Tuesday, January 01, 2008

കാര്യങ്ങള്‍ കാണപ്പെടുന്നതു പോലെയാണോ?


“absence of evidence is not evidence of absence” എന്നാരോ പറഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല. സൂര്യന്‍ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു എന്നത് നമുക്ക് ദിവസവും കാണാനാകുമെങ്കിലും അതല്ല യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്കൊക്കെ അറിയാം. ഇതുപോലെ ചില ഇല്യൂഷനുകള്‍ കാഴ്ചയിലും മറ്റു ചിലവ അനുഭവത്തിലും നമുക്ക് യാഥാര്‍ത്ഥ്യങ്ങളായി തോന്നുന്നു എന്നു മാത്രം. ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഓരോ ദിവസവും മണിക്കൂറില്‍ ആയിരം മൈലും, അതിന്റെ ഭ്രമണപഥത്തില്‍ സൂര്യനു ചുറ്റും മണിക്കൂറില്‍ 66000 മൈലും കറങ്ങുന്നു. ഇതു രണ്ടും കൂട്ടിച്ചേര്‍ത്താല്‍ നിങ്ങള്‍ ഈ പോസ്റ്റ് വായിക്കാന്‍ തുടങ്ങിയതിന് ശേഷം ഏകദേശം 500 മൈലില്‍ അധികം സഞ്ചരിച്ചെന്ന് അര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു സെക്കന്റില്‍ 18.5 മൈലുകള്‍ , ഒരു വെടിയുണ്ടയേക്കാള്‍ വേഗതയില്‍!

കഴിഞ്ഞ പോസ്റ്റില്‍ വിഷ്വല്‍ ഡിസപ്ഷനെക്കുറിച്ച് ചിലതൊക്കെ സൂചിപ്പിച്ചിരുന്നു.ആ പോസ്റ്റില്‍ സെബിന്‍ ഇല്യൂഷനെക്കുറിച്ചെഴുതിയ ഒരു കമന്റാണ് ഈ പോസ്റ്റെഴുതാന്‍ കാരണം.

നാമൊക്കെ ജീവിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെയും ഫാന്റസിയുടെയും ഇടയിലെവിടെയോ ഉള്ള ഒരു ലോകത്താണ്. താന്താങ്ങളുടെ അഭിരുചികളും, വീക്ഷണ കോണുകളും, ഊഹാപോഹങ്ങളും അനുസരിച്ച് യാഥാര്‍ത്ഥ്യമോ അതൊ ഇല്യൂഷനോ എന്നൊക്കെ നിശ്ചയിക്കുന്നു എന്നു മാത്രം. ഇല്യൂഷനിലെങ്കില്‍ കലയില്ല എന്നൊരു വാദമുണ്ട്. കലയുടെ പ്രാധമിക ധര്‍മങ്ങളിലൊന്നാണ് ലോകത്തെയും ചിന്തകളെയും ഒരു പുതുതായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുക എന്നത്. ഈ മാനിപ്പുലേഷന്‍ കലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിരീക്ഷിക്കാനാവും.


The Capgras delusion (or Capgras's syndrome) എന്നൊരു അവസ്ഥയുണ്ട്. പരിചയക്കാരെ അവരുമായി മുഖസാദൃശ്യമുള്ള മറ്റാരോ ആയി തോന്നുന്ന അവസ്ഥയാണത്. അതുപോലെ തന്നെയാണ് ഒപ്റ്റികല്‍ ഇല്യൂഷനും. നാം യഥാര്‍ത്ഥത്തില്‍ കാണുന്നതും നാം കാണുന്നതെന്ന് വിശ്വസിക്കുന്നതും രണ്ടും പലപ്പോഴും ഒന്നായിരിക്കില്ല. ഉദാഹരണത്തിന് കണ്ണാടിയില്‍ കാണുന്ന നിങ്ങളുടെ പ്രതിബിംബത്തിന്റെ വലിപ്പവും നിങ്ങളുടെ യഥാര്‍ത്ഥ വലുപ്പവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ വിശ്വാസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ. കണ്ണാടിയിലെ നിങ്ങളുടെ മുഖത്തിന്റെ ഉയരം ഒരു സ്കെയില്‍ കൊണ്ടളന്ന ശേഷം നിങ്ങളുടെ മുഖത്ത് വച്ചു നോക്കൂ. ഏകദേശം ഇരട്ടിയായിരിക്കും നിങ്ങളുടെ മുഖത്തിന്റെ അളവ്. തത്വത്തില്‍ കണ്ണില്‍ നിന്നുമുള്ള ദൂരം ഇരട്ടിക്കുന്തോറും ഒരു വസ്തുവിന്റെ വലിപ്പം പകുതിയായി കുറയുന്നു. പക്ഷേ, ഈ ചിത്രം നോക്കൂ,


യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ കാണുന്ന മനുഷ്യന്റെ ഉയരം മൂന്നിലും ഒന്നാണെങ്കിലും ഏറ്റവും അകലത്തിലുള്ള ചിത്രത്തിന് വലിപ്പം കൂടുതലായി തോന്നുന്നു. മിറാഷ് അഥവാ മരുപ്പച്ച, നാടകങ്ങളിലുപയോഗിക്കുന്ന Pepper's ghost എന്ന സങ്കേതം തുടങ്ങിയവയെല്ലാം ഇത്തരം വിഭ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. (നാടക സംവിധായകന്‍ സുവീരന്‍ തന്റെ നാടകങ്ങളില്‍ പലപ്പോഴും ഈ ഇല്യൂഷന്‍സ് ഫലപ്രദമായി ഉപയോഗിക്കുമായിരുന്നു.)
ഒപ്റ്റികല്‍ ഇല്യൂഷനുകളുടെ മനശാസ്ത്ര വിശദീകരണ സിദ്ധാന്തങ്ങളാണ് Ehrenstein illusion, Kanizsa triangle എന്നിവയൊക്കെ . നിറങ്ങളിലെ ഇല്യൂഷന് നല്ല രണ്ട് ഉദാഹരണങ്ങള്‍ ഇതാ.

A ,B എന്നീ ചതുരങ്ങളിലെ നിറങ്ങള്‍ക്ക് യാതൊരു വ്യത്യാസവുമില്ല!
ഈ വാക്കുകളെ അവ എഴുതിയിരിക്കുന്ന നിറങ്ങളായി വായിക്കാന്‍ ശ്രമിക്കൂ!
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ, ഇവിടെയും.

ഇല്യൂഷനിസം കലയില്‍


പതിനേഴാം നൂറ്റാണ്ടില്‍ Trompe L’oeil ചിത്രകാരന്മാരാണ് അന്ന് നിലവിലിരുന്ന സ്ഥിരമായ ഒരു വീക്ഷണ കോണിലൂന്നിയുള്ള കാല്പനിക ചിത്രകലാ സങ്കേതങ്ങളെ വെല്ലുവിളിച്ച് കലയില്‍ ഇല്യൂഷനിസത്തിന് തുടക്കമിട്ടത് എന്നു പറയാം. ആന്‍ഡ്രിയാ പുസ്സൊയുടെ വിയന്ന Jesuitപള്ളിയുടെ സീലിങ് ചിത്രം ,റെനെ മാഗ്രിത്തേ യുടെ പ്രശസ്തമായ ഹ്യൂമണ്‍ കണ്ടീഷന്‍സ് എന്ന സീരിസ് ഇതൊക്കെ ഈ രംഗത്തുണ്ടായ ചില നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.

സാല്‍ വദോര്‍ ദാലിയുടെ ചില ചിത്രങ്ങളിലും ഈ വിഷ്വല്‍ ഡിസപ്ഷന്‍ കാണാനാവും. 1970 കളില്‍ അമേരിക്കയില്‍ രൂപപ്പെട്ടു വന്ന അബ്സ്ട്രാക്റ്റ് ഇല്യൂഷണലിസം Trompe L’oeilല്‍ നിന്നും വ്യത്യസ്ഥമായി റിയലിസത്തില്‍ നിന്നും മാറി അമൂര്‍ത്തമായി ഇല്യൂഷനെ സമീപിക്കാന്‍ തുടങ്ങി. ചില ഉദാഹരണങ്ങള്‍

റൊണാള്‍ഡ് ഡേവിസിന്റെ ‘പച്ച സ്ക്രൂ’ എന്ന ചിത്രം

മാര്‍ക് റോബിന്‍സന്റെ ഒരു അബ്സ്ട്രാക്റ്റ് ഇല്യൂഷനിസ്റ്റ് ചിത്രം

എന്നാല്‍ ഷിഗോ ഫുക്കുഡ എന്ന ജാപ്പനീസ് ഗ്രാഫിക് ആര്‍ട്ടിസ്റ്റാണ് ഇല്യൂഷന്‍ എന്ന സങ്കല്പത്തിന്റെ സാധ്യതകള്‍ ഏറ്റവും നന്നായി തിരിച്ചറിഞ്ഞതും ഉപയോഗിച്ചതും. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു സൃഷ്ടി ഇതാ.




ബാങ്ക്സ്കിയുടെ ചുവര്‍ചിത്രങ്ങളില്‍ ചിലത് വിഷ്വല്‍ ഇല്യൂഷനെ രസകരമായി ഉപയോഗിച്ചിരിക്കുന്നതു കാണാം.

"optical illusion is visual truth" എന്നാണ് ഗോഥേ പറഞ്ഞത്.

കടപ്പാട്:
-Alan Fletcher
-Mighty Optical Illusions
-ബാങ്ക്സ്കിയുടെ ലിങ്ക് ചൂണ്ടിക്കാണിച്ച ബ്ലോഗര്‍ സിമിക്കും നന്ദി



9 comments:

പേര്.. പേരക്ക!! said...

വിഷ്വല്‍ ഡിസപ് ഷനെയും, ഇല്യൂഷനെയും കുറിച്ച് ചില കുറിപ്പുകള്‍.

tk sujith said...

നല്ല കുറിപ്പുകള്‍.
തുടരുക

ദീപു: സന്ദീപ് P.M said...

കാണാതെ കണ്ടു :)

ഹരിശ്രീ said...

ഇത്തരത്തില്‍ ഇടയ്കൊക്കെ ചിന്തിക്കാറുണ്ട്.

പിന്നെ നിര്‍ത്തും. എന്തായാലും നല്ല പോസ്റ്റ്.

ഗുപ്തന്‍ said...

പേരയ്ക്കേ.. ഉപരിപ്ലവമായ ചിലകാര്യങ്ങളില്‍ മനസ്സ് ചാടി നടക്കുന്നതുകൊണ്ട് ശ്രദ്ധിച്ചൊരു വായനക്ക് നേരം കിട്ടീയിരുന്നില്ല.

വളരെ നന്നായി ഈ കുറിപ്പും. തുടരുക. അഭിനന്ദനങ്ങള്‍

ഏ.ആര്‍. നജീം said...

വിസ്മയിപ്പിക്കുന്ന അറിവിന്റെ നുറുങ്ങുകള്‍....നന്ദി..
തുടരട്ടെ

Madhavan said...

absence of evidence is not evidence of absence - ennu paranjathu Carl Sagan...
nalla post..

ഹരിയണ്ണന്‍@Hariyannan said...

വ്യത്യസ്തതകൊണ്ട് വ്യത്യസ്തമായ ബ്ലോഗ്!
താങ്കള്‍ക്കൊരു പേരെന്തിനാണ്?
ആശയത്തിന്റേയും അവതരണത്തിന്റേയും ഈ പുതുമ തന്നെയാണ് താങ്കളുടെ പേരെന്ന്പറയണം!!

നിഷാന്ത് said...

പ്രിയപ്പെട്ട പേരക്ക... ലേഖനം നന്നായിട്ടുണ്ട്. ആശംസകള്‍.
പക്ഷെ ലേഖനത്തിലെ ചില വിവരണങ്ങള്‍ അപൂര്‍ണമായിപ്പോയി!.
ഉദാഹരണത്തിന്, ലേഖനത്തിലെ ഒരു ചിത്ത്രതിനും വിശദീകരണം നല്‍കിയിട്ടില്ല!
എനിക്ക് ഒന്നാമത്തെ ചിത്രം എന്താണെന്നു പോലും മനസ്സിലായില്ല!
രണ്ടാമത്തെ ചിത്രത്തിന്റെ വിശദീകരണത്തില്‍ തെറ്റുണ്ട്!
"യഥാര്‍ത്ഥത്തില്‍ ചിത്രത്തില്‍ കാണുന്ന മനുഷ്യന്റെ ഉയരം മൂന്നിലും ഒന്നാണെങ്കിലും ഏറ്റവും അകലത്തിലുള്ള ചിത്രത്തിന് വലിപ്പം കൂടുതലായി തോന്നുന്നു."
-- യഥാര്‍ത്ഥത്തില്‍ പ്രസ്തുത ചിത്രത്തില്‍ എല്ലാ മനുഷ്യരൂപങ്ങളും നേര്‍രേഖയിലാണ് . മറ്റൊരു ഇല്ലുഷന്‍ മൂലമാണ് നമുക്ക് അവര്‍ അകലതിലാണെന്നു തോന്നുന്നത്!

മൂന്നാമത്തേതില്‍ "A ,B എന്നീ ചതുരങ്ങളിലെ നിറങ്ങള്‍ക്ക് യാതൊരു വ്യത്യാസവുമില്ല!"
അതിന്റെ കാരണം?

നാലാമത്തേതില്‍ "വാക്കുകളെ അവ എഴുതിയിരിക്കുന്ന നിറങ്ങളായി വായിക്കാന്‍" ശ്രമിച്ചു! പക്ഷെ താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല!

ശരിക്കും ഇല്ലുഷന്‍ ചിത്രങ്ങള്‍ ഒരു കുസൃതിചോദ്യം പോലല്ലേ? അപ്പൊ അതിന്റെ വിശദീകരനതിലല്ലേ ആസ്വാദിത പൂര്‍ണമാവുള്ളൂ? ഞാന്‍ നിന്നെ പറ്റിച്ചേ എന്നൊരു ഫീലിംഗ്!!!
:)

നിഷാന്ത്