്ണമായും മലയാളത്തിലേക്കു മാറ്റിയിട്ടുണ്ടു്. ഈ മൊബൈല്‍ ഞാന്‍ നേരിട്ടു കണ്ടിരുന്നു. അദ്ദേഹം അതിന്റെ ചിത്രങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ടു്. മറ്റൊരാള്‍ സാക്ഷാല്‍ ശ്രീമാന്‍ കൈപ്പള്ളിയാണു്. കൈപ്പള്ളിയും അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.