
ചാള്‍സ് ഡോഗ് സണ്‍ എന്ന എഴുത്തുകാരന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ നിങ്ങെളിലാരെങ്കിലും? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ ചോദ്യം ഒന്നു മാറ്റി ചോദിക്കാം. ലൂയിസ് കരോള്‍ എഴുതിയ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് വായിച്ചിട്ടുണ്ടോ? മിക്കവരും വായിച്ചിട്ടുണ്ടാകും. ആലീസിന്റെ അത്ഭുത കഥ നാം ഓര്‍ത്തുവെക്കുന്നിടത്തോളം കാലം ചാള്‍സ് ഡോഗ്സണ്‍ എഴുതിയതാണൊ ലൂയിസ് കരോള്‍ എഴുതിയതാണൊ എന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. ഇങ്ങനെ തൂലികാ നാമത്തില്‍ അഥവാ അപരനാമത്തില്‍ (pseudonym) എഴുത്തു നടത്തിയ മാര്‍ക് റ്റൌന്‍ പോലെ പല പ്രഗത്ഭരേയും നമുക്കറിയാം, നമ്മുടെ ഉറൂബ് അടക്കം. എഴുത്തുകാര്‍ മാത്രമല്ല, പ്രേം നസീര്‍,ഹിന്ദീ സിനിമാനടന്‍ സഞ്ജീവ് കുമാര്‍ അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഇനി ഈ കൊച്ചു ബൂലോകത്തിന്റെ കാര്യമെടുത്താലോ, യഥാര്‍ത്ഥ പേര് വെച്ച് പോസ്റ്റു ചെയ്യുന്നവരേക്കാളെറെ അപരനാമക്കാരാണ് കൂടുതല്, ഞാനടക്കം. ഇത്തരം ഒരു false identity എന്തിന് ഒരു വ്യക്തി സ്വീകരിച്ചു എന്നതിനെക്കുറിച്ച് ഇതിനു മുമ്പും ചര്‍ചകള്‍ നടന്നുകാണണം. ഏതായാലും അക്ഷരജാലകക്കാരന്‍ എം.കെ ഹരികുമാര്‍ തന്റെ ഒരു പോസ്റ്റില്‍ അപരനാമത്തില്‍ ബ്ലോഗു ചെയ്യുന്നവരെ ഒന്നടക്കം കുറ്റം പറഞ്ഞിരിക്കുന്നത് കാണൂ.
"..പേരു മറച്ച് വച്ച് ആണോ പെണ്ണോ എന്ന് നിശ്ച്ചയമില്ലാതെ എഴുതുന്നവര്‍ക്ക് എന്തോ കുഴപ്പമുണ്ട്. പേരു വെച്ച് എഴുതുന്നതാണ് ധീരത. സ്വന്തം പേരു പോലും വെളിപ്പെടുത്താതെ മറ്റുള്ളവരെ നിങ്ങള്‍ എങ്ങനെ പഴിക്കുന്നു? അത്തരം ബ്ലോഗര്‍മാര്‍ ഐഡി വയ്ക്കുന്നവരെ വിമര്‍ശിക്കാന്‍ വരരുത്. അത് തിന്മയാണ്.ഐഡി ഉള്ളവര്‍ക്ക് കുറച്ചുകൂടി റിസ്ക് ഉണ്ട്. അത് നേരിടുന്നതാണ് ധീരത.."
ഒരു വ്യക്തി അപരനാമത്തില്‍ ബ്ലോഗു ചെയ്യാനുള്ള കാരണം പലതായിരിക്കാം. അനില്‍,സുനില്‍,ടോമി,ടീന്റു,പിന്റു,ഡിങ്കു എന്നിങ്ങനെയുള്ള ചിരപരിചിതമായ പേരുകള്‍ക്കാളേറെ marketabilityയും Recall valueഉം അനാഗതശ്മശ്രു, വിശാലമനസ്കന്‍, കണ്ണൂരാന്‍ തുടങ്ങിയ പേരുകള്‍ക്കാണെന്നതാവാം ഒരു കാരണം.
വിഷയവുമായി ബന്ധപ്പെട്ട ഒരു artistic identity ഉണ്ടാക്കാനും ചിലര്‍ അപരനാമങ്ങള്‍ ഉപയോഗിച്ചേക്കാം. കലയുമായി ബന്ധപ്പെട്ട ഒരു ബ്ലോഗര്‍ മുരളി എന്ന പേരിനു പകരം ചിത്രകാരന്‍ എന്ന പേരും, ഇനി മറ്റൊരാള്‍ സാഹിത്യവിമര്‍ശനത്തിന് സുയോധനന്‍ എന്ന പേരും സ്വീകരിക്കുന്നതിനു കാരണമിതായിരിക്കാം. (വേറെയുമാകാം)
പലരും മുഴുവന്‍ സമയ ബ്ലോഗര്‍മാരല്ല. മുഴുവന്‍ സമയ ജോലിയില്‍ നിന്നു വ്യത്യസ്തമായ വിഷയങ്ങളാണ് മിക്കവരും എഴുത്തിന് വിഷയമാക്കുന്നത് എന്നതിനാല്‍ തന്നെ, അതിന് മറ്റൊരു identity ആവശ്യമായി വരുന്നതിനാലാവാം ഇത്തരക്കാര്‍ അപരനാമങ്ങള്‍ സ്വീകരിക്കുന്നത്.
ഇനിയും വേറെ പല കാരണങ്ങളും കാണുമായിരിക്കും. പക്ഷെ, പേടി മൂലമോ, ആണും പെണ്ണും കെട്ടവരായതിനാലോ അപരനാമങ്ങള്‍ സ്വീകരിക്കുന്നവര്‍ ആരെങ്കിലും കാണുമോ എന്ന് എനിക്ക് നിശ്ചയമില്ല. അഞ്ചല്‍ക്കാരനും, ഇഞ്ചിപ്പെണ്ണും, വാത്മീകിയും, ഉറുമ്പും, ഉമ്പാച്ചിയും ഒക്കെ, ഒളിഞ്ഞിരുന്ന് കേമന്മാരാകാനാണ് ഇത്തരം പേരുകള്‍ സ്വീകരിച്ചതെന്ന് സമ്മതിക്കാനുമാവില്ല. താന്‍ പേരുവെച്ചെഴുതുന്നു എന്നതും ചിലര്‍ പേരുവെക്കാതെ എഴുതുന്നു എന്നതും തമ്മില്‍ എന്താണിത്ര വ്യത്യാസം. എം.കെ. ഹരികുമാര്‍ എന്നതും വഴിപോക്കന്‍ എന്നതും എനിക്ക് വെറും രണ്ടു ബ്ലോഗ് ഐഡന്റിറ്റികള്‍ മാത്രമാണ്.
ഹരികുമാര്‍ പറഞ്ഞതു പോലെ ബ്ലോഗ് പോലെയുള്ള ഇന്റെര്‍ ആക്റ്റീവ് മീഡിയയില്‍ ഫുള്‍ ഐഡന്റിറ്റി വേണം എന്ന വാദം അനോണികളുടെ കാര്യത്തില്‍ ഒരു പരിധിവരെ ശരിയായിരിക്കാം. അനോണിയായി ഇരുന്ന് എഴുതുന്നതും അപരനാമത്തില്‍ ബ്ലൊഗുന്നതും രണ്ടും ഒന്നായി കാണുന്നതെങ്ങനെ? എനിക്കു തോന്നിയിട്ടുള്ളത് ഇന്റെര്‍ ആക്റ്റീവ് മീഡിയയുടെ ഏറ്റവും ആകര്‍ഷകമായ ഘടകം, നമ്മെ മറ്റുള്ളവര്‍ എങ്ങിനെ കാണാന്‍ നാം ആഗ്രഹിക്കുന്നുവോ അത് സാധ്യമാവുന്നു എന്നതാണ്. ക്രിയേറ്റിവിറ്റിയുടെ പ്രഥമ സ്വഭാവം തന്നെ മറ്റൊരു വ്യക്തിത്വത്തിലെത്തിച്ചേരാനുള്ള ആഗ്രഹം അല്ലേ? പച്ചക്കറിക്കാരനോടെ ഓട്ടോ ഡ്രൈവറോടോ സംസാരിക്കുന്ന അതേ സ്വരത്തിലും ഭാവത്തിലുമാണോ ഒരു കവി ആസ്വാദകനുമായി സംവദിക്കുന്നത്?
ഞാന്‍ പേര്.. പേരക്ക എന്നെഴുതുന്നത് പേര് പറയാനുള്ള താല്പര്യക്കുറവു കൊണ്ടു തന്നെ. കോദണ്ഡരാമന്‍ എന്ന പേരിലോ,ഇടിക്കുള വാസു എന്ന പേരില്‍ എഴുതിയാലും ഇതൊക്കെ തന്നെയേ ഞാന്‍ പറയൂ. എന്തു പറയുന്നു എന്നു നോക്കിയാല്‍ പോരെ, ആരു പറയുന്നു എന്നതിന് എന്തിനിത്ര പ്രാധാന്യം നാം കൊടുക്കുന്നു. താജ് മഹലിന്റെ ഭംഗി ആസ്വദിച്ചാല്‍ പോരെ, അതുണ്ടാക്കിയവന്റെ പാസ്പോര്‍ട്ട് ഡീറ്റൈത്സും, വിദ്യാഭ്യാസ യോഗ്യതയും തറവാട്ടു മഹിമയും കൂടി അറിഞ്ഞേ തീരൂ എന്നു ശഠിക്കുന്നതെന്തിന്?
ഈയിടെ മീനാക്ഷി മാധവനെക്കുറിച്ച് ഒരു വിവാദം നടന്നല്ലോ? അവര്‍ എന്തെഴുതുന്നു എന്നതിനെക്കാളേറെ ചര്‍ച ചെയ്യപ്പെട്ടത് അവര്‍ ആരെന്നും എന്തെന്നും ഉള്ള വിശകലനങ്ങളാണ്. ബെര്‍ളിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ ഒരു പോസ്റ്റില്‍ വക്കാരി എഴുതിയ കമന്റ് തന്നെ ഇതിനൊക്കെ ഉത്തരം.
“കുടുംബചരിത്രം അന്വേഷിച്ച് നിര്‍വൃതിയടയുക എന്നത് മലയാളിയുടെ ബ്ലോഗ് സ്വഭാവമല്ല, ബ്ലോഗിന്റെ മലയാളി സ്വഭാവമാണെന്നാണ് എന്റെ പക്ഷം. എന്തെന്നതിനെക്കാള്‍ ആരെന്നതിന് പ്രാധാന്യം കൊടുക്കുന്ന ആ ഒരു രീതി.”


53 comments:
ആണോ പെണ്ണോ എന്ന് നിശ്ചയമില്ലാത്തവരാണ് യഥാര്‍ത്ഥ പേര് മറച്ചു പിടിച്ച് അപരനാമത്തില്‍ ബ്ലോഗു ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്തി ‘ധീരത’യോടെ ബ്ലോഗുന്ന ശ്രീ. എം.കെ. ഹരികുമാര്‍ പറയുന്നു!! ഈ ബൂലോകം നിറയെ അത്തരക്കാരായതുകൊണ്ട് ബൂലോകരുടെ അഭിപ്രായമെന്താണെന്ന് അറിയണമെന്നുണ്ട്.
അപരനാമത്തില്‍ എഴുതുന്നവരോട് അനോണികളോടെന്ന പോലെ പെരുമാറുന്നതില്‍ കാര്യമില്ല. പേര്‍...പേരക്കയോട് യോജിയ്ക്കുന്നു.
എന്തെഴുതുന്നു എന്നതിലല്ലേ കാര്യം, ഹരികുമാര്‍ മാഷേ?
:)
ഇങ്ങനെയൊരു പേരു വച്ചതിനു ആരെങ്കിലും കൊണ്ടു പോയി ഇനി കേസു കൊടുക്കുമൊ?? ഞാന്‍ നാളെ മുതല്‍ എന്റെ ബയോഡാറ്റ കൂടി കൊടുക്കുന്നതായിരിക്കും.....;)
well said!!!
ആ സാറ് ബ്ലോഗില്‍ ആളുകൂട്ടാന്‍ പെടുന്ന പാടിന് പേരക്കയുടെ ഒരു കൈ സഹായം !!! വേണ്ടിയിരുന്നില്ല.
പറഞ്ഞകാര്യം പലതവണ പലരും പറഞ്ഞുപോയതുതന്നെയാണ്. പെരിങ്ങോടന്റെ പ്രൊഫൈലില്‍ ഒരു ചെറിയ കുറിപ്പിട്ടിട്ടുണ്ട്. ഒരു ബ്ലോഗിന്റെ സാമുഹികത ബ്ലൊഗിന്റെ സാമൂഹികത ആണ്; ബ്ലോഗറുടെ സാമൂഹികത അല്ല എന്ന്. അത്രയും മനസ്സിലാക്കിയാല്‍ കഴിഞ്ഞു. ഐഡന്റിറ്റി വേണ്ടത് ബ്ലോഗിനാണ്; ബ്ലോഗര്‍ക്ക് അല്ല.
പകരം വരിയെടുത്ത വാക്കുകള്‍കൊണ്ട് എഴുത്തിനെ കൂട്ടിക്കൊടുക്കുന്നവര്‍ക്ക് ഫോട്ടോ ഐഡി ഉള്‍പടെ പലതിന്റെയും ആവശ്യം വേണ്ടിവരും.
ഗുപ്തന്‍,
പലരും പറഞ്ഞതു തന്നെ.ശരിയാണ്. താന്‍ പിടിച്ച മുയലിന് നാലു കൊമ്പെന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷെ, മറ്റുള്ളവര്‍ പിടിച്ചതൊന്നും മുയലേ അല്ല, മുയല്‍ പിടിക്കാന്‍ അവര്‍ക്കെന്തവകാശം എന്ന് അഹങ്കരിക്കുന്നവരുടെ കാപട്യം എല്ലാവരും അറിഞ്ഞിരിക്കണം എന്നതു മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.
പേരയ്കേ... കൊടുകൈ.
താങ്കളൊരു നല്ല എഴുത്തുകാരന്‍ കൂടിയാണെന്നു തെളിയിച്ചിരിക്കുന്നു ഈ പോസ്റ്റിലൂടെ!!
ഞാന്‍ പണ്ടു ബ്ലോഗറില്‍ കേറി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബ്ലോഗെന്തെന്നോ ബ്ലോഗര്‍ എന്തെന്നോ അറിയില്ലായിരുന്നു. അപ്പോള്‍ തോന്നിയ ഒരു പേരങ്ങ് ഇട്ടു, അപ്പു. ഇപ്പോള്‍ അതങ്ങു പതിഞ്ഞു. എന്തുചെയ്യാം. ഇനി മാറ്റുന്നില്ല. ഇതില്‍ ഒളിച്ചിരിപ്പിന്റെ പ്രശ്നമൊന്നും ഞാന്‍ കാണുന്നില്ല.
എഴുത്തുകാരന് അല്ല അവന്റെ എഴുത്തിനാണ് പേരു വേണ്ടത് . പേരക്ക യോട് ഞാനും കൂറ് പ്രഖ്യാപിക്കുന്നു ....
സ്വന്തം പേരില്‍ അത്യാവശ്യം കഥകളെഴുതുന്ന ഞാന്‍ ഗദ്യകവിതയെഴുതി തുടങ്ങിയപ്പോള്‍ തല്‍ക്കാലത്തേക്ക് സ്വീകരിച്ച പേര് :- നാടോടി.
ഇപ്പോള്‍ ഈ പേരില്‍ ഉറച്ചു വരുന്നു.
നന്മകള്‍ നേരുന്നു......
പേരക്കാ പേരുളള ആളേ....
അറിഞ്ഞോ അറിയാതെയോ താങ്കള്‍ ഹരികുമാര്‍ വിരിച്ച വലയില്‍ വീണിരിക്കുകയാണ്. വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന അയാളുടെ ബ്രാന്റ് ബില്‍ഡിംഗിനേ ഈ പോസ്റ്റ് ഉപകരിക്കൂവെന്ന് പ്രത്യേകം പറയണോ?
യൂസെര്‍ നെയിം തിരഞ്ഞെടുക്കാനുളള അനുവാദം ഗൂഗിള്‍ തരുന്നിടത്തോളം നമുക്ക് ഏതു പേരില്‍ വേണമെങ്കിലും ബ്ലോഗാം. ബ്ലോഗിന്റെ നിയമങ്ങള്‍ സര്‍ക്കാരോ മറ്റോ ആവിഷ്കരിക്കുന്നിടത്തോളം ഒരു ഹരികുമാറിന്റെയും ജല്‍പനങ്ങള്‍ നാം പരിഗണിക്കേണ്ടതില്ല.
ധീരത അളക്കാനുളള ഉപകരണം പേട്ടയിലെ കേരള കൗമുദി ഓഫീസിലല്ലെന്ന തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ ഹരികുമാറിന്റെ എഴുത്തും വഴിയേ പോകുന്നവന്റെ ജല്‍പനവും തമ്മില്‍ വ്യത്യാസമെന്ത്?
കൃഷ്ണന്‍ നായരെ വികലമായി അനുകരിച്ച് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ നിരൂപകനാവാനുളള പുറപ്പാടാണ് ഹരികുമാറിന്റേത്. മലയാളത്തിലെ ശ്രദ്ധേയമായ ശബ്ദങ്ങളില്‍ ഒന്നാവണമെന്ന് കുറേക്കാലമായി ടിയാന്‍ ആഗ്രഹിക്കുന്നു.
ക്രിയേറ്റീവായ എന്തെങ്കിലും എഴുതാനുളള കോപ്പൊന്നും അദ്ദേഹത്തിന്റെ കൈയിലില്ല. പിന്നെ വിവാദം മാത്രമാണ്, ഏതോ സിനിമയില്‍ ജഗതി പറഞ്ഞതു പോലെ "ഏകപോംവഴി".
അതിനാല്‍ ഹരികുമാറിന് അനാവശ്യമായ പ്രസിദ്ധി ഉണ്ടാക്കിക്കൊടുക്കുന്ന ഈ പോസ്റ്റ് താങ്കള്‍ എത്രയും വേഗം ഡിലീറ്റു ചെയ്യുന്നോ അത്രയും കുറച്ചാളുകളേ ഹരികുമാറിനെ അറിയൂ. ഏതു പേരില്‍ ബ്ലോഗണമെന്ന് നാമല്ലേ തീരുമാനിക്കുന്നത്. ഹരികുമാറല്ലല്ലോ.
അനാമിക, ഹരികുമാറിന്റെ ബ്ലോഗ് അറിയപ്പെടുന്നതുകൊണ്ടോ,ആരെങ്കിലും വായിക്കുന്നതു കൊണ്ടൊ എനിക്ക് യാതൊരു വിഷമവുമില്ല. നല്ലതെഴുതിയാല്‍, അത് ഹരികുമാര്‍ എഴുതിയാലും വായിക്കണം എന്നേ ഞാന്‍ പറയൂ, പക്ഷേ, മറ്റുള്ളവരൊക്കെ പൊട്ടന്മാര്‍, ഞാന്‍ മാത്രം സര്‍വശ്രേഷ്ഠന്‍ എന്ന സമീപനത്തോട് മാത്രമാണ് എനിക്ക് എതിര്‍പ്പ്.
പക്ഷെ,
സ്വയം അങ്ങനെ ധരിച്ചെന്നു കരുതി ആരെങ്കിലും സര്‍വശ്രേഷ്ഠന്മാരോ സര്‍വജ്ഞാനികളോ ആകുമോ? ഇല്ലല്ലോ? അതിനെ എതിര്‍ക്കാന്‍ പോകുന്നവരല്ലേ മണ്ടന്മാര്‍, ലണ്ടനില്‍? നല്ലതെഴുതിയാല്‍, അതേത് ഹരികുമാറെഴുതിയാലും നാം അംഗീകരിക്കണം. ശരി. എന്നാല്‍ പേരക്കയുടെ ഈ ശ്രമത്തിന്റെ ഉദ്ദേശ്യം?
ഏതു പേരില്‍ ബ്ലോഗെഴുതിയാലും കുഴപ്പമില്ല എന്ന് ഈ ചര്‍ച്ചയുടെ അവസാനം തീരുമാനിച്ചാല്‍ ഹരികുമാര്‍ തന്റെ അഭിപ്രായം മാറ്റാനിടയുണ്ടോ? അത് ഹരികുമാറിന്റെ അഭിപ്രായമായി കരുതി അവഗണിക്കുന്നതല്ലേ ബുദ്ധി എന്നാണ് ചോദ്യം. അങ്ങനെ വേസ്റ്റാക്കാന്‍ മാത്രമുളള സമയം നമ്മുടെ കൈയിലുണ്ടോ? ഹരികുമാറിന്റെ കൈയിലുണ്ട്. അതുകൊണ്ടാണല്ലോ ഇമ്മാതിരി കാര്യങ്ങള്‍ എഴുതുന്നത്. അതേറ്റു പിടിക്കണോ, വേണ്ടയോ?
അനാമികയുടെ ചില്ല അഭിപ്രായങ്ങളൊട് എനിക്കു യോജിപ്പില്ല.
പേരക്ക ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് കൊണ്ട് ഹരികുമാറിന്റെ ബ്ലൊഗ് വായനക്കാര്‍ കൂടുമെന്നതൊ കുറയുമെന്നതൊ എന്നെ അല്ല ഈ ബ്ലൊഗ് ഉലകത്തില്‍ ആരെയും ബാധിക്കുന്ന പ്രശ്നമല്ല.
എതൊരു ഇന്റെറക്റ്റിവ് സമൂഹത്തിലും ഇങ്ങനെ ചില ചര്‍ച്ചകള്‍ വരുന്നത് നല്ലത് തന്നെയെന്നാണ് എന്റെ അഭിപ്രായം.അത് ആ സമൂഹത്തിന്റെ വളര്‍ച്ച്യ്ക്ക് ഉപകരിക്കും.
ഞാന്‍ സ്വീകരിച്ചിരിക്കുന്ന പേരുമായിട്ട് എനിക്ക് വൈകാരികമയ് ബന്ധമുണ്ട്.
ചര്‍ച്ച മുന്നൊട്ട് പോകട്ടെ ...പക്ഷെ അത് ഒരു വ്യക്തിയെ കേന്ദ്രികരിച്ചാകരുത്.ആ വ്യക്തി ഉന്നയിച്ച് ചോദ്യത്തിനെ മാത്രം കണക്കിലെടുക്കുക.
ഒരു പേരിലെന്തിരിക്കുന്നുവെന്നൊരുക്കൂട്ടര്‍!
പാരിതിലെ നേരു കോരുന്നതിലാണു
കാര്യമെന്നു മറ്റു ചിലര്‍,
കോരിയ നേരിലെ പതിരു
തിരയുന്നത് ഹരമാക്കി ചിലര്‍!
വെന്തിരിക്കുന്നതു എന്തെന്ന് മാത്രം
നോക്കുന്നു വേറെ ചിലര്‍.
ഇരുന്നിടത്തെത്തുമോ
വെന്തിരിക്കുന്നതൊക്കെയും
എന്നോര്‍ത്തു വെള്ളമിറക്കുന്നിതും ചില്ലര്‍!!
പേരില്ലാത്തതൊക്കെ പേരക്കയോ?
നാട്ടിലോടാത്തതെങ്ങിനെ നാടോടി?..
യെന്നു ഞാനും!
പേരുള്ള പേരയ്ക്കയോ, പേരില്ലാത്ത അനാമികയോ.. അതൊന്നും എനിക്കു ഒരു പ്രശ്നമല്ല. രണ്ടു കാര്യങ്ങള്‍ മാത്രം മനസ്സിലായി.
1. പേര് പേരയ്ക്ക എന്ന ബ്ലോഗ്ഗര്‍ക്ക് വളരെ നന്നായി എഴുതാന്‍ അറിയാം. വളരെ വലിയ ഒരു കാര്യം വളരെ ചെറിയ ഒരു ലേഖനത്തില്‍ വളരെ ആഴത്തില്‍ മനുഷ്യന് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞിരിക്കുന്നു.
2. പേര് വയ്ക്കാതെ എഴുതുക എന്നു പറയുന്നത് എല്ലാ ബ്ലോഗുകളിലും പോയി വിഷയം നോക്കാതെ, ബ്ലോഗ് വായിക്കാതെ കമന്റ് കോപ്പി പേസ്റ്റ് ചെയ്യുന്നതിനെക്കാള്‍ മാന്യത ഇല്ലാത്ത പണി ആണ്.
ഹെന്റമ്മോ,
ഞാന്‍ എന്റെ biodata എടുത്തു മാറ്റി ഫോട്ടോയും മാറ്റി ഒന്നു നെരേയാകാം എന്ന് വിചാരിചിരുന്നപ്പോ ഇങ്ങനെ ആയോ......എന്നാ ഇനി മാറ്റുന്നില്ല. ഇച്ചിരി ധൈര്യം ഉണ്ടെന്നു കാണിക്കാമല്ലോ! :-)
എന്‍റെ എളിയ അഭിപ്രായം ചില കാര്യങ്ങളെ കുറിച്ചു എഴുതുമ്പോള്‍ ബ്ലോഗറുടെ background ഉണ്ടെങ്കില്‍ അതിന്റെ authenticity കൂടും (ഉദാ: ആയുര്‍വ്വേദം & India heritage). സാഹിത്യം എഴുതുന്നവര്‍ക്ക് സ്വന്തം പേരു വെക്കണമെന്നില്ല. പിന്നെ പറ്റിക്കണമെന്ന് വച്ചാല്‍ ആര്‍ക്കും എന്ത് പേരും എന്ത് bio-data യും വച്ചു എഴുതി പിടിപ്പിക്കാമല്ലോ (എന്നെപ്പോലെ).
നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലെ...?
എന്നോട്ചോദിയ്കാതെയാണു വിട്ടുകാര്‍ ആദ്യമെ യൊരുപേരെനിക്കു പതിച്ചുതന്നതു.
ഇപ്പോള്‍ സൈബര്‍ലോകത്തില്‍
എനിക്കിഷ്ടമുള്ള പലപേരുകളും സ്വീകരിച്ച് സന്തോഷിക്കുകയാണ്‍-അത്രേയുള്ളുകാര്യം.
പേരയ്ക്കയുടെ ഈക്കുറിപ്പെനിക്കിഷ്ടപ്പെട്ടു.
വളരെ നല്ല പോസ്റ്റ്.
ബ്ലോഗില്‍ വന്ന ആദ്യ നാളുകളില്‍ ചില അനോനി കമന്റുകള്‍ യഥാര്‍ത്ഥത്തില്‍ ആരുടേതാണ് എന്നറിയാന്‍ കൌതുകം തോന്നിയിരുന്നു.അതിന്റെ ആവശ്യമില്ല എന്ന് പിന്നീട് മനസ്സിലായി.പേര്‍ ചേര്‍ക്കുന്നവര്‍ ചേര്‍ക്കട്ടെ.അല്ലാത്തവര്‍ ഇഷ്ടമുള്ള പേരില്‍ എഴുതട്ടെ.
നല്ലത് ആരെഴുതിയാലും വായിക്കപ്പെടും.അതേത് പേരിലായാലും.
ഉറൂബും മാധവിക്കുട്ടിയും കാക്കനാടനും വിലാസിനിയും സഞ്ജയനും ജെ. കെ.വിയും ഒക്കെയെഴുതിയ ചവറുകള്‍ ആരു വായിക്കുന്നു?
വേറൊരാള്‍ ‘വീകെയെന്‍’ എന്ന പെരിലെഴുതി, ധൈര്യക്കുറവു മൂലം. അതെന്താ വി. കെ. നാരായണന്‍ കുട്ടി എന്ന് തെളിച്ചങ്ങെഴുതാത്തെ?
ഉറൂബും മാധവിക്കുട്ടിയും കാക്കനാടനും വിലാസിനിയും സഞ്ജയനും ജെ. കെ.വിയും വി.കെ.എന്നും ഒക്കെ തൂലികാനാമത്തില്‍ എഴുതിയ പോലെയാണോ അനോണിയായി വന്ന് കമന്റുന്നത് ? അതെന്താ ആരും പറയാത്തേ ? ഒരാള്‍ തന്റെ ആത്മാവിഷ്കാരം നടത്തുമ്പോള്‍ അയാള്‍ക്ക് അപരനാമത്തില്‍ ഒളിഞ്ഞിരുന്ന് അത് ചെയ്യാം . എന്നാല്‍ ഒരു ഇന്ററാക്‍ഷന്‍ നടത്തുമ്പോള്‍ സ്വയം വെളിപ്പെടുവാനുള്ള ധാര്‍മിക ബാധ്യത അയാള്‍ക്കുണ്ടെന്ന് പറയുന്നത് തെറ്റാവുമോ ?
വിവേകി എന്തേ സ്വയം വെളിപ്പെട്ടില്ല എന്ന് അരെങ്കിലും ചോദിച്ചാല്‍ ഈ പോസ്റ്റ് അപ്രസക്തമാവും !
വിവേകി,
പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു, അപരനാമത്തിലെഴുതുന്നതും അനോണിയായി എഴുതുന്നതും രണ്ടും രണ്ടാണ്.അനോണിയായി കമന്റുന്നതിനെ ആരും ഇവിടെ ന്യായീകരിച്ചിട്ടില്ല.ബ്ലോഗിങ് ആശയ സംവാദങ്ങള്‍ക്കുള്ളതാണ്.വിവേകിയെന്നത് താങ്കളുടെ റേഷന്‍ കാര്‍ഡിലെ പേരൊന്നുമല്ലല്ലോ? എന്നിട്ടും ഞാന്‍ മറുപടി എഴുതുന്നത് താങ്കള്‍ ഞാന്‍ ഉന്നയിച്ച പ്രശ്നം ചര്‍ച ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതു കൊണ്ടു മാത്രമാണ്. പിന്നെ ഇന്റെര്‍നെറ്റിലെ ഇന്റെറാക്ഷനെക്കുറിച്ച്. സൈബര്‍ ലോകമെന്നു പറയുന്നതു തന്നെ ഒരു virtual ലോകമാണ്. അതിന്റെ സൌന്ദര്യവും ഈ unreal identityകള്‍ തന്നെയാണെന്നാണ് എനിക്കു തോന്നുന്നത്. പാസ്പോര്‍ട്ടോ ഡ്രൈവിങ് ലൈസന്‍സോ കാണിച്ചാലേ ഞാന്‍ നിങ്ങളോട് സംസാരിക്കാന്‍ വരൂ എന്നു വാശിപിടിക്കുന്നത് വിവേകമാണോ വിവേകി? ഇതില്‍ ധാര്‍മികതയുടെ പ്രശ്നം എവിടെ സുഹൃത്തേ?
പോസ്റ്റില്‍ സൂചിപ്പിക്കാന്‍ വിട്ടുപോയ മറ്റൊരു കാര്യം.ഉത്തരേന്ത്യയില്‍ പേരു ചോദിക്കുന്ന രീതി. പേരു മാത്രം അറിഞ്ഞാല്‍ പോര മിക്കവര്‍ക്കും.നാരായണന്‍,വേലായുധന്‍ എന്നിങ്ങനെ വല്ലതും പറഞ്ഞാല്‍ ഉടനെ പുറകെ വരും അടുത്ത ചോദ്യം. നായര്‍? പിള്ളൈ? മേനോന്‍? സര്‍നയിം കൂടെ അറിഞ്ഞേ തീരു.മലയാളികള്‍ക്ക് പൊതുവേ അങ്ങനെയൊന്നില്ലെന്ന് പറഞ്ഞാല്‍ വീണ്ടും ചോദിക്കും. കുച് തൊ ഹൊഗാ നാ? മതവും ജാതിയും മനസ്സിലാക്കാതെ ഉറക്കം വരില്ല ചിലര്‍ക്ക്.
എന്തായാലും എന്റെ പേരക്ക, നല്ല പൊസ്റ്റ് തന്നെ, പക്ഷെ, ഒളിച്ചിരിന്നലും ഒളിഞ്ഞിരിക്കുമോ സത്യം????
ചര്‍ച്ചകള്‍ക്കൊന്നും ബ്ലോഗില്‍ പ്രസക്തിയില്ല പേരയ്ക്കേ ... ചുമ്മാ പുറം ചൊറിയല്‍ ...
പോട്ടേ .. ലാല്‍ സലാം !
പേരയ്ക്ക വെറും പേരയ്ക്കയല്ല... ഒരു പേരമരം തന്നെയാണ്...!!!
ഒളിച്ചിരിക്കുന്നതോ മറഞ്ഞിരിക്കുന്നതോ ഒരാളുടെ സ്വാതന്ത്ര്യമാണ്. ഹരികുമാറിന്റെ കാര്യത്തില്‍, അദ്ദേഹം അറീയപ്പെടുന്ന ഒരു നിരൂപകനാണെന്നത് ഒരു വസ്തുതയാണ്. ബൂലോകത്തെ പലരെയും പോലെ ഒരു തുടക്കക്കാരനായി അയാള്‍ ബ്ലോഗാന്‍ വന്നാല്‍, എത്ര പേര്‍ വായിക്കും അക്ഷരജാലകം ? പലരും ആ വഴി പോയത് എം. കെ. ഹരികുമാര്‍ എന്ന പേരു കണ്ടിട്ടും അറിയപ്പെടുന്ന ആ മുഖം കണ്ടിട്ടുംതന്നെയാണ്. ആളുടെ പേരും വിശദമായ ബയോഡാറ്റയും വളരെ കൃത്യമായ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയാണെന്ന് ആര്‍ക്കും, (ഏതു ഹരികുമാറിനും !) മനസ്സിലാവും.
ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനു വേറെയും കാരണങ്ങളുണ്ടാവാം. ഒരുത്തന്‍ ഒരു ചവറു കഥയൊ കവിതയോ എഴുതിയാല്‍ (അതാണല്ലോ നല്ലൊരു ശതമാനം ബ്ലോഗര്‍മാരും ചെയ്യുന്നത് !, ഇനി ഇതിന്റെ പേരില്‍ എന്നെ തല്ലാന്‍ വാ, ഞാന്‍ മലമുകളിലെ പിരാന്തനും മലമുകളിലെ അബ്ദുള്ളയും ആവും, കല്ലെറിഞ്ഞ് നിങ്ങളെ കൊല്ലും... ആ..)പലര്‍ക്കും ബോറായിയെന്നു പറയാന്‍ മടിയുണ്ടാവും. അപ്പൊ ഒരു കൊട്ട് കൊടുക്കാന്‍ ഇങ്ങനത്തെ ഐഡന്റിറ്റിയും, ചിലപ്പൊ അപൂര്‍വ്വമായെങ്കിലും അനോനിയും ഉപകരിക്കില്ലെ ?
ഹരികുമാറിന്റെ ബ്ലോഗിനു പ്രശസ്തി വരുണൂന്നുവച്ചു അനാമിക എന്തിനു പരിഭ്രമിക്കുന്നു ? കൂടുതല്‍പേര്‍ കൂടുതല്‍ ബ്ലോഗുകള്‍ വായിക്കുക എന്നതല്ലെ നല്ല കാര്യം ? ചുമ്മാ വായിക്കട്ടെന്ന്... (ആരു വായിക്കാന്‍ ! അദ്ദേഹത്തിന്റെ കേരള ഭാവങ്ങള്‍ കണ്ടിട്ടുണ്ടോ ?)
ഒന്നു പറയാതെ വയ്യ, ഞാന്‍ അവസാന വാക്കാണെന്ന ഭാവം. ആ ബോഗിലെ ചില ചര്‍ച്ചകളില്‍ ആശാന്‍ പെട്ടെന്ന് ബാക്കടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? അയാള്‍ക്ക് മറുപടികള്‍ക്ക് ക്ഷാമം വന്നിട്ടല്ലനന്ന് ഉറപ്പല്ലേ, അപ്പൊ ബാക്കി ബ്ലോഗര്‍മാരോടുള്ള പുച്ഛം പ്രകടിപ്പിക്കുന്നത് ഇങ്ങനെയാവാം. പിന്നെ, പ്രധാനമയും വേറൊരു സംഗതിയുണ്ട്. പ്രിന്റ് മീഡിയയുടെ ആ ഒരു... ബൂലോകത്തോടുള്ള ചിറ്റമ്മനയം - നിനക്കൊക്കെ ഇത്ര മതിയെടാ എന്ന ഭാവം, അദ്ദാണ്... അദ്ദാണ് കാര്യം...
പേരക്കയ്ക്ക് ലാത്സലാം...
ശരിയായ് പേരു കൊടുക്കാത്തതാണ് ബൂലൊഗത്തില്‍ നല്ലത് എന്ന് തോന്നുന്നു.അതിന്റെയൊരു charm ഉണ്ട്. .എന്റെ ഈ പേര് കോളേജില്‍ വച്ചുകിട്ടിയതാണ്.എല്ലാവരും vadavosky, എതിരന്‍ കതിരവന്‍, തുടങ്ങിയ പറയാന്‍ പ്രയാസമുള്ള പേരുകള്‍ ഉപയോഗിക്കട്ടെ. (പിരാന്തന്‍ എത്ര മനോഹരമായ പേര്. ആള്‍ടെ സ്വബാവോം പിടികിട്ടും).
ടേയ് പ്രാന്താ.......
ഹരികുമാറിന് പ്രശസ്തി കിട്ടിയെന്നു വെച്ച് അനാമികയ്ക്ക് ഒരു ചുക്കുമില്ല. എന്നാല്‍ പ്രശസ്തിയ്ക്കു വേണ്ടി അതിയാന്‍ കെട്ടിയാടുന്ന കോലത്തിനു പുറകെ കൊട്ടാന്‍ ഡോലക്കുമായി പോകണോ എന്നതായിരുന്നു ചോദ്യം.
ഭൂലോകത്തിന്റെ മുഴുവന്‍ സ്പന്ദനവും അയാളുടെ എഴുത്തിനുളളില്‍ ആവാഹിച്ചു കുറ്റിയടിച്ചെന്ന ഭാവമാണെന്ന് ഇവിടെ പലരും ചൂണ്ടിക്കാട്ടുന്നത് കണ്ടു. ഭൂലോകത്തിന്റെയെന്നല്ല, പ്രപഞ്ചത്തിന്റെ പോലും ആണി തന്റെ തലയിലാണ് തറച്ചിരിക്കുന്നതെന്നും അതിന്റെ പിരിയിളകിയാല്‍ പ്രപഞ്ചത്തിന്റെ തന്നെ പിരിയിളകും എന്നുമൊക്കെ സ്വന്തം ബ്ലോഗില്‍ എഴുതാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമില്ലേ.
പ്രതികരണമെന്നും വിവാദമെന്നുമൊക്കെ പറഞ്ഞത് അതിനു ചുറ്റും കളിക്കുമ്പോള്‍ ടിയാന്‍ നിഗൂഡമായി ചിരിക്കുകയല്ലേ ചെയ്യുന്നത്? ഏത് വിവാദത്തിന്റെയും ലക്ഷ്യം പബ്ലിസിറ്റിയാണ്. വീണ്ടും ശക്തമായി ചോദിക്കുന്നു, മറുപേരുകളില്‍ ബ്ലോഗെഴുതുന്നവര്‍ ഭീരുക്കളാണെന്ന് ഹരികുമാര്‍ എഴുതിയാല്‍ അത് സത്യമാവുമോ?
അനാമികചേച്ചി അഥവാ ചേട്ടാ നിങ്ങളിതിത്രയും ഇമോഷണലായി സംസാരിക്കേണ്ട കാര്യമില്ല. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടു പൊക്കോട്ടെ, നമുക്കെന്നാ കാര്യം, കാര്യം ഹരികുമാര്‍ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണു ആ പോസ്റ്റിട്ടതെന്ന് നമുക്കറിയാം, ഒരു പോസ്റ്റാകുമ്പോള്‍ പലതരത്തിലുള്ള കമന്റുകള്‍ വീഴും. നേരത്തെ ആരൊ പറഞ്ഞതുപോലെ താന്‍ വലിയ ഒരു നിരൂപകനാണെന്നു ബൂലോഗരെ ബോദ്ധ്യപ്പെടുത്താനുള്ള പെടാപ്പാടിലാണ് ഈ ഹരികുമാര്‍.
ഒരു കൃഷ്ണന്‍ നായര്‍ സാറുണ്ടായിരുന്നു. അദ്ധേഹത്തിനിഷ്ടപെട്ടതെല്ലാം ലോകക്ലാസിക്കുകളും മറ്റുള്ളതെല്ലാം വെറും ചവറുകളും,അതിന്റെ വേറെ ഒരു പതിപ്പാണിതും...
ഇങ്ങനെയൊരാല്‍ ബൂലോഗത്തിലുണ്ടെന്നു ബോധ്യപ്പെടുത്തണം മറ്റുള്ളവരെ. കൂടെ അദ്ധേഹത്തിന്റെ കുറെ മഹത്തായ രചനകളും(കഷ്ടം..!!!) എല്ലാരെയും ചുളുവില്‍ ഒന്നറിയക്കണം, അതിനുവേണ്ടിയാണ് ഹരികുമാര്‍ സാര്‍ ഇമ്മാാതിരി പരിപാടികള്‍ കാണിക്കുന്നത്. ഈ പോസ്റ്റ്കൊണ്ടുണ്ടായ ഒരേ ഒരു കാര്യം കക്ഷി ബുലോഗത്തില്‍ ചുളുവിലങ്ങ് പ്രശസ്ത്നായി. പിന്നെ ബൂലോഗത്തില്‍ ശരിയായിട്ടുള്ള വിവരങ്ങള്‍ കൊടുത്തിട്ടെന്തു കാര്യം. കല്യാണാലോചനയൊന്നുമല്ലല്ലൊ ഇവിടെ നടക്കുന്നതു. അതൊ ഇതെല്ലാം കൊടുത്തു കഴിഞ്ഞാല്‍ ആരെലും വിളിച്ചു ജോലി തരുമൊ? അതൊ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടുമൊ?? അപ്പോള്‍ അതിലൊന്നും വലിയ കാര്യമില്ല..
പേരു വെച്ചെഴുതുന്നതും എഴുതാത്തതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണു. അതിനു ഇത്രയും വൃത്തികേടായിട്ടു ഒരു പരാമര്‍ശം നടത്തേണ്ടിയിരുന്നില്ല. ഓരോരുത്തരുടേയും സ്വഭാവം അവരുടെ വാക്കുകള്‍ക്കിടയില്‍ നിന്നും വ്യക്തമായി വായിച്ചെടുക്കാം. അനോണി ആയി കമന്റിടുന്നതും, നിക്നെയിമുകളില്‍ അറിയപ്പെടുന്നതും രണ്ടും രണ്ടാണ്.
അനാമിക പറഞ്ഞതുപോലെ ഏതു പേരിലെഴുതണമെന്ന് ഹരികുമാര്‍ സാര്‍ തീരുമാനിക്കെണ്ട കാര്യമില്ലല്ലൊ..ഇതിലന്താരാഷ്ട്രമര്യാദയുടെ കാര്യമൊന്നും ഉദിക്കുന്നില്ല..
അനാമിക,
അദ്ദേഹം അങ്ങനെ പറഞ്ഞതു കൊണ്ടു മാത്രം അതൊന്നും സത്യമാവില്ല, എനിക്കറിയാം, എന്നു വെച്ച് നാട്ടാരെ ഒന്നടക്കം തെറി വിളിച്ചാല്‍ പ്രതികരിക്കുന്നതാണൊ തെറ്റ്. എന്തു ഉദ്ദേശ്യത്തില്‍ ചെയ്തതായാലും ശരി, അദ്ദേഹത്തിന് ആള്‍ക്കാരെ പേരെടുത്ത് വിമര്‍ശിക്കാനുള്ള അതേ അവകാശം എനിക്കും നിങ്ങള്‍ക്കുമുണ്ട്.പേരു വെച്ചായാലും അല്ലാതെയും.എനിക്ക് ഇനി ഈ വിഷയത്തില്‍ പറയാനൊന്നുമില്ല.
പേരക്കയ്ക്കും സന്തോഷം ഹരികുമാറിനും സന്തോഷം പിന്നെ എനിക്കും. ചുമ്മാ കമന്റാമല്ലോ. ഹരികുമാര്‍ വലിയ എഴുത്തുകാരന്‍ പേരക്ക വലിയ ഡിസൈനര്‍.നിങ്ങള്‍ക്കും പ്രശസ്തി ചുളുവിലൊരെണ്ണം എനിക്കും.
ധീരാ വീരാ....
........നയിച്ചോളോ?
പേരക്ക ബുദ്ധിമാനായ എഴുത്തുകാരനും ഡിസൈനറും തന്നെ. ചര്‍ച്ചചെയ്യപ്പെടാവുന്ന വിഷയങ്ങള്‍ പോസ്റ്റുന്നതില്‍ ശ്രദ്ധിക്കുന്നുണ്ട്(ബ്ലോഗര്‍മാര്‍ അതില്‍ വീഴുന്നുമുണ്ട്). അഭിനവ കൃഷ്ണന്‍ നായര്‍ ചമയാന്‍ ശ്രമിക്കുന്ന ഹരികുമാറിനെ അറിയാന്‍ കലാകൌമുദിയിലെ അദ്ദേഹത്തിന്റെ കോളം വായിച്ചാല്‍ മതി. ആല്‍ത്തണലില്‍ അഭിരമിക്കുന്നവനത്രെ. ഇനിയിപ്പം പേരുണ്ടെങ്കിലും എഴുത്തിലൊന്നുമില്ലെങ്കില്‍ കുഴഞുപോകില്ലേ ഹരികുമാറേ. പുതുമയില്ലാത്ത ചര്‍ച്ച.
രോഗത്തിന്റെ പേരാണ് ഞാന്‍ എന്റെ പേരായി വച്ചുപയോഗിച്ചിരുന്നത്..ഇനി മാറ്റാം.. ആണോ പെണ്ണോ ആയിരിക്കുന്നതില്‍ ഒരന്തസ്സുണ്ട്.. രണ്ടും കെടാതെ രണ്ടും കെട്ടു എന്നൊക്കെ ചീത്ത വിളി കേള്‍ക്കാതിരിക്കാന്‍ പറ്റുമെങ്കില്‍ ഒറ്ജിനല്‍ പേരും വിലാസവും ല്ലേറ്റസ്റ്റായി എടുത്ത പോട്ടമും കൊടുക്കാം.. നമ്മുക്കെന്താ നഷ്ടം! ഒരാവശ്യവുമില്ലാതെ തെറി കേള്‍ക്കണ്ട എന്നൊരു ലാഭവുമുണ്ട്..
അദൃശ്യന്‍,നിങ്ങള്‍ക്ക് കലാഭിരുചി ഉണ്ടെന്ന് നിങ്ങളുടെ ബ്ലോഗുകള്‍ കണ്ടാലറിയാം. എന്നിട്ടും ഞാന്‍ അതുമായി ബന്ധപ്പെട്ട പല വിഷയങ്ങളെക്കുറിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെങ്കിലും അവിടെയൊന്നും കണ്ടിട്ടില്ലല്ലോ?
അപ്പൊപ്പിന്നെ, ആളുകൂടുന്നിടത്തു വന്ന് ആളാവുന്ന ബുദ്ധിമാന്‍ ഞാനോ നിങ്ങളോ? (മറുപടി രസികനോടും കൂടെയാണ്)
പേരക്കേ,
പേരിലെന്തിരിക്കുന്നു.
ഞാന്‍ കണ്ടിടത്തോളം പോസ്റ്റിനു നിലവാരമുണ്ടെങ്കില്‍ ആള്‍ക്കാര്‍ വായിക്കും, കമന്റിടും. പോസ്റ്റിനു നിലവാരമില്ലെങ്കില്‍ മാധവിക്കുട്ടി ആണെന്നു പറഞ്ഞാലും രണ്ടോ മൂന്നോ പോസ്റ്റ് വായിച്ച് കമന്റിടുന്നതു നിറുത്തും.
ഒരു അപവാദം ഉണ്ട് - എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റിടുന്ന്വരുടെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാറുണ്ട്. ഒരു പരിചയം പോലെയാണ് അത്. ചിന്ത അഗ്രഗേറ്ററില്‍ പേരു കാണുമ്പൊ ഒരു സന്തോഷം.
ഞാന്‍ കഥകളെഴുതാന്‍ സ്വന്തം പേരും വേറെ രണ്ടു പേരുകളില്‍ രണ്ടു ബ്ലോഗ്ഗും ബ്ലോഗില്ലാതെ വേറൊരു ജീവിതവും ആയി സുഖമായി ജീവിക്കുന്നു :-)
ഹരികുമാറിനു കുറച്ചു കുഴപ്പങ്ങളുണ്ട്. അവ ഒരു ഇന്ററാക്ടീവ് മാദ്ധ്യമത്തില്‍ വായനക്കാരെ കുറയ്ക്കും. നസീര്‍ നല്ല നടന്‍ എന്ന പോസ്റ്റിന്റെ ചര്‍ച്ച നോക്കിയാല്‍ മതി, എന്തുകൊണ്ട് പോസ്റ്റുകള്‍ വായിക്കാന്‍ ആളെക്കിട്ടുന്നില്ല എന്നതു മനസിലാക്കാന്‍.
വെള്ളേഴുത്തേ, ഇങ്ങനെ ഒക്കെ മതി. നിങ്ങളു പേരിട്ടാലും ഇല്ലെങ്കിലും എല്ലാ പോസ്റ്റും വന്ന് വായിക്കുന്നുണ്ട്. എല്ലാത്തിനും കമന്റ് ഇടാറില്ല എന്നേ ഉള്ളൂ.
വിവാദം..!
ഇച്ചിരി പ്രയാസമുള്ള കൂട്ടത്തിലാണെ..
ഇതും കൂടി സഹിക്കാന്‍ വയ്യ..:(
പേര് വെയ്ക്കണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്യത്തില്‍ പെടുന്ന കാര്യമല്ലേ. ഒരുവന് (ഒരുവള്‍ക്ക്) സ്വന്തം പേരിടാനുള്ള സ്വാതന്ത്യം ഇല്ലെന്നറിയാമല്ലോ. അവരവരുടെ മാതാപിതാക്കളുടെ കുത്തകയാണത്. ഇനി ബ്ലോഗില്‍ പേര്‍ പറയണോ ഫുള്‍ ഡിറ്റേയില്‍സ് വേണോ എന്നത് അവനവന്റെ സ്വകാര്യത മാത്രം. എഴുതി പോസറ്റുന്നതില്‍ കഴമ്പുണ്ടോ കൊള്ളാമോ എന്നല്ലേ നോക്കേണ്ടത്. എനിക്കുതോന്നിയതിങ്ങനെയാണ്.
പലപ്പോഴും പേരിന്്‍ ജതി/മത ഭാണ്ഡക്കെട്ടിന്റെ ഭാരം കാണും. അത് അനുവാചകന് മുന്‍ വിധിയുണ്ടാക്കും. ഒരു സ്വതന്ത്ര മീഡിയം ആയ ബ്ലോഗിന് മുന്‍ വിധികള്‍ അനാവശ്യമാണ്.
സിബു ജോണിയുടെ ഒരു പോസ്റ്റിന്‍ പണ്ട് ഒരാള്‍ കമന്റിട്ടത് “ഒരു നസ്രാണി ആയ താങ്കള്‍ ഇങ്ങനെയല്ലെ ചിന്തിക്കൂ” എന്നാണ്. (ശങ്കരാചാര്യരെ തൊട്ടു കളിക്കാന്‍ നസ്രാണിയായ നീ ആര് എന്ന ചോദ്യം വ്യംഗ്യം) പറയാന്‍ പ്രയാസമുള്ള പേരാണങ്കിലും (പിരാന്താ, ഉവ്വുവ്വേ!)എന്റെ പേര്‍ എനിയ്ക്ക് (നിങ്ങള്‍ക്കും) തരുന്ന സ്വാതന്ത്ര്യം ചില്ലറയല്ല.
പറയുന്ന കാര്യത്തിന്റെ/കഥയുടെ സ്വത്വപരിസരവുമായും പേര് ബന്ധപ്പെടുത്തും ഇംഗ്ലീഷില്‍ കവിതയെഴുമ്പോള്‍ കമല ദാസ്, മലയാളത്തില്‍ കഥയെഴുതുമ്പോള്‍ മാധവിക്കുട്ടി.
വെള്ളെഴുത്തിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കുന്നത് ആ പേര്‍ സൂചിപ്പ്പിക്കുന്ന കാഴ്ചയുടെ വ്യത്യാസം പ്രതിഫലിക്കുന്നുണ്ടാവണം എന്ന തോന്നല്‍ കൊണ്ടു കൂടിയാണ്.
ചര്‍ച്ചകള്‍ തുടരട്ടെ
ബൂലോഗത്ത അപരനാമങ്ങള്‍ അപാരം തന്നെ ! പേരയ്ക്ക മുതല്‍ പിരാന്തന്‍ വരെ !!
വിവാദ മാമാങ്കം പൊടിപൊടിക്കയാണല്ലൊ...
പേരെന്തായാലും എഴുത്തു നന്നായാല്‍ മതി എന്നതു നേരു.
നേരത്തെ ഞാനും ഇതിനകം പ്രതികരിച്ചിരുന്നു.
അപ്പൊഴോര്‍ത്തില്ല ഇതു ഇത്ര വലിയ ബ്ലൊഗോള പ്രശ്നമാവും എന്നു.
അതിരിക്കട്ടെ. ഞാന്‍ ഒരു വലിയ ആനുകാലിക വയനക്കരന്‍ അല്ല ഇയീടെയായി. അതുകൊണ്ടു തന്നെ ഈ പറഞ്ഞ ഹരികുമാരന്‍ സാറിനെ അറിയുമായിരുന്നുമില്ല.
ഞാന്‍ ബ്ലോഗിലെഴുതുവാന്‍ തുടങ്ങിയതിനു ശേഷം, എന്റെ ബ്ലൊഗ് വായിച്ചാകാം, ശ്രീ ഹരികുമാര്‍ സാര്‍, എനിക്കായി ഒന്നു അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയതു.(രാജന്‍ വെങ്ങരക്കു എന്ന തലകെട്ടില്‍)
വലിയ വിവരമെനിക്കില്ലത്തതു കൊണ്ടാകാം അതു പലവുരു വായിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടതെ പോയതു.സത്യാമയും പലവുരു വയിച്ചു.ഒരു തിരിവാടും കിട്ടിയില്ല അദ്ദേഹം എന്താണു എനിക്കുവേണ്ടി പറഞ്ഞതു എന്നു.( അറിവുള്ള നിങ്ങളിലാരെങ്കിലും ഒന്നു വായിച്ചു മന്‍സ്സിലാകും വിധം ഒന്നു പറഞ്ഞ് തന്നാല്‍ സ്മരണയുണ്ടാകും)അദ്ദേഹത്തെ കുറ്റം പറയുകയല്ല. എനിക്കായി അല്‍പ്പമെങ്കിലും എഴുതിയ ആ മനസ്സിനെ അങ്ങിനെ കുറ്റം പറയുന്നതും നന്നല്ലല്ലോ.
പറഞ്ഞു വരുന്നതു,അന്നെനിക്കു വേണ്ടി യെഴുതിയ കുറിപ്പില്‍ ഒന്നു പ്രതികരിക്കാതിരിക്കുന്നതു ഭംഗിയല്ലല്ലൊ എന്നു കരുതി എന്റെ സംശയം ഞാന്‍ ചൊദിച്ചു. പക്ക്ഷെ അതിനൊരു വാക്കു കൊണ്ടു പോലും മറുകുറിയെഴുതാന്‍ അദ്ദേഹം മെനെകെട്ടില്ല.
അതു തന്നെയാണല്ലൊ ഇവിടെയും സംഭവിക്കുന്നതു എന്നോര്‍ത്തു പോയതു കൊണ്ടാണു ഇതിവിടെ പറഞ്ഞു വന്നതു. ഇത്രയും കോലാഹലം ഇവിടെനടക്കുംബോള്‍ ചെറുതായി എന്തെങ്കിലുമൊന്നു പ്രതികരിക്കാതെ ഒന്നും കണ്ടില്ല കേട്ടില്ല എന്നു നടിക്കുന്ന അദ്ദേഹത്തിന്റെ ഈ സ്വഭാവം എങ്ങിനെ സാഹിത്യാഭിരുചിയുള്ള പാവം ബ്ലൊഗര്‍മാര്‍ക്കു സഹിക്കാന്‍ പറ്റും?
വിഷയ വ്യതിചലനം സംഭവിചെങ്കില്‍ ക്ഷമ ചോദിക്കുന്നു.
രാജന്‍ പേടിക്കേണ്ട,കേരളത്തിന്റെ 50 ഭാവങ്ങളില്‍, അഹങ്കാരം, തറവാടിത്തം, കുലമഹിമ എന്നിവയെക്കുറിച്ച് ഉടനെ വരും അങ്ങോരുടെ പോസ്റ്റുകള്‍. ഉത്തരം അവിടെ കിട്ടും. മനസ്സിലായില്ലെങ്കില്‍ നിങ്ങളുടെ വിവരദോഷം! പിന്നെ,വിമര്‍ശനം ബുദ്ധിജീവികളുടെ മാത്രം കുത്തകയായതിനാന്‍, പേരില്ലാപൊട്ടന്മാര്‍ എഴുതുന്നതൊന്നും ഉത്തരമര്‍ഹിക്കുന്നില്ല. എഴുതപ്പെടുന്നതെന്തും വിമര്‍ശിക്കാം എന്ന് അദ്ദേഹം തന്നെ നജീമിനോട് പറയുന്നത് കേട്ടു. ഞാനും ശരിവെക്കുന്നു. പക്ഷേ, സ്വന്തം കാര്യം വന്നപ്പോ കണ്ടില്ലേകണ്ണടച്ചിരുട്ടാക്കുന്നത്? ബുഷ് അങ്കിള്‍ പറഞ്ഞതോര്‍മയുണ്ടല്ലോ? നിങ്ങള്‍ ഒന്നുകില്‍ എന്റെ പക്ഷം അല്ലെങ്കില്‍ ഭീകരവാദികള്‍! അത്ര തന്നെ!
സ്യൂഡോ നേം എങ്ങിനെ false identity ആവും? താങ്കളുടെ ലേഖനത്തില്‍ അങ്ങിനെ എഴുതിയിരിക്കുന്നത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു.
സ്യൂഡോ ഐഡന്റിറ്റി കൊണ്ട് ചില പ്രശ്നങ്ങള്‍ ഇല്ലാതില്ല. ഞാന്‍ ഇഞ്ചിപ്പെണ്ണ് എന്ന് എഴുതുന്നത് എടുത്ത് മറ്റൊരാള്‍ക്ക് അവരുടെ പേരില്‍ ഇട്ടാല്‍ എനിക്ക് അത് എന്റേതാണെന്ന് വാദിക്കണെമെങ്കില്‍ എന്റെ ശരിയായ പേരും അഡ്രസ്സും ഗൂഗിളിനു കൊടുക്കണം. ഇത് ഞാന്‍ കൊടുത്തിട്ടുണ്ട് അത് കൊണ്ട് പറയുന്നതാണ്. മാത്രമല്ല, ഒരു ലോയറിനെ വെച്ച് ഇത് ഞാനാകുന്നു ഇന്ന പേരില്‍ എഴുതുന്നു എന്ന ഒരു നോട്ടറിസൈഡ് പേപ്പറും ചെയ്താല്‍ കോപ്പിറൈറ്റ് പോലുള്ളവയില്‍ നമുക്ക് സംഗതി എളുപ്പമാവും. പക്ഷെ ഗൂഗിള്‍ ആഡ് സെന്‍സി അപ്പ്ലൈ ചെയ്ത് അത് അപ്പ്രൂവ് ആയിക്കിട്ടിയാല്‍ ഒരുമാതിരി തലവേദനകള്‍ കുറയും. കാരണം ആഡ് സെന്‍സിനു ശരിയായ വിവരങ്ങള്‍ പേരു, സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍, ബാങ്ക് അക്കൌണ്ട് ഇവയൊക്കെ കൈമാറണം. അത് വഴി സ്യൂഡോനെം ആണെങ്കിലും ഇത് ഞാന്‍ താന്‍ എന്ന് കാണിക്കാന്‍ എളുപ്പമാവുന്നു.
അല്ലാതെ പേരിനോ നാടിനോ ബ്ലോഗില്‍ യാതൊരു പ്രസക്തിയുമില്ല. അത് പക്ഷെ false identity എന്തായാലും അല്ല. രണ്ടും രണ്ടാണ്. പെണ്ണോ ആണോ എന്നൊക്കെ അറിയണം ഫോട്ടോ കാണണം മീറ്റിനു പോകണം എന്നൊക്കെയുള്ളത് ബ്ലോഗ് എന്ന മാധ്യമം ശരിക്കും എന്തെന്നറിയാത്ത കുറച്ച് പേരുടെ പ്രശ്നനങ്ങളാണ്. ഇവര്‍ക്ക് ബ്ലോഗ് എന്നല്ല ഇന്റര്‍നെറ്റ് എന്താണെന്ന് പോലും ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്ന് തോന്നുന്നു. പേരിനും തൊലിക്കും സര്‍നേമിനും ഹെറിറ്റേജിനും ഒന്നും സ്ഥാനമില്ലാത്ത ഒരു സോഷ്യല്‍ ലെവലൈസിങ്ങ് ടൂളാണ് ഇന്റര്‍നെറ്റ് എന്നുപോലും അറിയില്ല. അതിന്റെ പ്രശ്നങ്ങളാണ് ഇതൊക്കെ.
സ്വന്തം പേരു വെച്ച് ചീത്ത വിളിച്ചാലും അനോണിയായിട്ട് ചീത്ത വിളിച്ചാലും രണ്ടും ഒന്ന് തന്നെയാണ്. അനോണിയാകുമ്പോള്‍ ധൈര്യം കൂടുന്നു എന്ന് മാത്രം.
മുന്‍പ് ഇതുപോലെ ഹരികുമാറിനെപ്പോലെ സ്യൂഡോ ഐഡന്റിറ്റിയെക്കുറിച്ച് എന്തോക്ക്യയോ ചിലര്‍ എഴുതിപ്പിടിപ്പിച്ചപ്പോള്‍ ഞാന്‍ ഒന്ന് എന്റെ ബ്ലോഗില്‍ അയ്യോ അനോണിമസ് എന്നൊരു പോസ്റ്റിട്ട് കളിയാക്കിയിരുന്നു. പലര്‍ക്കും അനോണിമിറ്റി പ്രൈവസി ഇതൊക്കെ പലപ്പോഴും മാറിപ്പോവുന്നു എന്ന് തോന്നുന്നു. ഞാന്‍ അനോണിമസ് അല്ല, ബട്ട് എക്സ്റ്റീമിലി പ്രൈവറ്റ് ആണ്. എനിക്ക് നല്ല വിശ്വാസമുള്ളവര്‍ക്കേ ഞാന്‍ ഐഡന്ററ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുള്ളൂ. അതുപോലെയാണ് സ്യൂഡോ നേം ഇടുന്ന മിക്കവരും എനിക്ക്. അല്ലാതെ അവരൊക്കെ എന്തോ ‘ഒളിച്ചിരുന്നു’ ചെയ്യുന്നു എന്ന് കരുതാന്‍ ഞാന്‍ വിഡ്ഡിയുമല്ല.
പുതിയ ഒരാള്‍ ബ്ലോഗിലേക്ക് കടന്ന് വരുമ്പോള്‍ എന്റെ ഹൈ റെക്കമെന്റേഷന്‍ കഴിവതും സ്യൂഡോ നേം ചൂസ് ചെയ്യുക എന്നതാണ്. പിന്നെ സോ കോള്‍ഡ് ഫേം, പബ്ലിസിറ്റി, നാലാള്‍ അറിയല്‍, പൊന്നാടയിടല്‍ ഒക്കെ കുറഞ്ഞെന്നിരിക്കും. ഏതാണ് മുഖ്യം എന്ന് തീരുമാനിച്ചാല്‍ മതി.
മലയാളത്തിലെ എഴുത്തുകാരുടെ തൂലികാനാമവും ബ്ലോഗിലെ ഹാന്റിലുകളും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ വലിയ അര്‍ത്ഥമില്ല. കാരണം തൂലികാനാമങ്ങളുപയോഗിക്കുന്നവര്‍ അജ്ഞാതരൊന്നും ആയിരുന്നില്ലല്ലോ. തന്നെയുമല്ല പലരും തൂലികാനാമങ്ങള്‍ ഉപയോഗിച്ചത് എഴുതുന്നതിനും അതിന്ന് പ്രതിഫലം വാങ്ങുന്നതിനും സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഉണ്ടായതുകൊണ്ടാണ്‍.
പക്ഷേ ബ്ലോഗ് ഹാന്റിലുകള്‍ മിക്കവാറും ബ്ലോഗറുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമാണ്‍. നല്ല പേരുകള് എപ്പോഴും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും എന്നതില്‍ സംശയമില്ലല്ലോ. ഇടിവാള്‍, വിശാലമനസ്ക്കന്‍, ഇഞ്ചിപ്പെണ്ണ് തുടങ്ങിയ പേരുകള്‍ മലയാളം ബ്ലോഗുകള്‍ക്ക് കൊഴുപ്പുകൂട്ടിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഇവരുടെയൊക്കെ പോസ്റ്റുകള്‍ ഞാന്‍ ആദ്യം വായിക്കുന്നത് പേരിന്റെ ആകര്‍ഷണീയത കൊണ്ടുമാത്രമായിരുന്നു. പക്ഷേ, ഒരു പോസ്റ്റേ അങ്ങനെ വായിക്കാന്‍ സാധ്യതയുള്ളൂ. ചവറ് പോസ്റ്റാണെങ്കില്‍ പിന്നീട് ആ വഴിക്ക് പോയിട്ടുണ്ടാവില്ല.
ഒരു ഹാന്റിലിന്റെ സ്വകാര്യതയില്‍ ഇരുന്ന് ബ്ലോഗുന്നതുകൊണ്ട് വലിയ പ്രശ്നമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ, അത്തരമൊരു ബ്ലോഗിന്റെ വിശ്വാസ്യതക്ക് കാലക്രമേണ കോട്ടമുണ്ടാവും എന്നു തന്നെയാണ്‍ എനിക്ക് തോന്നുന്നത്. ചൈനയിലും സൌദി അറേബ്യയിലൊന്നുമല്ല ബ്ലോഗര്‍ ജീവിക്കുന്നതെങ്കില്‍ പേരു വെളിപ്പെടുത്തി എഴുതുന്നതില്‍ വലിയ അപാകതയൊന്നും ഞാന്‍ കാണുന്നില്ല. വിവാദം ഉണ്ടാക്കിയേക്കാവുന്ന രാഷ്ടീയ/സാംസ്ക്കാരിക/മതപരമായ വിഷയങ്ങളിലൊന്നും മലയാളം ബ്ലോഗര്‍മാര്‍ കൈവയ്ക്കുന്നില്ലല്ലോ. പിന്നെയെന്തിനാണീ പേടി?
മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി തലയിടുക എന്ന സ്വഭാവം ഇനിയും മാറിയിട്ടില്ലല്ലേ.
ഏതു പേരിലെഴുതണം എന്നത് വ്യക്തിപരമായ കാര്യം.ഇതിലെന്തോന്നിത്ര ചൊറിയാന്‍???
പ്രിയ, ഇപ്പോഴാണ് കമന്റ് കണ്ടത്. പോസ്റ്റ് ശരിക്ക് വായിച്ച് നോക്ക്. ഏതു പേരിലെഴുതണം എന്നത് വ്യക്തിപരമായ കാര്യം എന്നു തന്നെയാണ് ഞാനും പറയുന്നത്. പിന്നെ ഇതു ചൊറിയാന്‍ കാരണം പേരു വെളിപ്പെടുത്താതെ എഴുതുന്നു എന്ന കാരണത്താല്‍ തെറി വിളി കേക്കേണ്ടി വന്നതു കൊണ്ട്.പിന്നെ താങ്കളുടെ ഈ പെണ്‍ നാമം കൊണ്ട് ‘കപിത’കള്‍ക്ക് കമന്റുകള്‍ കുമിഞ്ഞു കൂടുന്ന കാര്യവും മറക്കേണ്ട. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഒരുദ്ദേശ്യവുമില്ല. പക്ഷേ, ഇങ്ങോട്ട് കൊട്ടു കിട്ടിയാല്‍ തിരിച്ചു മേടിക്കാതെ പോവുമെന്നും കരുതേണ്ട. ഹാപ്പി ബ്ലോഗിങ്..
പരമ്പരാഗത എഴുത്തുകാരുടെ തൂലികാ നാമവും ബ്ലോഗ് ഐഡികളും തമ്മില്‍ സാമ്മ്യപ്പെടുത്തുന്നത് രണ്ടും ഒന്നുതന്നെ എന്ന് പറയുന്നതുപോലെയാണ്.
ഇന്‍റ്റര്‍ ആക്റ്റീവ് മാധ്യമങ്ങളില്‍ വിശ്വാസ്യതക്ക് സ്ഥാനമുണ്ട് ( കഥകളും കവിതകളും മത്രമെഴുതുന്നവരെപ്പറ്റിയല്ല വിവക്ഷിച്ചത്).
ഐഡിക്ക് പിന്നിലുള്ള മുഖത്തെ അറിഞ്ഞുള്ള അഭിപ്രായപ്രകടനത്തിന് ഇല്ലാത്തതിനേക്കാള്‍ വിശ്വാസ്യത കൂടും അതേ സമയം തന്നെ , ദീര്‍ഘകാലം കൊണ്ട് മുഖം വെളിപ്പെടുത്താതേയും ( ഫോട്ടോ കാണിക്കലല്ല) ഈ വിശ്വാസം നേടിയെടുക്കാനാവും പക്ഷെ ഇതിന് ആദ്യത്തേതിനെ അപേക്ഷിച്ച് അത് നഷ്ടപ്പേടാനുള്ള സാഹചര്യവും ഉണ്ട്.
നല്ല പോസ്റ്റ്.
ഇതേ വിഷയത്തില്‍ ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് ...ഇവിടെ നോക്കു
ഞാനൊരു തുടക്കക്കാരന്‍ മാത്രമാണ്. തിരിച്ചറിയല്‍ എന്ന ഒരു വിഷയത്തിലേറെ ഇവിടെ നടന്നിട്ടുള്ളത് ഹരികുമാര്‍ എന്ന വ്യക്തിയെ പച്ചക്ക് തിന്നുകയായിരുന്നു എന്ന് കണ്ടതില്‍ വളരെയധികം നിരാശ തോന്നുന്നു.ഉപകാരപ്രദമായ എത്രയെത്ര വിഷയങ്ങളില്‍ നമുക്കു ചര്‍ച്ച നടത്താമായിരുന്നു? നമ്മുടെതായ പേരും നാളും മാലോകരേ അറിയിക്കണോ വേണ്ടയോ എന്നത് നമ്മുടെ അവകാശമാണ്. അത് ഓരോരുത്തരും അവര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ ചെയ്യുന്നു.
അപ്പുവിന്റെ ബ്ലോഗിലൂടെ വരുന്നവഴിക്ക് ഇപ്പഴാണ്
ഇവനെ കാണുന്നത്. നന്നായിരിക്കുന്നു.
Post a Comment